സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ അറസ്റ്റും വാഹനങ്ങള്‍ പിടിച്ചെടുക്കലുമുള്‍പ്പെടെ കര്‍ക്കശ നടപടിയുമായി പൊലീസ്

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ അറസ്റ്റും വാഹനങ്ങള്‍ പിടിച്ചെടുക്കലുമുള്‍പ്പെടെ കര്‍ക്കശ നടപടിയുമായി പൊലീസ്. ചിലയിടങ്ങളില്‍ പൊലീസിന് നേരെ കൈയ്യാങ്കളിയുണ്ടായി. നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി റിയാസ് വഹാബ് ഉള്‍പ്പെടെ 2535 പേരെയാണ് സംസ്ഥാനത്ത് ഇന്നലെ അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂരില്‍ നിര്‍ദേശം ലംഘിച്ചത് ചോദ്യം ചെയ്തതിന് പൊലീസുകാരെ ആക്രമിച്ച രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിന് രണ്ട് ദിവസങ്ങളിലായി നാലായിരത്തോളം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ചിലരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ വാഹനങ്ങള്‍ 21 ദിവസം കഴിഞ്ഞ് മാത്രം വിട്ടുകൊടുത്താല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.
പൊലീസിനെ കബളിപ്പിച്ച് ആവശ്യമില്ലാതെ നിരവധി പേരാണ് ഇന്നലെയും നിരത്തിലിറങ്ങിയത്. പൊലീസ് ഇടപെടല്‍ ശക്തമായതിനെ തുടര്‍ന്നാണ് മിക്ക ജില്ലകളിലെയും പ്രധാന റോഡുകളില്‍ ആളൊഴിഞ്ഞത്. തിരുവനന്തപുരത്ത് അനാവശ്യയാത്ര നടത്തുന്നവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ ശേഖരിച്ച് തുടങ്ങി. രണ്ടു പ്രാവശ്യം പൊലീസ് നിര്‍ദേശം ലംഘിച്ചാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.അത്യാവശ്യസര്‍വിസ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ പാസുകളും തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിര്‍ദേശവും പൊലീസ് നല്‍കിയിട്ടുണ്ട്.
നിരവധിപേരാണ് പാസിനായി പൊലീസിനെ സമീപിക്കുന്നത്. ആ സാഹചര്യത്തില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പാസ് വേണ്ടെന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. നിരോധനം ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ ഇന്ന് മുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സത്യവാങ്മൂലം ഹാജരാക്കിയാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പൊലീസ് ഇതു മടക്കി നല്‍കും. യാത്ര ചെയ്യുന്ന ആള്‍ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്നും ഡി.ജി.പി അറിയിച്ചു.
https://www.facebook.com/Malayalivartha