Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇതാണ് മോനെ കേരളം; കോവിഡ് ചികിത്സയില്‍ നിര്‍ണായകമായ വെന്റിലേറ്ററുകള്‍ ചെലവു കുറഞ്ഞ രീതിയില്‍ നിര്‍മിക്കാനുള്ള സംവിധാനമൊരുക്കി കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ് കമ്പനി; മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാതൃകയില്‍ ചെലവുകുറഞ്ഞ പ്രാഥമിക രൂപം തയാറായിട്ടുണ്ട്; അടിയന്തര ഘട്ടമുണ്ടായാല്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മിച്ചെടുക്കാം

29 MARCH 2020 05:13 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ശ്വസന സഹായികളായ വെന്റിലേറ്റര്‍ അത്യാവശ്യമാണ്. രോഗം അതിരൂക്ഷമായി ബാധിച്ച വിദേശ രാജ്യങ്ങളിലും മരണനിരക്ക് കൂടുന്നതിന്റെ ഒരു പ്രധാന കാരണവും വെന്റിലേറ്ററുകളുടെ ദൗര്‍ലഭ്യമാണ്. അതിനാല്‍, രോഗത്തെ ശക്തമായി പ്രതിരോധിക്കുന്ന ഇന്ത്യയിലും ആ രാജ്യങ്ങളുടെ ദുരനുഭവങ്ങള്‍ കണ്ട് മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ്, കോവിഡ് ചികിത്സയില്‍ നിര്‍ണായകമായ വെന്റിലേറ്ററുകള്‍ ചെലവു കുറഞ്ഞ രീതിയില്‍ നിര്‍മിക്കാനുള്ള സംവിധാനമൊരുക്കി കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

കേരള സ്റ്റാര്‍ട്ടപ് മിഷനു കീഴില്‍ കൊച്ചിയിലുള്ള സൂപ്പര്‍ ഫാബ്‌ലാബാണ്, കോവിഡ് പ്രതിരോധത്തിനായി ചെലവുകുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ സജ്ജമായി മുന്നോട്ടുവന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാതൃകയില്‍ ചെലവുകുറഞ്ഞ പ്രാഥമിക രൂപം തയാറായിട്ടുണ്ട്. അടിയന്തര ഘട്ടമുണ്ടായാല്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മിച്ചെടുക്കാം. ഇക്കാരണത്താലാണ് ഫാബ്‌ലാബുകളെ സര്‍ക്കാര്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചത്. ആരോഗ്യപ്രവര്‍ത്തകന്റെ സഹായത്തോടെ, കൈകൊണ്ട് വായു, പമ്പ് ചെയ്തു നല്‍കുന്ന ബാഗ് വാല്‍വ് മാസ്‌ക് )െ മാതൃക ഫാബ്‌ലാബ്‌സ് ഓട്ടമേറ്റ് ചെയ്തു. ചുരുക്കത്തില്‍ മറ്റൊരു വ്യക്തിയുടെ സഹായമില്ലാതെ ഇതിലൂടെ ശ്വാസം നല്‍കാനാവും. മഹീന്ദ്രയും സമാനമായ സംവിധാനമാണ് തയാറാക്കുന്നത്. 7,500 രൂപയ്ക്കാണ് മഹീന്ദ്ര വെന്റിലേറ്റര്‍ ഒരുക്കുന്നത്. 5 മുതല്‍ 10 ലക്ഷം രൂപവരെയാണ് ആധുനിക സൗകര്യമുള്ള വെന്റിലേറ്ററുകളുടെ വില.

വെന്റിലേറ്ററുകള്‍ക്കു പുറമേ അടിയന്തരഘട്ടങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ആവശ്യമെങ്കില്‍ ത്രീഡി പ്രിന്റ് ചെയ്‌തെടുക്കാനും ഫാബ്‌ലാബിന് പദ്ധതിയുണ്ട്. എന്‍95 മാസ്‌ക് അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് വിഎസ്എസ്‌സിയുടെ സഹകരണം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ഉപകരണങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ കഞ്ചിക്കോട്ട് പ്രത്യേക വ്യവസായ ക്ലസ്റ്ററും തുടങ്ങുമെന്നും അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കൊറോണ വ്യാപനം തടയാനുള്ള പോരാട്ടത്തില്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഡിആര്‍ഡിഒയും രംഗത്തുണ്ട്. അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ വെന്റിലേറ്റര്‍, കൊറോണ രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട സ്യൂട്ട് എന്നിവ സ്വന്തം നിലയ്ക്ക് വികസിപ്പിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ സര്‍ക്കാരില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഡിആര്‍ഡിഒ അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ ഉള്‍പ്പെടെ ഡിആര്‍ഡിഒ വിതരണത്തിനായി സജ്ജമാക്കി്. നിര്‍മ്മാണത്തിലിരിക്കുന്ന വെന്റിലേറ്റര്‍ ഡിആര്‍ഡിഒ തന്നെ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്തതാണ്. ഒന്നിലധികം രോഗികളെ ഒരേസമയം ചികിത്സിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യകത. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇത് വിതരണത്തിനായി സജ്ജമാകുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (55 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends