പ്രശസ്ത സംഗീത സംവിധായകന് എം.കെ അര്ജുനന് മാസ്റ്റര്‍ അന്തരിച്ചു... കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം
നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ പ്രശസ്ത സംഗീത സംവിധായകന് എം.കെ അര്ജുനന്(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്ജുനന് 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി. മലയാള സിനിമാ ഗാനലോകത്തെ 'ശ്രീ'യും നിത്യഹരിത ഗാനങ്ങളുടെ 'രാജശില്പി'യും കണ്ടുമുട്ടിയപ്പോള്‍.... മാനത്തിന് മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടി.... എന്ന കറുത്ത പൗര്‍ണമിയിലെ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ അര്ജുനന് മാഷിന്റെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന പാട്ട് പാടാത്ത മലയാളികളുണ്ടാവില്ല.
പള്ളിക്കുറ്റം എന്ന നാടകത്തിനാണ് ആദ്യം സംഗീതം ഒരുക്കിയത്. ഓസ്കാറിനോളം ഇന്ത്യയുടെ പെരുമ ഉയര്‍ത്തിയ പ്രശസ്ത സംഗീത സംവിധായകന് എ.ആര് റഹ്മാന് ആദ്യമായി കീബോര്‍ഡ് വായിച്ചത് എം.കെ അര്ജുനന് മാസ്റ്റര്‍ക്ക് കീഴിലായിരുന്നു ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി. ഭാസ്കരന്, ഒ.എന്‍.വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികള്ക്കെല്ലാമൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha