Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പള്ളം കൊറ്റമ്പത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചു... സംഭവം തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തില്‍, കൊറ്റമ്പത്തൂരിലെ ഇല്ലിക്കുണ്ട് വനത്തില്‍ പടര്‍ന്ന തീയണക്കുന്നതിനിടെയാണ് മരണം

17 FEBRUARY 2020 06:54 AM IST
മലയാളി വാര്‍ത്ത

കാട്ടുതീ തടയാന്‍ ശ്രമിക്കവേ മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചു. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെ.വി. ദിവാകരന്‍(43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ. വേലായുധന്‍(55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എ. ശങ്കരന്‍ (46) എന്നിവരാണ് മരിച്ചത്.
ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി.ആര്‍. രഞ്ജിത്ത്(37) കാട്ടുതീയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു.2018 മാര്‍ച്ചില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കൊരങ്ങിണിയില്‍ കാട്ടുതീയില്‍പ്പെട്ട് 23 പേര്‍ മരിച്ചശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള മരണം. കേരളത്തില്‍ ആദ്യമായാണ് കാട്ടുതീ മരണം. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂര്‍. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. മുന്‍വര്‍ഷങ്ങളിലും ഇവിടെ കാട്ടുതീയുണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് പ്രദേശത്ത് തീ പടര്‍ന്നത്. വനംവകുപ്പുദ്യോഗസ്ഥരും വാച്ചര്‍മാരുമടക്കം 14 പേര്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരെ സഹായിക്കാന്‍ ഒപ്പംചേര്‍ന്നു. നാലുമണിയോടെ തീ നിയന്ത്രിച്ചു. ഇതോടെ, നാട്ടുകാര്‍ വനംവകുപ്പുകാര്‍ക്ക് കുടിവെള്ളം നല്‍കി തിരിച്ചുപോന്നു. ഇതിനുശേഷം ശക്തമായ കാറ്റില്‍ തീ പെട്ടെന്ന് ഉയരത്തില്‍ പടര്‍ന്നുപിടിച്ചു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതില്‍ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേര്‍ ഓടിരക്ഷപ്പെട്ടു.

എന്നാല്‍, ദിവാകരന്‍, വേലായുധന്‍, ശങ്കരന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ തീച്ചുഴിയില്‍പ്പെടുകയായിരുന്നു. എങ്ങോട്ട് ഓടണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരന്‍ ധ്യാന്‍ ഏക മകനാണ്. കാര്‍ത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്, അനിലന്‍, സുബിത. മരുമക്കള്‍: സ്മിജ, വിജയന്‍. എരുമപ്പെട്ടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.കെ. കണ്ണന്റെ സഹോദരനാണ് വേലായുധന്‍. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കള്‍ ശരത്ത്, ശനത്ത്.

പള്ളം കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീ ദുരന്തം ദുഃഖകരമാണ്. പൊള്ളലേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കും. വനംമന്ത്രിയുമായും തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. -മന്ത്രി എ.സി. മൊയ്തീന്‍

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends