Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

നൂറനാട്ട് പ്രധാന കനാലിന്റെ ഷട്ടര്‍ അടച്ച് ലിവര്‍ മോഷണം: സമീപപ്രദേശങ്ങളില്‍ വെള്ളം കയറി  

22 FEBRUARY 2020 03:49 PM IST
മലയാളി വാര്‍ത്ത

സാമൂഹിക വിരുദ്ധര്‍ നൂറനാട്ട് പ്രധാന കനാലിന്റെ ഷട്ടര്‍ അര്‍ധരാത്രിയില്‍ അടച്ച് ഷട്ടറിന്റെ ലിവര്‍ മോഷ്ടിച്ചു കൊണ്ട് പോയി. കനാല്‍ കവിഞ്ഞ് ഒഴുകി നിരവധി വീടുകളിലും റോഡിലും വെള്ളം കയറി. കായംകുളത്ത് നിന്ന് അഗ്‌നിശമന സേനാ യൂണിറ്റെത്തി ഷട്ടര്‍ തുറന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

തെന്മല ഡാമില്‍ നിന്നും അടൂര്‍ വഴി നൂറനാട്ടേക്കെത്തുന്ന പ്രധാന കനാലിന്റെ ഷട്ടറാണ് ഇക്കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ താഴ്ത്തുകയും ഷട്ടര്‍ ലോക്ക് ചെയ്ത് ലിവര്‍ കൊണ്ടുപോവുകയും ചെയ്തത്. പുലര്‍ച്ച മുതല്‍ നൂറനാട് പണയില്‍ പള്ളിക്കല്‍ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വീടുകളില്‍ കനാല്‍ വെള്ളം കയറുന്നതായി പരാതിയുമായി നൂറനാട് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസ് കെഐപി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

കെഐപി അധികൃതര്‍, ചാരുംമൂട് എന്‍ജിനീയര്‍ സുകന്യയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും ഷട്ടര്‍ തുറക്കാന്‍ കഴിഞ്ഞില്ല. നൂറനാട്ടുള്ള പലചരക്ക് ഗോഡൗണിലേക്ക് വെള്ളം കയറി. ഇതോടൊപ്പം പ്രധാന കനാലില്‍ വെള്ളം കെട്ടിനിന്ന് വിള്ളല്‍ സംഭവിച്ച് ദുരന്തമുണ്ടാകാതിരിക്കാന്‍ കായംകുളത്തുനിന്ന് അഗ്‌നിശമനസേനാ യൂണിറ്റിനെ വരുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷട്ടര്‍ തുറക്കുവാന്‍ കഴിഞ്ഞത്. പിന്നീട് സമീപത്തുള്ള വര്‍ക്ക് ഷോപ്പില്‍ നിന്ന് ലിവര്‍ നിര്‍മിച്ചുകൊണ്ട് വന്ന് ഷട്ടര്‍ പൂര്‍ണമായി തുറക്കുകയായിരുന്നു.

കൃഷിവകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്നലെ തെന്മല ഡാമില്‍ നിന്നും, തെക്കേക്കര പഞ്ചായത്തിലെ പള്ളിയാര്‍വട്ടം പാടശേഖരത്തിലേക്കുള്ള നിലവിലുള്ള വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിരുന്നു. അവിടത്തെ ഏക്കറുകളോളം നെല്‍കൃഷി കരിഞ്ഞു നശിക്കുന്നതിനെ തുടര്‍ന്നായിരുന്നു ഈ നിര്‍ദേശം. എന്നാല്‍ പള്ളിക്കല്‍ ഭാഗത്തേക്ക് തിങ്കളാഴ്ച മുതല്‍ വെള്ളം തിരിച്ചുവിടുമെന്ന് കെഐപി അധികൃതരും പറഞ്ഞിരുന്നു. വെള്ളം എത്താത്തതിനെ തുടര്‍ന്നാണ് സാമൂഹിക വിരുദ്ധര്‍ വന്ന് ഷട്ടര്‍ താഴ്ത്തിയത്. മുന്‍കാലങ്ങളിലും ഇതേ അനുഭവം ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. 2 വര്‍ഷം മുന്‍പ് ഷട്ടര്‍ താഴ്ത്തിയതിനെ തുടര്‍ന്ന് നൂറുകണക്കിന് വീടുകളും ഏക്കറുകണക്കിന് കൃഷിയിടങ്ങളും വെള്ളത്തിലായിരുന്നു.

കെഐപിയുടെ പ്രധാന കനാലിന്റെ നൂറനാട്ടുള്ള ഷട്ടര്‍ താഴ്ത്തിയ സാമൂഹിക വിരുദ്ധരെ കണ്ടു പിടിച്ച് നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഐപി അധികൃതര്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് വേണ്ടി സമീപത്തുള്ള നിരീക്ഷണ ക്യാമറകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നൂറനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി. ബിജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം...  (53 minutes ago)

കണ്ണീരോടെ.... കല്ലാച്ചി മിനി ബൈപാസ് റോഡില്‍ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്.... ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം  (1 hour ago)

പീച്ചി ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായതിന് പിന്നാലെ തെരച്ചില്‍.... പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്  (1 hour ago)

ചിക്കന്‍ ഷവര്‍മ കഴിച്ച 19കാരന്റെ സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

പാലക്കാട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു  (5 hours ago)

അംബാനി-അദാനി ഇടപാട് പരിഹാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി  (5 hours ago)

തെലങ്കാന പ്രസംഗത്തിനിടെ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി  (5 hours ago)

തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങള്‍ കൂടി റദ്ദാക്കി  (6 hours ago)

ബിലീവേഴ്സ് ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്നാൻ അന്തരിച്ചു  (8 hours ago)

മലയാളത്തിന്റെ പ്രിയ സംവിധായകന് വിട... സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു  (8 hours ago)

കാട്ടുകോഴിക്ക് എന്തിന് ശനിയും സംക്രാന്ത്രിയും! പിണറായിക്ക് ഇത് രണ്ടാം ഹണിമൂൺ? ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ....  (8 hours ago)

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു  (8 hours ago)

മെമ്മറി കാര്‍ഡ് സച്ചിന്‍ ദേവും കൂട്ടരും മുക്കിയെന്ന് പിണറായി പോലീസ് തന്നെ പറയുന്നു;കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയോട് കട്ടക്കലിപ്പില്‍ ആര്യ രാജേന്ദ്രന്‍,ഡി വൈ എഫ് ഐക്കാര്‍ യദുവിനെ എടുത്തുടുത്ത് രക്ഷിക  (9 hours ago)

പിണറായി എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം;ആ മണലാരണ്യത്തില്‍ ഒളിപ്പിച്ചിരിയ്ക്കുന്നത് സ്വര്‍ണഖനിയോ,മുഖ്യന്റെ വിദേശ യാത്രയ്ക്ക് തീര്‍ച്ചയായും ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ  (9 hours ago)

Malayali Vartha Recommends