തിരുവനന്തപുരത്ത് 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ; സമരം രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ

തിരുവനന്തപുരത്ത് ഒരു വിഭാഗം 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസമായി ആംബുലൻസ് ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ഇന്ന് ശമ്പളം വന്നെങ്കിലും ലഭിക്കേണ്ട തുകയുടെ നാലിലൊന്ന് പോലും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാർ സമരം ആരംഭിചിരിക്കുന്നത്. കൊവിഡ് 19 ലോകമൊട്ടാകെ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആംബുലൻസ് ജീവനക്കാർ സമരം ആരംഭിച്ചിരിക്കുന്നത്.
ലോകമൊട്ടാകെ കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കവിഞ്ഞിരിക്കുന്നു. ഇതുവരെ രോഗം ബാധിച്ച് ഇരുപ്പത്തിരണ്ടായിരത്തിലതികം പേർ മരണമടഞ്ഞു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം എഴുന്നൂറ് കവിഞ്ഞു. 14 പേരാണ് ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചത്. കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 131 ആയി ഉയർന്നു.
https://www.facebook.com/Malayalivartha