കണ്ണൂരിൽ ബോംബ് ശേഖരം കണ്ടെത്തി; കണ്ടെടുത്തത് ഒൻപത് നടൻ ബോംബുകൾ

കണ്ണൂരിൽ കൂത്തുപറമ്പിനടുത്ത് കണ്ണവത്ത് ബോംബ് ശേഖരം കണ്ടെടുത്തു. ഒമ്പത് നാടൻ ബോംബുകളാണ് പോലീസ് പിടിച്ചെടുത്തത്. കണ്ണാടിച്ചൽ പൂവ്വത്തൂർ ന്യൂഎൽപി സ്കൂളിന് സമീപത്ത് നിന്നാണ് ബോബ് ശേഖരം കണ്ടെത്തിയത്.
ഇരുമ്പ് ബക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കാണപ്പെട്ടത്. 9 എണ്ണവും പുതുതായി നിർമ്മിച്ചവയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha