Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

കൊറോണ വൈറസ് ബാധയെത്തുടർന്ന് കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം...നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം

23 JANUARY 2020 11:36 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്ന് റിപ്പോർട്ടുകൾ . വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും അടച്ചു. പ്രദേശവാസികളോടു നഗരംവിട്ടുപോകരുതെന്ന് അധികൃതർ നിർദേശിച്ചു..

ഇതിനിടെ സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റുമാനൂർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അൽ ഹയാത് നാഷണലിലെ ജീവനക്കാരിയാണ് ഇവർ

മലയാളി നഴ്‌സിനെ കൂടാതെ ഇതേ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീൻ സ്വദേശിക്കാണ് ആദ്യം കൊറോണ വൈറസ് ബാധ പിടിപെട്ടത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് മലയാളി നഴ്‌സിനും രോഗബാധയുണ്ടായത്.

വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്താതിരിക്കുകയാണ്. രോഗവിവരം അധികൃതർ മറച്ചുവെച്ചതായും ആരോപണമുണ്ട്.. ഇവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ വൈറസ് ബാധയ്ക്കുള്ള ചികിത്സ ഇല്ലെന്നും എന്നാൽ രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു

അതിനിടെ ചൈനയിൽ അഞ്ഞൂറിലധികം ആളുകൾക്ക് വൈറസ് ബാധയേറ്റെന്നും റിപ്പോർട്ടുണ്ട്. 2197 പേരാണ് വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നിരീക്ഷണത്തിലായിരുന്ന 765 പേരെ വൈറസ് ബാധയില്ലെന്ന് കണ്ട് വിട്ടയച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

മധ്യ ചൈനീസ് നഗരമായ വൂഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ചൈയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. വൂഹാനില്‍ അധ്യാപികയായ ഒരു ഇന്ത്യക്കാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്..ചൈനയിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികളെത്തുന്ന പുതുവർഷാഘോഷത്തിന്റെ സമയമാണ് ഇപ്പോഴെന്നതും രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഈ പശ്ചാത്തലത്തിൽ കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം എന്ന കർശന നിർദ്ദേശമുണ്ട്. കൊച്ചി അടക്കമുളള വിമാനത്താവളങ്ങളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. എന്നാല്‍ പരിശോധനയില്‍ ചൈനയില്‍ നിന്ന് എത്തിയ 28 പേരില്‍ ഒരാള്‍ക്ക് പോലും രോഗലക്ഷണം ഇല്ലെന്ന് എയര്‍പോര്‍ട്ട് മെഡിക്കല്‍ സംഘം അറിയിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (30 minutes ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (49 minutes ago)

പവന് 400 രൂപയുടെ വർദ്ധനവ്  (1 hour ago)

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ...  (1 hour ago)

അബിൻ വർക്കിക്ക് BJP-ലേക്ക് ക്ഷണം...! "പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം"...!  (1 hour ago)

വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും  (1 hour ago)

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന്  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും  (1 hour ago)

"അന്തം കമ്മികളെ പോയി ചാവ്"..! കല്‍പ്പറ്റ ദേ മുഖ്യന്റെ ചെപ്പകുറ്റി തകർക്കുന്നു... സതീശനെയും ഒതുക്കി  (2 hours ago)

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി  (2 hours ago)

എതിരാളികളുടെ മേൽ വിജയം നേടാൻ സാധിക്കും.  (2 hours ago)

ദേവസ്വം ബോർഡിന്‍റെ ഗൂർഖ ജീപ്പിലായിരിക്കും സന്നിധാനത്തേക്കുള്ള യാത്ര...  (2 hours ago)

ടൈം മാഗസിന്റെ കവർ ചിത്രത്തിനെതിരെ  (3 hours ago)

മൃതദേഹങ്ങൾ അതിർത്തി കടന്ന് എത്തി  (3 hours ago)

രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends