Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നാട്ടിലിറങ്ങി ആക്രമിച്ച കാട്ടാനയെ വനത്തിലേക്ക് മടക്കി അയയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വനപാലകനെ കാട്ടാന കുത്തിവീഴ്ത്തി.... ബിജു തോക്കുപയോഗിച്ച് വെടിശബ്ദം മുഴക്കിയതിനെത്തുടര്‍ന്ന് ആന മുന്നോട്ടോടി, നിമിഷങ്ങള്‍ക്കുള്ളില്‍ വനപാലകര്‍ക്കുനേരേ തിരിഞ്ഞ ആന ബിജുവിനെ കുത്തിവീഴ്ത്തി, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വെടി ശബ്ദം ഉണ്ടാക്കി തുരത്തുന്ന ഫോറസ്റ്റ് വാച്ചറിന്റെ കൊലയില്‍ വിതുമ്പി നാട്ടുകാര്‍

27 FEBRUARY 2020 07:06 AM IST
മലയാളി വാര്‍ത്ത

നാട്ടിലിറങ്ങി ഒരാളെ ആക്രമിക്കുകയും ജനത്തെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടാനയെ വനത്തിലേക്ക് മടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വനപാലകനെ കാട്ടാന കുത്തിക്കൊന്നു. രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ളാഹ ആഞ്ഞിലിമൂട്ടില്‍ എ.എസ്.ബിജു(38) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കടുമീന്‍ചിറ കട്ടിക്കല്ല് കുന്നുംപുറത്ത് കെ.പി.പൗലോസ്(രാജന്‍-62) റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കാട്ടാന നാട്ടിലിറങ്ങിയതറിഞ്ഞ് ബിജു അടക്കമുള്ള വനപാലകസംഘം ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കട്ടിക്കല്ലിലെത്തിയത്.
വനത്തിലേക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാട്ടാന ബിജുവിനെ കുത്തിവീഴ്ത്തിയത്. ബിജുവിനെ റാന്നി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രണ്ടാനകള്‍ എത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഒന്നിനെ മാത്രമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് പൗലോസിനെ കാട്ടാന ആക്രമിച്ചത്. സ്വന്തം റബ്ബര്‍മരങ്ങള്‍ ടാപ്പിങ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. തുടര്‍ന്ന് റാന്നി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. പിന്നീട് ഒന്നരയോടെ മടന്തമണ്‍-ചെമ്പനോലി റോഡില്‍ വാറുചാലില്‍ കത്തോലിക്കാ പള്ളിക്കു സമീപം പാറകള്‍ നിറഞ്ഞ റബ്ബര്‍ത്തോട്ടത്തില്‍ ആനയെ കണ്ടെത്തി.

ബിജു തോക്കുപയോഗിച്ച് വെടിശബ്ദം മുഴക്കിയതിനെത്തുടര്‍ന്ന് ആന മുന്നോട്ടോടി. നിമിഷങ്ങള്‍ക്കുള്ളില്‍ വനപാലകര്‍ക്കുനേരേ ഇത് പാഞ്ഞെത്തുകയായിരുന്നു. ഓടിയെത്തിയ ആന ബിജുവിനെ കുത്തിവീഴ്ത്തി. നെഞ്ചിനു താഴെയായാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന വനപാലകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ആന ഇവിടെനിന്ന് മാറിയപ്പോള്‍ വനപാലകര്‍ ഓടിയെത്തി ബിജുവിനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാട്ടിലിറങ്ങുന്ന വന്യ ജീവികളെ വെടി ശബ്ദം ഉണ്ടാക്കി തുരത്തുന്ന ഫോറസ്റ്റ് വാച്ചറിന്റെ കൊലയില്‍ വിതുമ്പി നാട്ടുകാര്‍

രാത്രി എട്ടുമണിയോടെ കാട്ടാനയെ തിരികെ കാട്ടിലേക്ക് മടക്കി. കട്ടിക്കല്ലില്‍ റോഡ് മുറിച്ചുകടന്നുപോകുന്നതിനിടയില്‍ ഇതുവഴിയെത്തിയ ബൈക്ക് ആന തുമ്പിക്കൈ കൊണ്ട് തട്ടിവീഴ്ത്തി. ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും ഓടി രക്ഷപ്പെട്ടു. നദിയിലിറങ്ങിയ ആന അല്പനേരം അവിടെത്തന്നെ നിന്നു. പിന്നീട് കാട്ടിലേക്ക് കയറിപ്പോയി. പന്പാനദിക്ക് മറുകരയിലുള്ള വനത്തില്‍നിന്ന് വെള്ളം കുടിക്കാന്‍ പതിവായി കാട്ടാനകള്‍ ഇവിടെ നദിയിെേലക്കത്താറുണ്ട്.

രാജു ഏബ്രഹാം എം.എല്‍.എ., ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, സി.സി.എഫ്. വിജയാനന്ദ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് ഫീല്‍ഡ് ഡയറക്ടര്‍ അനൂപ്, ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.ഹാബി, ഡി.എഫ്.ഒ.മാരായ എസ്.ഉണ്ണിക്കൃഷ്ണന്‍, ശ്യാം മോഹന്‍ലാല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (17 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

Malayali Vartha Recommends