Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...


ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി..24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും;കനത്തമഴ വരുന്നു..അടുത്ത 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യത..


യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..

കേരളം ഒരു മാസത്തെ ശമ്പളം പിടിക്കുമ്പോള്‍ സുപ്രീം കോടതി പിരിക്കുന്നത് 3 ദിവസം! കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സുപ്രീം കോടതിയിലെ ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് മൂന്നു ദിവസത്തെ ശമ്പളം മാത്രം

01 APRIL 2020 07:04 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സുപ്രീം കോടതിയിലെ ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് മൂന്നു ദിവസത്തെ ശമ്പളം മാത്രം.

കേരളം ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ ഉത്തരവ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഗസറ്റഡ് റാങ്കിലല്ലാത്ത ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തെ ശമ്പളവും ഗ്രൂപ്പ് സി ഉദ്യോഗസ്ഥര്‍ ഒരു ദിവസത്തെ ശമ്പളവും നല്‍കണമെന്നാണ് സുപ്രീം കോടതി രജിസ്ട്രി മാര്‍ച്ച് 29 ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. . സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 31 ന് മുമ്പ് അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംഭാവന നല്‍കുന്നത് ഉദ്യോസ്ഥരുടെ താത്പര്യപ്രകാരം മാത്രമാണെന്നും സുപ്രീം കോടതിയുടെ ഉത്തരവിലുണ്ട്.

മുഖ്യമന്ത്രിയും മറ്റും നിരന്തരം ആവര്‍ത്തിക്കുന്ന തെലുങ്കാനയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ 75 ശതമാനം മാത്രം നല്‍കണമെന്നാണ് മാര്‍ച്ച് 30 ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഐ. എ എസ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ശമ്പളത്തിന്റെ 60 ശതമാനം നല്‍കണം. സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശമ്പളത്തിന്റെ 50 ശതമാനം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ക്ലാസ് 4 വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ പത്ത് ശതമാനം മാത്രം നല്‍കണം.

ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ കൊറോണ കാലത്ത് ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ എല്ലാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നാല്‍ തെലുങ്കാന മോഡലില്‍ ഉത്തരവ് ഇറക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംഭാവന കൃത്യമായി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ സര്‍ക്കാരിന് വേണ്ടത്ര വിശ്വാസമില്ല. പ്രളയത്തില്‍ പിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സുപ്രീം കോടതി വരെ പോയവരാണ് കേരളത്തിലെ ഉദ്യോഗസ്ഥര്‍. പ്രളയത്തിലെ അവസ്ഥ കോവിഡിനും വന്നു ചേരുമോ എന്ന സംശയം സര്‍ക്കാരിനുണ്ട്. മാത്രവുമല്ല പ്രളയത്തിലെ പിരിവ് വ്യാപകമായ അഴിമതിക്കും കാരണമായി. അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കെയാണ് കൊറോണ വൈറസ് രാജ്യത്തെ കടന്നാക്രമിച്ചത്. കേരളത്തിലും സ്ഥിതി ഗുരുതരമായി.

തെലുങ്കാന സര്‍ക്കാര്‍ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അത്തരമൊരു ഉത്തരവ് കേരളത്തിലും ഇറക്കാനുള്ള ഒരു തടസ്സം കോടതി വ്യവഹാരത്തെ കുറിച്ചുള്ള സംശയങ്ങളാണ്.

സാലറി ചാലഞ്ച് അടിച്ചേല്‍പ്പിക്കരുതെന്നെ ചെന്നിത്തലയുടെ പ്രസ്താവനയോടെ പ്രതിപക്ഷം ഇതുമായി മനസാ സഹകരിക്കില്ലെന്ന് വ്യക്തമായി. ദുരിതാശ്വാസ നിധിക്ക് പ്രത്യേക അക്കൗണ്ട് വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം നിര്‍ബന്ധിത പിരിവ് സുപ്രീം കോടതിയില്‍ എത്തിയാല്‍ സംഗതി ഗുരുതരമാകും. കാരണം പരമോന്നത കോടതിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കുന്നത് മൂന്നു ദിവസത്തെ ശമ്പളം മാത്രമാണ് . അതും മനസുണ്ടെങ്കില്‍ മാത്രം.


 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമന്നയുടെ ഒരു ഡാന്‍സ് പരിപാടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ  (3 hours ago)

പോത്തുണ്ടി കൊലപാതകം; സുധാകരന്‍ സജിത ദമ്പതികളുടെ മകള്‍ക്ക് ധനസഹായം അനുവദിച്ചു  (4 hours ago)

കാറിനുള്ളില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന  (4 hours ago)

താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു.  (4 hours ago)

കനയ്യകുമാറും സച്ചിന്‍ പൈലറ്റും അടക്കം നാല് നേതാക്കള്‍ കേരളത്തിലേക്ക്  (4 hours ago)

ലക്ഷ്യം 110 സീറ്റ്; മന്ത്രിമാർക്ക് മുന്നിൽ വിശദമായ പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി  (5 hours ago)

ആറു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍  (5 hours ago)

കെട്ടിടത്തിലെ 16-ാം നിലയിൽ നിന്ന് വീണ് 26കാരന് ദാരുണാന്ത്യം; മകന് സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നുവെന്ന് പിതാവ്  (5 hours ago)

വൈഭവ് സൂര്യവൻഷിയും ആരോൺ ജോർജും സെഞ്ച്വറി ...  (5 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്,​എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു.... എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം  (5 hours ago)

ഇനി അവശേഷിക്കുന്നത് കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് മാത്രം...സഹികെട്ട് കോടതി തെരുവുനായ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീ  (5 hours ago)

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച; തുടർച്ചയായ ഒമ്പതാം ബജറ്റുമായി നിർമല സീതാരാമൻ റെക്കോർഡിലേക്ക്  (5 hours ago)

ക്യൂബ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ധിക്കാരമെന്ന് മുഖ്യമന്ത്രി പിണറായി  (6 hours ago)

31 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെ നിഗമനംന്നാണ്  (6 hours ago)

2026 ലെ ആദ്യ അതി തീവ്രന്യൂനമർദം രൂപപ്പെടുന്നു, 48 മണിക്കൂർ നി‍ർണായകം; കേരളത്തിൽ 3 ദിവസം മഴ സാധ്യത ശക്തം, ശനിയാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends