Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അലനും താഹയും മാ​വോ​യി​സ്റ്റു​ക​ള്‍ ത​ന്നെ';​പാര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഇ​രു​വ​രെ​യും സി​പി​എം പു​റ​ത്താ​ക്കി​യ​താ​ണെ​ന്ന് കോ​ടി​യേ​രി; അലനേയും താഹയേയും പുറത്താക്കിയെന്ന് സിപിഎം സ്ഥിരീകരിക്കുന്നത് ആദ്യം

16 FEBRUARY 2020 01:16 PM IST
മലയാളി വാര്‍ത്ത

അ​ല​നെ​യും താ​ഹ​യെ​യും ത​ള്ളി സി​പി​എം. യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച അ​ല​ന്‍ ശു​ഹൈ​ബും താ​ഹ ഫ​സ​ലും മാ​വോ​യി​സ്റ്റു​കാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ആവർത്തിച്ചു. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഇ​രു​വ​രെ​യും സി​പി​എം പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും കോ​ടി​യേ​രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സി​പി​എ​മ്മി​നു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​നാ​ണ് അ​വ​രെ പു​റ​ത്താ​ക്കി​യ​ത്. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ര്‍​ക്കും അ​നു​വാ​ദ​മി​ല്ല. ഇ​തി​നാ​ലാ​ണ് ഇ​വ​രെ ഏ​രി​യ ക​മ്മ​റ്റി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. അലനേയും താഹയേയും പുറത്താക്കിയെന്ന് സിപിഎം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. പാര്‍ട്ടി നേതൃയോഗത്തിന് ശേഷം പ്രധാനപ്പെട്ട തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു കോടിയേരി.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകൾക്ക് എതിരെയും പ്രക്ഷോഭം ശക്തമാക്കാൻ സിപിഎം. മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തവരെ താഴേത്തട്ടിലെ തുടര്‍സമരത്തില്‍ അണിനിരത്തും. കേരളത്തില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ഹിന്ദുത്വധ്രുവീകരണത്തിന് ശ്രമം നടക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ ഫെബ്രുവരി 18 ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പാചകവാതക വില വര്‍ദ്ധന കൂടി വന്ന സാഹചര്യത്തിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നിൽ പ്രതിഷേധം. മാര്‍ച്ച് 23 ന് ദേശീയ തലത്തിൽ ചൂഷണരഹിതവും എല്ലാവരേയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേരളത്തിൽ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ വിപുലമായ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കും. മാര്‍ച്ച് 15 വരെ വാര്‍ഡ് തലത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും ഗൃഹസന്ദര്‍ശന പരിപാടിയും സംഘടപിക്കാനും തീരുമാനം ആയിട്ടുണ്ട്.

ബിജെപി അസമത്വം വളര്‍ത്തുകയാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. കോര്‍പറേറ്റുകൾക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആശ്വാസമാകുന്നത്. കാര്‍ഷിക മേഖലയിലടക്കം ബഹുജനങ്ങൾക്ക് ഇടയിൽ വലിയ അതൃപ്തിയാണ് ഉള്ളതെന്നും കോടിയേരി വ്യക്തമാക്കി. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയത അഴിച്ച് വിടുന്നത്. ഇതിനെതിരായ ശക്തമായ ചെറുത്ത് നിൽപ്പാണ് റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത്. ഇടത് മുന്നണിയോട് ആഭിമുഖ്യമുള്ളവര്‍ മാത്രമല്ല മതന്യൂനപക്ഷങ്ങൾ അടക്കം വലിയവിഭാഗം ജനങ്ങൾ അണിനിരന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കുന്നത്.

കേരളത്തിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നു. ഗൃഹസന്ദര്‍ശന പരിപാടികളുടെ ലക്ഷ്യം അതാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ആര്‍എസ്എസ് സംഘപരിവാര്‍ അജണ്ട ഒരു വശത്ത് നടക്കുമ്പോൾ ഇസ്ലാം മതവിഭാഗത്തിനിടക്കും മതമൗലിക വാദികൾ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആര്‍എസ്എസ് ഒരു വശത്തും മതമൗലിക വാദികൾ മറുവശത്തും നിന്ന് നടത്തുന്ന ധ്രൂവീകരണത്തിനെതിരെ ശക്തമായ എതിര്‍ പ്രചരണമാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇത്തരം മതതീവ്രവാദ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനകളാണ്. ജയ് ശ്രീറാമിന് ഒപ്പം തന്നെ ബോലോ തക്ബീര്‍ വിളികളും ഒരുപോലെ അപകടകവും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും കോടിയേരി പറഞ്ഞു.

പൗരത്വ പ്രക്ഷോഭത്തിനെതിരെ വിശാലമായ യോജിപ്പ് വേണം. പക്ഷെ കോൺഗ്രസ് അതിന് സഹകരിക്കുന്നില്ല. യുഡിഎഫിലെ മതനിരപേക്ഷ വിഭാഗത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടാകും ഇടത് മുന്നണിയുടെ തുടര്‍ പ്രക്ഷോഭമെന്നാണ് സിപിഎം തീരുമാനം. പിണറായി വിജയൻ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പരിപാടികൾ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിക്കാനും ഫലപ്രദമാക്കാനും പാര്‍ട്ടി മുൻകയ്യെടുക്കും. ഗ്രാമസഭകളിലെ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കാനടക്കം ബോധപൂര്‍വ്വം ഇടപെടലുണ്ടാകണം. വിശപ്പ് രഹിത കേരളം വിജയിപ്പിക്കാൻ ഇടത് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends