Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു

കുബുദ്ധികളുടെ ശ്രമം; വ്യാജ പ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പിലാക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം; പായിപ്പാട്ട് സംഭവിച്ചത് കൊവിഡിനെതിരെ കേരളം കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

30 MARCH 2020 08:14 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു

ഞായറാഴ്​ച​ സമ്പൂർണ ലോക്​ഡൗൺ; അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി​യാ​ൽ പി​ടി​ച്ചെ​ടു​ക്കും; മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ൾ തു​റ​ക്കും

രാജ്യം തുറന്നാലും കേരളം തുറന്നേക്കില്ല; ദേശീയ ശരാശരിയെക്കാള്‍ കൂടുന്ന രോഗവ്യാപന കണക്കുകള്‍ കേരളത്തിന് ഭീഷണി; രാജ്യം തുറക്കുന്നതോടുകൂടി ഇത് ഇരട്ടിക്കുമോ എന്നും ആശങ്ക

തന്നെ വേശ്യയെന്നു വിളിച്ച ഭര്‍ത്താവിന്റെ അനുജനെ ഒന്നും ചെയ്യാതെ ഭര്‍ത്താവും കുടുംബക്കാരും നോക്കിനിന്നു; കലിയടക്കാനാകാതെ ഭര്‍ത്താവിന്റെ അനുജനെ വിറകുവെട്ടിയടിച്ച സംഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

വനംവകുപ്പ് പാമ്പുപിടിത്തക്കാര്‍ക്ക് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നു

പായിപ്പാട്ട് സംഭവിച്ചത് കൊവിഡിനെതിരെ കേരളം കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പ്രതിഷേധത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് ഇന്നലെ തന്നെ വ്യക്കതമാക്കിയതാണെന്നും രണ്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പിലാക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന് വേണ്ടി അന്വേ,ണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികള്‍ക്കായി 5178 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അതിഥി തൊഴിലാളികള്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥ കേരളത്തില്‍ ഉണ്ടാകില്ല. അവര്‍ ആവശ്യപ്പെട്ട തരത്തിലുള്ള ഭക്ഷണം തയ്യാറാക്കാന്‍ ആട്ട, ഉള്ളി, ഉരുളക്കിഴങ്ങ്, ദാല്‍ എന്നിവ നല്‍കുന്നുണ്ട്. എന്നാല്‍ നാട്ടില്‍ പോകണമെന്നതാണ് അവരുടെ ആവശ്യം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആര്‍്ക്കും ഇപ്പോള്‍ പോകാനാകില്ല. എവിടെയാണോ അവിടെ കഴിയാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ എവിടെയാണോ അവിടെ നില്‍ക്കാനാണു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്. അത് അവര്‍ക്കും അറിയാം. രാജ്യത്താകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഭാഗമായി അണിചേരുകയാണു സര്‍ക്കാര്‍ ചെയ്തത്. എല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണു പക്ഷേ പായിപ്പാട് ഉണ്ടായത്. ആസൂത്രിതമായ പദ്ധതി ഇതിനു പിന്നിലുണ്ട്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്.

അതേസമയം ലോക്ക്ഡൗണ്‍ ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് നാലായിരത്തോളം അതിഥി തൊഴിലാളികള്‍ ഒത്തുകൂടിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം. കേരളത്തിലേക്ക് കൊണ്ടുവന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഏജന്റുമാരോ ഇവര്‍ പണിയെടുക്കുന്ന സ്ഥാപന ഉടമകളോ കൈമാറണം. ഭക്ഷണം അടക്കമുള്ള സാധനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ഇവര്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ തദേശസ്ഥാപനങ്ങളെ അറിയിക്കണം. ഇക്കാര്യങ്ങള്‍ പോലീസ് ഉറപ്പുവരുത്തണം. അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ ബോധവത്കരണം ശക്തമാക്കണമെന്നും താമസ്ഥലത്ത് നിന്നും അതിഥി തൊഴിലാളികളെ ഇറക്കിവിടുന്ന കെട്ടിട ഉടമകള്‍ക്കെതിരേ കേസെടുക്കുവാനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ തുടങ്ങി. സംസ്ഥാനതലത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് ലേബര്‍ കമ്മീഷണറേറ്റിലും അതത് ജില്ലാ ലേബര്‍ ഓഫീസുകളിലുമായാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

ഇതര സംസ്ഥാനക്കാര്‍ക്ക് അവരവരുടെ ഭാഷകളില്‍ (തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ) തന്നെ മറുപടി നല്‍കുന്നതിനും പ്രശ്ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകളില്‍ രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീം 24 മണിക്കൂറും സേവനത്തിനായി ഉണ്ടാകും.

ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററിലും 24 മണിക്കൂറും ആശയ വിനിമയത്തിനും മറുപടി നല്‍കി പ്രശ്‌ന പരിഹാരം ഉറപ്പാക്കുന്നതിനും സജ്ജീകരണം നടപ്പാക്കി. ലേബര്‍ കമ്മീഷണറേറ്റും 14 ജില്ലാ ലേബര്‍ ഓഫീസുകളും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും അടക്കം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കി. ഇവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫയല്‍ ഷെയറിങ് വെബ്‌സൈറ്റ് വീ ട്രാന്‍സ്ഫര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു; ദേശീയ താത്പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് നിരോധനമെന്നാണ് സൂചന  (1 hour ago)

ഞായറാഴ്​ച​ സമ്പൂർണ ലോക്​ഡൗൺ; അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി​യാ​ൽ പി​ടി​ച്ചെ​ടു​ക്കും; മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ൾ തു​റ​ക്കും  (1 hour ago)

ലോകത്ത് 61 ലക്ഷത്തോടടുത്ത് കൊവിഡ് ബാധിതര്‍; ബ്രസീലില്‍ 24 മണിക്കൂറില്‍ 33,274 പുതിയ കേസുകള്‍; അമേരിക്കയിലും സ്ഥിതി ഗുരുതരം  (1 hour ago)

രാജ്യം തുറന്നാലും കേരളം തുറന്നേക്കില്ല; ദേശീയ ശരാശരിയെക്കാള്‍ കൂടുന്ന രോഗവ്യാപന കണക്കുകള്‍ കേരളത്തിന് ഭീഷണി; രാജ്യം തുറക്കുന്നതോടുകൂടി ഇത് ഇരട്ടിക്കുമോ എന്നും ആശങ്ക  (1 hour ago)

തന്നെ വേശ്യയെന്നു വിളിച്ച ഭര്‍ത്താവിന്റെ അനുജനെ ഒന്നും ചെയ്യാതെ ഭര്‍ത്താവും കുടുംബക്കാരും നോക്കിനിന്നു; കലിയടക്കാനാകാതെ ഭര്‍ത്താവിന്റെ അനുജനെ വിറകുവെട്ടിയടിച്ച സംഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി  (1 hour ago)

അറബിക്കടലിൽ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കാലവർഷം എത്തിയെന്ന് സ്കൈമെറ്റ്; ഇല്ലെന്ന് കാലാവസ്ഥാ വകുപ്പ്  (2 hours ago)

സൂരജിന്റെ സഹോദരിക്കും പങ്ക് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നു; കൊന്ന പാപം തിന്നു തീര്‍ക്കാന്‍ ഇന്‍ഷുറന്‍സിനും അപേക്ഷിച്ചിരുന്നു സൂരജ  (2 hours ago)

വിവാദങ്ങൾക്കും സസ്പെൻഷനുകൾക്കുമൊടുവിൽ ജേക്കബ് തോമസ് ​ഔദ്യോഗിക ജീവിതത്തിൽനിന്ന്​ പടിയിറങ്ങി; ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും  (2 hours ago)

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ നാളെ അദ്ധ്യയനവർഷം ആരംഭിക്കും ; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍; വിഷയങ്ങളും സമയക്രമവും ഇന്ന് പുറത്തിറക്കും  (2 hours ago)

പ്രതിസന്ധികളെ മറിടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്‌പേസ് എക്‌സ്; ഇത് ചരിത്ര നേട്ടം; ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു; സാധ്യമാകുന്നത് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം  (2 hours ago)

ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാന തീരുമാനം ഇന്നറിയാം ; നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കും; ഷോപിംഗ് മാളുകള്‍ തുറക്കും; സമൂഹവ്യാപനം ഉണ്ടാകില്ലെന്നുറപ്പുവരുത്തിയുള്ള ഇളവുകൾക്കു സാധ്യത  (3 hours ago)

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നു, തീവ്രമേഖലകൾ മാത്രം ജൂൺ 30 വരെ അടച്ചിടും; അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങളില്ല; കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ തീരുമാനങ്ങൾ ഇങ്ങനെ  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശുചീകരണദിനം; പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായാണ് ശുചീകരണദിനം സംഘടിപ്പിക്കുന്നത്; കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ശുചീകരണം  (3 hours ago)

ഹോങ്കോങ് ജനങ്ങതയുടെ എല്ലാ മൗലിക അവകാശങ്ങളും കവര്‍ന്നെടുത്ത് ചൈനീസ് സര്‍ക്കാര്‍; ഇത് നിലനില്‍പ്പിന്റെ പോരാട്ടം; ചൈനയെ കൂപ്പുത്തിക്കാന്‍ അമേരിക്കയും  (9 hours ago)

അഞ്ചാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകള്‍ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends