Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ഇത് യു ഡി എഫിന്റെ പൗരത്വ പ്രശ്‍നം; എൽ ഡി എഫ് കണ്ണിയിലാക്കി; ആദ്യം ചെന്നിത്തല,പെട്ടു പിന്നെ ഓടി;  ഇപ്പോൾ ഉടലോടെ ഇങ്ങു പൊക്കി; ആടിയുലഞ്ഞു മുസ്ലിം ലീഗും ; പുനഃസംഘടനയിലും അഭിപ്രായ ഭിന്നത

29 JANUARY 2020 08:42 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാശൃംഖല ബി ജെ പിയ്ക്ക് മാത്രമല്ല, യു ഡിഎഫിനും ആകെ കുരുക്കായിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ മനുഷ്യ മഹാശൃംഖലയിൽ കോൺഗ്രസിലെയും മുസ്ലിംലീഗിലെയും അണികൾ കൂട്ടത്തോടെ പങ്കെടുത്തതോടെ യുഡിഎഫ്‌ കടുത്ത അങ്കലാപ്പിലാണ്.. പുനഃസംഘടനാ വിവാദത്തിൽ കുരുക്കിലുള്ള കോൺഗ്രസിൽ ചേരിതിരിഞ്ഞുള്ള വാഗ്വാദവും കടുത്തു എന്നാണ് വാർത്തകൾ. . ശൃംഖലയിൽ കണ്ണിയായ മണ്ഡലം വൈസ്‌ പ്രസിഡന്റിനെ പുറത്താക്കിയത്‌ മുസ്ലിംലീഗിലും ആശയക്കുഴപ്പം രൂക്ഷമാക്കിയിട്ടുണ്ട്. കോൺഗ്രസുകാരാരും മനുഷ്യശൃംഖലയിൽ പങ്കെടുത്തില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമ്പോഴും പ്രാദേശിക തലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നിരവധി കോൺഗ്രസ് പ്രവർത്തകർ പൗരത്വ സമരത്തിന്റെ ഭാഗമായി ശൃംഖല യിൽ അണിചേർന്നിരുന്നു എന്നത് തന്നെയാണ്.

കോൺഗ്രസ്‌, ലീഗ്‌ അനുഭാവികളും സർവീസ്‌ സംഘടനകളിൽപ്പെട്ടതുമായ നൂറുകണക്കിന്‌ പേർ ശൃംഖലയിൽ കണ്ണിചേർന്നിരുന്നു,. വടക്കൻ ജില്ലകളിൽ യുഡിഎഫ്‌ അണികൾ കൂട്ടത്തോടെ ഒഴുകിയെത്തി. മനുഷ്യ മഹാശൃംഖലയിൽ യുഡിഎഫ്‌ പ്രവർത്തകർ പങ്കെടുത്തത്‌ വലിയ വിവാദമാക്കേണ്ടതില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്‌ തള്ളി ലീഗ്‌ സംസ്ഥാന സെക്രട്ടറി കെപിഎ മജീദും നിയമസഭാ കക്ഷി നേതാവ്‌ എം കെ മുനീറും രംഗത്തുവന്നു. രാഷ്‌ട്രീയവ്യത്യാസം മറന്ന്‌ ഒറ്റക്കെട്ടായ പ്രക്ഷോഭം വേണമെന്ന വാദഗതി മുസ്ലിംലീഗിനെ അസ്വസ്ഥമാക്കിയിരുന്നു. ഇത്‌ ഒരു പടികൂടി മൂർച്ഛിച്ചിരിക്കുകയാണ്‌ ഇപ്പോൾ.
മനുഷ്യശൃംഖലയിൽ പങ്കെടുത്ത ലീഗുകാർക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ്‌ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്‌.എന്നാൽ ഈ വാക്കുകൾക്കു പുല്ലുവില കൽപ്പിച്ചാണ് ബേപ്പൂർ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ എം ബഷീറിനെതിരെ നടപടി എടുക്കാൻ കെപിഎ മജീദ്‌ നിർദേശിച്ചത്‌.

എന്തായാലും ഈ സാഹചര്യത്തിൽ ആകെ ആശയക്കുഴപ്പത്തിൽപ്പെട്ടിരിക്കുന്നത്‌ കോൺഗ്രസ്‌ നേതൃത്വമാണ്‌. മനുഷ്യശൃംഖലയിൽ ആരും പങ്കെടുത്തില്ലെന്ന്‌ പറയുമ്പോഴും കൃത്യമായ വിശദീകരണം നൽകാൻ അവർക്കു കഴിയുന്നില്ല. പൗരത്വ വിഷയത്തിൽ എൽഡിഎഫ്‌–-യുഡിഎഫ്‌ എന്ന വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പൊരുതണമെന്നാണ്‌ എ കെ ആന്റണി നിർദേശിച്ചത്‌. കോൺഗ്രസ്‌ പ്രക്ഷോഭം ദുർബലമായതും എൽഡിഎഫ്‌ പ്രതിഷേധത്തിലേക്ക്‌ അണികൾ പങ്കെടുക്കുന്നതും കണക്കിലെടുത്താണ്‌ ആന്റണിയുടെ മുന്നറിയിപ്പ്‌.
മനുഷ്യശൃംഖലയിൽ കോൺഗ്രസിന്‌ വോട്ട്‌ ചെയ്‌തവർ പങ്കെടുത്തെന്ന്‌ പരസ്യമായി പറഞ്ഞത്‌ കെ മുരളീധരൻ മാത്രമാണ്‌.താനടക്കം ജയിച്ചത് ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങിയാണ്. അവരുടെ പിന്തുണ നഷ്ടപ്പെടാതെ നോക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ പ്രസ്തവന .

എന്നാൽ, പുനഃസംഘടനയെ കുറിച്ച്‌ നടത്തിയ അഭിപ്രായ പ്രകടനത്തിൽ മുരളിക്കെതിരെ രൂക്ഷവിമർശനമാണ്‌ കെപിസിസിയിൽ ഉയർന്നത്‌. പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന്‌ മുരളീധരൻ ആവർത്തിച്ചു. ജനവികാരം മനസ്സിലാക്കി പുനർചിന്തനം നടത്തണമെന്ന നിലപാടിലാണ്‌ എ കെ ആന്റണി. കെപിസിസി പ്രസിഡണ്ടുമായി പരസ്യമായ വാക്പോര് നടക്കുന്നതിനിടെയാണ് പൗരത്വ നിയമനഭേദഗതിയെ എതിർക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പിന്നിലായിപ്പോയെന്ന സൂചനയുമായി മുരളീധരൻ വീണ്ടും രംഗത്തു വന്നത് . പാർട്ടിക്കകത്ത് സംസാരിക്കേണ്ടത് പുറത്ത് സംസാരിക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ താക്കീത് നൽകിയിരുന്നു. എന്നാൽ പാർട്ടിക്കകത്ത് പറയാൻ സാധിക്കാത്തത് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തത് കൊണ്ടാണെന്ന് മറുപടി നൽകുകയാണ് മുരളീധരൻ ചെയ്തിരിക്കുന്നത്. അഞ്ച് മാസമായി രാഷ്ട്രീയകാര്യ സമിതി ചേർന്നിട്ടില്ല. ഇത് തന്റെ കുറ്റം കൊണ്ടാണോയെന്ന് മുരളീധരൻ ചോദിക്കുകയുണ്ടായി ഈ സംഭവവികാസങ്ങൾ എല്ലാം തന്നെ യുഡിഎ ഫിലുണ്ടായ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുകയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (1 hour ago)

Couple arrives with four-year-old child to buy cannabis  (1 hour ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (1 hour ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (1 hour ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (1 hour ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (1 hour ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (4 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (4 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (6 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (6 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (7 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (7 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (7 hours ago)

Malayali Vartha Recommends