Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സമൂഹ അടുക്കളയുമായി എല്ലാവരും ഒറ്റക്കെട്ട് ; ഭക്ഷണം ആര്‍ക്കും മുടങ്ങില്ല

31 MARCH 2020 11:34 AM IST
മലയാളി വാര്‍ത്ത

പാലക്കാട് ചെര്‍പ്പുളശ്ശേരി, വെള്ളിനേഴി പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ അടയ്ക്കാപുത്തൂര്‍ സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ച സമൂഹ അടുക്കള പഞ്ചായത്ത് അധ്യക്ഷന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ അയല്‍ക്കൂട്ടമാണ് സമൂഹ അടുക്കളയുടെ നേതൃത്വം ഏറ്റെടുത്തിട്ടുള്ളത്.

പഞ്ചായത്ത് ഉപാധ്യക്ഷ പി.എന്‍. നന്ദിനി അധ്യക്ഷയായി. കെ. പ്രേംകുമാര്‍, കെ. ഹരിദാസ്, പി.കെ. ശശിധരന്‍, വി. പ്രജീഷ്‌കുമാര്‍, കെ. ബീന, പഞ്ചായത്ത് സെക്രട്ടറി സി.കെ. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

ചെര്‍പ്പുളശ്ശേരി നഗരത്തിലെ അതിഥി തൊഴിലാളികള്‍ക്കു സമൂഹ അടുക്കളയില്‍ അവരുടെ ഇഷ്ടം അനുസരിച്ചുള്ള ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്തു നല്‍കാന്‍ പി.കെ.ശശി എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. സമൂഹ അടുക്കളയിലെ ഭക്ഷണം സൗജന്യമായി, അര്‍ഹതപ്പെട്ടവര്‍ക്കാണു നല്‍കേണ്ടതെന്നും പ്രത്യേക ഭക്ഷണം പാചകം ചെയ്യുന്നതിനു നഗരസഭാ പരിധിയില്‍ പ്രത്യേകമായി വേറൊരു സമൂഹ അടുക്കള കൂടി ആരംഭിക്കാനും എംഎല്‍എ നിര്‍ദേശം നല്‍കി.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ആരെങ്കിലും തെറ്റായ സന്ദേശം നല്‍കുന്നുണ്ടോ എന്ന് ഓരോരുത്തരും പരിശോധിക്കണമെന്നും എംഎല്‍എ ഓര്‍മിപ്പിച്ചു. ഭക്ഷണം പാചകം ചെയ്യാന്‍ കഴിയാത്തവര്‍ അറിയിച്ചാല്‍ വീടുകളില്‍ എത്തിച്ചു നല്‍കും. അതിഥി തൊഴിലാളികളെ കെട്ടിടത്തില്‍ തിങ്ങിപ്പാര്‍പ്പിക്കരുത്. ശുചിത്വം ഉറപ്പാക്കുകയും വാടക ഒഴിവാക്കുകയും വേണം. നഗരസഭാധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, ഉപാധ്യക്ഷന്‍ കെ.കെ.എ. അസീസ്, സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിവൈഎസ്പി എന്‍. മുരളീധരന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഷൊര്‍ണൂര്‍ നഗരസഭാ തല അവലോകന യോഗത്തില്‍ പ്രസംഗിക്കവേ പി.കെ. ശശി എംഎല്‍എ.  ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കോവിഡ് ക്യാംപുകളിലെ ഭക്ഷണ വിതരണം സമൂഹ അടുക്കളയില്‍ നിന്നു തന്നെയാകണം. ഷൊര്‍ണൂര്‍ നഗരസഭ അധ്യക്ഷ വി. വിമല, ഉപാധ്യക്ഷന്‍ ആര്‍. സുനു, ഡിവൈഎസ്പി എന്‍. മുരളീധരന്‍, സിഐ ആര്‍. സുജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തിരിപ്പാലയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും പരിസര പ്രദേശങ്ങളിലുമായി കഴിയുന്ന 33 അതിഥി തൊഴിലാളികള്‍ക്ക് മണ്ണൂര്‍ വില്ലേജ് ഡിവൈഎഫ്‌ഐ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ വിഭവങ്ങള്‍ കൈമാറി.കഴിഞ്ഞ ദിവസം ഭക്ഷണം തീര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥനെ ഇവര്‍ വിവരമറിയിച്ചിരുന്നു. ഉച്ചഭക്ഷണം മണ്ണൂര്‍ പഞ്ചായത്ത് സമൂഹ അടുക്കളയില്‍ നിന്നു നല്‍കും. മറ്റു രണ്ടു നേരത്തെ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സാധനങ്ങളും പാചകം ചെയ്യുന്നതിനുള്ള ഡീസലുമാണു പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയത്. ലോക് ഡൗണ്‍ അവസാനിക്കുന്നതു വരെ ഇവര്‍ക്കു സഹായം ലഭ്യമാക്കുമെന്നു ജില്ലാ അംഗം പി.എസ്. മുത്തലിഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥന്‍, മേഖല സെക്രട്ടറി കെ.എ. അസീസ്, ട്രഷറര്‍ പി. സജിത്ത് എ.എ. ഷിഹാബ്, അബ്ദുല്‍ റഹ്മാന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

വെള്ളിനേഴി പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് സിപിഐ ലോക്കല്‍ കമ്മിറ്റി ഒരു ചാക്ക് അരി നല്‍കി. ലോക്കല്‍ സെക്രട്ടറി ആലുംകുണ്ടില്‍ രാധാകൃഷ്ണന്‍ അരി പഞ്ചായത്ത് അധ്യക്ഷന്‍ കെ. ശ്രീധരനെ ഏല്‍പിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.കെ. ഹരിദാസ്, പി.കെ. ശശിധരന്‍, വി.പി. ഉണ്ണിക്കൃഷ്ണന്‍, രവിമേനോന്‍, രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ 30 കുടുംബങ്ങള്‍ക്ക് അരി എത്തിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 minute ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (28 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (45 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (53 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (59 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends