കേരളത്തിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 202; ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ കാസർഗോഡ്...ഏറ്റവും കുറവ് വയനാട് ആലപ്പുഴ ജില്ലകളിൽ.....ചികിത്സയിലുള്ളത് 181 പേർ
സംസ്ഥാനത്ത് ഇന്ന് വരെയുള്ള കണക്കുകൾ പ്രകാരം കൊവിഡ് 19 സ്ഥിരീകരിച്ചത് ആകെ 202 പേർക്ക്. ഇവരിൽ 181 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികളുള്ളത് കാസർകോട്ടാണ്. 84 പേരിൽ ഇവിടെ രോഗം സ്ഥിരീകരിച്ചത് . കണ്ണൂരിൽ 34 പേരിൽ ആണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് . എറണാകുളം ജില്ലയിൽ -14, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ -9, തിരുവനന്തപുരം ജില്ലയിൽ -7, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ -5, കോട്ടയം ജില്ലയിൽ -3, കൊല്ലം, ഇടുക്കി ജില്ലകളിൽ -2, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിൽ -1 എന്നിങ്ങനെയാണ് കൊവിഡ് 19 ബാധിതരുടെ കണക്കുകൾ. വയനാട് ആലപ്പുഴ ജില്ലകളിലാണ് വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കുറവ്.
മാർച്ച് 29 ന് സംസ്ഥാനത്ത് 20 പേർ കൊറോണ വൈറസ് ബാധിതരെന്ന് കണ്ടെത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്കായി നിയോഗിച്ചിരുന്നവരിൽ ഉൾപ്പെട്ട ആരോഗ്യപ്രവർത്തകനും കൊവിഡ് സ്ഥിതീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഇയാളിൽ ഇന്നലെയാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മെഡിക്കൽ സംഘവും എയർപോർട്ട് ജീവനക്കാരും നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര് വീടുകളിലും 593 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
https://www.facebook.com/Malayalivartha