Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ബ്രേക്ക് ദ് ചെയിന്റെ ഭാഗമായി കൈ കഴുകാന്‍ വച്ച കാനില്‍ കോട കലക്കി; അറസ്റ്റ്

06 APRIL 2020 11:37 AM IST
മലയാളി വാര്‍ത്ത

കായംകുളം,കൃഷ്ണപുരത്ത് വാറ്റ് സംഘം കോട കലക്കാന്‍ ഉപയോഗിച്ചത് ബ്രേക്ക് ദ് ചെയിന്റെ ഭാഗമായി പൊതു സ്ഥലത്ത് കൈകഴുകാന്‍ ഉപയോഗിച്ച വലിയ കാന്‍ ആണ്. മേനാത്തേരി ഭാഗത്ത് കൈകഴുകാനായി ഒരു സന്നദ്ധ സംഘടന സ്ഥാപിച്ച കൈകഴുകല്‍ കേന്ദ്രത്തിലെ കാന്‍ മോഷണം പോയതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിന് ഒടുവിലാണ് വാറ്റ് സംഘത്തെ പിടികൂടിയത്.

ആലപ്പുഴ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ചാരായ നിര്‍മാണവും വ്യാജമദ്യ നിര്‍മാണവും നടത്തിയ കേസുകളില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് ആകെ തൊള്ളായിരത്തോളം ലീറ്റര്‍ കോടയും 6.5 ലീറ്റര്‍ ചാരായവും പിടിച്ചെടുത്തു. എക്‌സൈസും പൊലീസും പ്രത്യേകമായി നടത്തിയ റെയ്ഡുകളിലാണ് ഇവ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം പത്തിയൂര്‍ പുഞ്ചയില്‍ വെള്ളത്തിലും വശങ്ങളിലും കുഴിച്ചിട്ട നിലയിലായി 35 ലീറ്റര്‍ കൊള്ളുന്ന 6 കന്നാസുകളിലും 20 ലീറ്റര്‍ കൊള്ളുന്ന 7 കന്നാസുകളിലുമായി 350 ലീറ്റര്‍ കോട എക്‌സൈസ് സംഘം പിടികൂടി. പത്തിയൂര്‍ കിഴക്കാലുംമൂട്ടില്‍ ബിനു (42) വാറ്റാനായി സൂക്ഷിച്ചിരുന്ന കോടയാണ് ഇതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ് എടുത്തു. റെയ്ഡില്‍ കായംകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.അനീര്‍ഷാ, സുധീര്‍, സുനില്‍കുമാര്‍, ഷിഹാബുദ്ദീന്‍, പ്രവീണ്‍, രതീഷ്, ദീപു, ഹരീഷ്, റഫീഖ് എന്നിവര്‍ പങ്കെടുത്തു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍.ബിജുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫിസര്‍ അജീബ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സനല്‍, പ്രദീഷ്, ജിനു, ബിജു എന്നിവര്‍ നടത്തിയ റെയ്ഡില്‍ പത്തിയൂര്‍ ഇഞ്ചി തറയില്‍ രാജനെ (59) 110 ലീറ്റര്‍ കോടയും വാറ്റു ഉപകരണങ്ങളുമായി വീട്ടില്‍ നിന്ന് ആലപ്പുഴ സ്‌പെഷല്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

കൃഷ്ണപുരത്ത് മേനാത്തേരി ജംക്ഷനു സമീപത്തുള്ള വാടക വീട്ടില്‍ വാറ്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന 5 പേരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 60 ലീറ്റര്‍ കോടയും ഉപകരണങ്ങളും പിടികൂടി. ഗോവിന്ദമുട്ടം ചാപ്രയില്‍ വടക്കതില്‍ ബാബുരാജ് (33), പുള്ളിക്കണക്ക് വെളുത്തേരി വടക്കതില്‍ അനീഷ് (23), ചേരാവള്ളി വെളുത്തേരി പ്ലാമൂട്ടില്‍ തറയില്‍ മിഥുന്‍ (22),പുള്ളിക്കണക്ക് കൊച്ചയ്യത്ത് പടീറ്റതില്‍ അനൂപ് (26), ഞക്കനാല്‍ ആശാന്‍ പുരയിടത്തില്‍ അഭിലാഷ് (38) എന്നിവരെയാണ് എസ്‌ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ ചാരായം വാറ്റുന്നതായി എക്‌സൈസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കറ്റാനം ഇരട്ടിപ്പണത്തറയില്‍ സ്മിതേഷിനെ (27) മാവേലിക്കര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്ന് 35 ലീറ്റര്‍ കോടയും 1.5 ലീറ്റര്‍ ചാരായവും കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്.

പല്ലാരിമംഗലം മുക്കുടുക്ക പാലത്തിനു സമീപത്തു നിന്നു 30 ലീറ്റര്‍ കോടയുമായി വാത്തികുളം ചേങ്കരവീട്ടില്‍ കണ്ണനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍മാരായ പ്രമോദ്, ഹാരിസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനി, അജേഷ്, വീണ എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്‍കി.

വില്‍പനയ്ക്കു ബൈക്കില്‍ കൊണ്ടുവരുകയായിരുന്ന 3 ലീറ്റര്‍ ചാരായവുമായി മഹാദേവികാട് പുല്ലുകാട്ടില്‍ ബെന്‍സിലാല്‍ (40), കൂടംതറതെക്കതില്‍ സുനീഷ് (36) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന മഹാദേവികാട് കൈതച്ചിറയില്‍ രാജേഷ് (36) ഓടിക്കളഞ്ഞു. എസ്‌ഐ കെ.ബി.ആനന്ദബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം പണ്ടാരച്ചിറ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ബെന്‍സിലാല്‍ ആണ് ബൈക്ക് ഓടിച്ചിരുന്നത്. കന്നാസിലും കുപ്പിയിലുമായി കൊണ്ടുവന്ന ചാരായവും ബൈക്കും പൊലീസ് പിടിച്ചെടുത്തു. പ്രബേഷനറി എസ്‌ഐ അഭിലാഷ്, എഎസ്‌ഐമാരായ രഘുനാഥ്, ജയചന്ദ്രന്‍, സിപിഒ രഞ്ജിത്ത്, അന്‍ഷാദ്, ഹോം ഗാര്‍ഡ് രാജു, ഡ്രൈവര്‍ ബാബു എന്നിവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

ആറാട്ടുപുഴ നല്ലാണിക്കല്‍ കരിത്തറയില്‍ ഗോപാലന്റെ വീട്ടില്‍ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന 80 ലീറ്റര്‍ കോട തൃക്കുന്നപ്പുഴ പൊലീസ് പിടികൂടി. ഗോപാലന്‍ ഓടിക്കളഞ്ഞു. കന്നാസിലും അടപ്പുള്ള ബക്കറ്റിലുമായിരുന്നു കോട സൂക്ഷിച്ചിരുന്നത്. എസ്‌ഐ കെ.ബി.ആനന്ദബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ പെരുമ്പളം പഞ്ചായത്ത് 7-ം വാര്‍ഡ് മാക്കാശേരി പ്രഹ്ലാദനെതിരെ (52) എക്‌സൈസ് കേസെടുത്തു. 210 ലീറ്റര്‍ കോട വീട്ടില്‍ നിന്നു പിടിച്ചെടുത്തു. പ്രഹ്ലാദനെ പിടികൂടാനായില്ല. എക്‌സൈസ് ചേര്‍ത്തല സിഐ വേണുക്കുട്ടന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (30 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (47 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (55 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends