സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം; ഒമ്ബത് പേര്‍ക്ക് കണ്ണൂരിലും കാസര്‍കോഡും മലപ്പുറത്തും മൂന്ന് പേര്‍ക്ക് വീതവും തൃശൂരില്‍ രണ്ട് പേര്‍ക്കും വയനാട്ടിലും ഇടുക്കിയിലും ഓരോ പേര്‍ക്കും രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 126 പേര്‍ ചികിത്സയിൽ

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ഒമ്ബത് പേര്‍ക്ക് കണ്ണൂരിലും കാസര്‍കോഡും മലപ്പുറത്തും മൂന്ന് പേര്‍ക്ക് വീതവും തൃശൂരില്‍ രണ്ട് പേര്‍ക്കും വയനാട്ടിലും ഇടുക്കിയിലും ഓരോ പേര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 126 പേര്‍ ചികില്‍സയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ സെക്രട്ടേറിയറ്റില്‍ വാര്‍ റൂം രൂപീകരിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് സജ്ജമാക്കുന്നത്. സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളാണ് ഓഫിസാക്കി മാറ്റിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്റെ നേതൃത്വത്തില്‍ 5 ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് വാര്‍ റൂമിന്റെ ചുമതല. ആരോഗ്യം, പോലിസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം, ഭക്ഷ്യ സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കാവശ്യായ കാര്യങ്ങളില്‍ ഫലപ്രദമായ ഇടപെടലാണ് വാര്‍ റൂമിലൂടെ പ്രതീക്ഷിക്കുന്നത്. വാര്‍ റൂം ഫോണ്‍ നമ്ബര്‍: 04712517225.
അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ നാല് കോവിഡ് 19 മരണങ്ങളും 49 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക വ്യാപന ഭീഷണി ഇന്ത്യയില്‍ നിലവില്‍ ഇല്ലെങ്കിലും കരുതല്‍ ശക്തമാക്കിയില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കി. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ മരുന്നുകളും ഗുളികകളും വീടുകളില്‍ എത്തിക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറങ്ങും.
രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂറിനിടെ ഓരോ കോവിഡ് മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആയി. കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 656 ആണ്. അധികൃതരുടെ നിര്‍ദേശം അനുസരിച്ച് എല്ലാവരും സാമൂഹിക അകലവും ചികില്‍സയും ഫലപ്രദമായി പാലിച്ചാല്‍ സാമുഹിക വ്യാപനമെന്ന വിപത്തില്‍ നിന്ന് രക്ഷനേടാമെന്ന് ആരോഗ്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍, നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അശ്രദ്ധ കാട്ടിയാല്‍ വലിയ വില കൊടുക്കേണ്ടി വരും. കോവിഡ് 19 ചികില്‍സക്ക് മാത്രമായി ആശുപത്രികള്‍ ഒരുക്കാമെന്ന് 17 സംസ്ഥാനങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് അവശ്യ വസ്തുക്കളുടെ ഉല്‍പാദനവും വിതരണവും മുടങ്ങില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു വരുത്തും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha