ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു

ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. മുബൈയില്‍ നിന്ന് മൃതദേഹവുമായി വിവിധ സംസ്ഥാനങ്ങള്‍ വഴി നാട്ടിലെത്തിയശേഷം നിരീക്ഷണത്തിലായിരുന്നു. കാട്ടാക്കട കുച്ചപ്പുറം നാഞ്ചല്ലൂര്‍ വിഷ്ണുവിഹാറില്‍ അജയകുമാര്‍- പ്രസന്നകുമാരി ദമ്പതികളുടെ മകന്‍ വിഷ്ണുവാണ്(30) മരിച്ചത്.
വിഷ്ണുവിനൊപ്പം എത്തിയ മറ്റ് മൂന്നുപേരും ഹോം ക്വാറന്റീനില്‍ കഴിയുകയാണ്. മുബൈയില്‍ മരിച്ച ഒറ്റശേഖരമംഗലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാന്‍ അവിടേക്ക് ആംബുലന്‍സുമായി വിഷ്ണു പോയിരുന്നു. നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്.
തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. ശനിയാഴ്ച ഉച്ചയോടെ കഠിനമായ വയറുവേദന ഉണ്ടാവുകയും തുടര്‍ന്ന് ഛര്‍ദിക്കുകയും ചെയ്തു. ഇതിനിടെ കുഴഞ്ഞുവീണ വിഷ്ണുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്രവം പരിശോധനക്കായി ശേഖരിച്ചു. വിശദപരിശോധനക്ക് ശേഷമേ മൃതദേഹം വിട്ടുനല്‍കാനാവൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. സഹോദരന്‍: അഭിഷേക്.
"
https://www.facebook.com/Malayalivartha