Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകൾ; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്; മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്

23 JANUARY 2020 05:31 PM IST
മലയാളി വാര്‍ത്ത

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനും സുഭാഷ് വാസുവിനും മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യ ബോംബുകളാണെന്ന് വെള്ളാപ്പള്ളി ആഞ്ഞടിച്ചു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അറിയാം. ഏലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. തന്റെ പേരില്‍ കായംകുളത്തുള്ള കോളജിന്റെ പേര് മാറ്റുന്നതില്‍ സന്തോഷമാണ്. കോളജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളിയും ഇരുവര്‍ക്കുമെതിരെ രംഗത്ത് വന്നിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസു എന്നായിരുന്നു തുഷാറിന്റെ പ്രതികരണം. എസ്‌എന്‍ഡിപിയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തുവന്നത്. അവിടെ വന്‍ സാമ്ബത്തിക ക്രമക്കേടാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിനെതിരായ നിയമപോരാട്ടം നടക്കുകയാണെന്നും തുഷാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പറയുന്നത്. മരിച്ചവരുടെ അച്ഛന്‍മാര്‍ പോലും ഇത്തരം നെറികെട്ട ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. സുഭാഷ് വാസുവിന്റെ വീട്ടില്‍ സ്പിരിറ്റ് ലോറിക്ക് തീപീടിച്ചപ്പോള്‍ മരിച്ചത് അഞ്ച് പേരാണ്. ഇയാളാണ് യഥാര്‍ത്ഥ കൊലപാതകിയെന്നും തുഷാര്‍ പറഞ്ഞു. സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു തുഷാറിന്റെ രൂക്ഷമായ പ്രതികരണം.

എസ്. എൻ. സ്ഥാപനങ്ങളിലെ നിയമനത്തിന് വെള്ളാപ്പള്ളി കോഴ വാങ്ങിയതിനെതിരെ അന്വേഷണം വേണമെന്നാണ് സെൻകുമാറിന്റെ ആവശ്യം. കോളേജ് പ്രവേശനത്തിന് വേണ്ടി കുട്ടികളിൽ നിന്നും ലക്ഷങ്ങൾ പിരിക്കുന്നുവെന്നും സെൻകുമാർ ആരോപിച്ചു. 1600 കോടി വെള്ളാപ്പള്ളി കട്ടുമുടിച്ചു എന്നാണ് ആരോപണം. അധ്യാപക നിയമനത്തിന് കോഴ നൽകിയവർ നിയമത്തിന് മുന്നിലെത്തണമെന്നാണ് സെൻകുമാർ ആവശ്യപ്പെട്ടത്. അത് കോഴയായി കണക്കാക്കില്ലെന്നും കേസിൽ സാക്ഷിയാക്കാമെന്നും സെൻകുമാർ പറഞ്ഞു.

സുഭാഷ് വാസുവിനെ ബി ഡി ജെ എസിൽ നിന്ന് ഇറക്കി കൊണ്ടുവന്നത് സെൻകുമാറാണ്. തുഷാർ വെള്ളാപ്പള്ളി ഡെൽഹിയിൽ എത്തി ബിജെപിക്കെതിരെ സംസാരിച്ചതിനെ തുടർന്നാണ് ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്. ബിജെപി നേതാക്കളോട് വിഷയത്തിൽ ഇടപെടേണ്ടെന്ന് കേന്ദ്ര സർക്കാരും ബിജെപി നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഈഴവ സമുദായവുമായി ഒരു തരത്തിലും ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു.

വെള്ളാപ്പള്ളിയെ വിരട്ടി ഒപ്പം നിർത്താനാണ് ബിജെപിയുടെ ശ്രമം. മുമ്പും കേന്ദ്ര സർക്കാർ ഇത് ചെയ്തിട്ടുണ്ട്. അന്ന് വെള്ളാപള്ളിയെയും കമ്പനിയെയും കേന്ദ്ര സർക്കാർ കേസിൽ പെടുത്തി. അങ്ങനെയാണ് എൻ ഡി എയിൽ ചേർന്ന് വെള്ളാപ്പള്ളി നിലപാട് മാറ്റിയത്. എന്നാൽ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ വെള്ളാപ്പള്ളി കളം മാറി. പിണറായിയെ ജയിപ്പിക്കാൻ വെള്ളാപ്പള്ളി കാര്യമായ സംഭാവന നൽകിയിരുന്നു. പിണറായി വെള്ളാപ്പള്ളിയെ നേരിട്ട് കണ്ടു. ആലപ്പുഴയിൽ ലോക്സഭാ തെരഞ്ഞടുപ്പിൽ ആരിഫ് ജയിച്ചതിന് പിന്നിലും വെള്ളാപ്പള്ളി ആണെന്ന് ബിജെ പി കരുതുന്നു.

കേരളത്തിൽ നടേശൻ മുതലാളിയെ ഒപ്പം നിർത്തി കൊണ്ടു പോയിട്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്ന് ബിജെപി മനസിലാക്കിയതിന്റെ ഫലമാണ് സുഭാഷ് വാസുവിന്റെ ഉടക്കും സെൻകുമാറിന്റെ പത്ര സമ്മേളനവും. പിണറായി വെള്ളാപ്പള്ളിയെ വീഴ്ത്തിയ വഴിയേ തന്നെയാണ് അമിത ഷായും നീങ്ങുന്നത്. ചുരുക്കത്തിൽ സമ്മർദ്ദത്തിലായിരിക്കുന്നത് നടേശനും മകനും തന്നെയാണ്.

കേരളത്തിൽ ഇവർക്ക് ഭയത്തിന്റെ കാര്യമില്ല. കാരണം സംസ്ഥാനസർക്കാർ അവരുടെ പോക്കറ്റിലാണ്. എന്നാൽ ആദായ നികുതി ഭീകരൻമാർ എത്തിയാൽ എന്തു ചെയ്യുമെന്ന രൂപം വെള്ളാപ്പള്ളിക്കും കമ്പനിക്കുമില്ല.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (2 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (2 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (3 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends