Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

കോവിഡ് പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക്... നിലവില്‍ രണ്ടു ഘട്ടവും ഏറെ ആശ്വാസം നല്‍കുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനത്തോടൊപ്പം രോഗവ്യാപനം തടയാന്‍ വേണ്ടി ബ്രേക്ക് ദി ചെയിന്‍ ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട കരുതല്‍ നടപടികള്‍ വന്‍ വിജയം...

09 APRIL 2020 02:50 PM IST
മലയാളി വാര്‍ത്ത

കേരളം ആരോഗ്യ രംഗത്ത് നടത്തിയ തേവര പരിശ്രമവും കരുതലും വലിയ തോതില്‍ ആശ്വാസം പകരുന്ന കാര്യമാകുകയാണ് .കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് . നിലവില്‍ രണ്ടു ഘട്ടവും ഏറെ ആശ്വാസം നല്‍കുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനത്തോടൊപ്പം രോഗവ്യാപനം തടയാന്‍ വേണ്ടി ബ്രേക്ക് ദി ചെയിന്‍ ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട കരുതല്‍ നടപടികള്‍ വന്‍ വിജയമാകുന്നു എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന അന്തിമ ഫലത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് . നിലവില്‍ കേരളം രോഗപ്രതി രോധത്തിനായി ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ അനിവാര്യത ഇതിനോടകം തന്നെ ഉയര്‍ത്തി കഴിഞ്ഞതാണ്
എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ കൂടി കക്ഷി രാഷ്ട്രീയ ഭേദമന്യേ ലോക്ക് ഡൗണ്‍ നീട്ടണം എന്ന ആശയം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചതോടെ അത് പ്രാവര്‍ത്തികമാക്കും എന്ന് തന്നെയാണ് സൂചന .നിലവില്‍ ഇന്നലെ മാത്രം പതിമൂന്നു പേര്‍ രോഗമുക്തരായി എന്ന റിപ്പോര്‍ട്ട് വന്നതോട് കൂടി മൊത്തം രോഗമുക്തരായവരുടെ എണ്ണം 84 ആയി .ഇത് വളരെ പ്രതീക്ഷ നല്‍കുന്ന കാര്യം തന്നെയാണ് .എന്ന 20000 ത്തോളം പരിശോധന കിറ്റ് കൂടി സംസ്ഥാനത്തെത്തുന്നതോടു കൂടി രോഗപ്രതിരോധത്തിന്റെ മൂന്നാം ഘട്ടം തുടങ്ങും എന്നതുകൂടി സൂചപ്പിക്കപ്പെടുകയാണ് .കോവിഡിന്റെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍ കണക്കിലാക്കി പുതിയ സംവിധാങ്ങളിലേക്ക് സംസ്ഥാനം നീങ്ങുകയാണ് .

പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണു കാരണം. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണം എന്നത് ഏറെ ആശ്വാസം ഉണര്‍ത്തുന്ന കാര്യം തന്നെയാണ് .ജനുവരി 30നു വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു കോവിഡിന്റെ ആദ്യ വരവ്

ഇന്ത്യയിലെ ആദ്യ കോവിഡ് രോഗബാധയായിരുന്നു ഇത്. മൂന്നു വിദ്യാര്‍ഥികളും സുഖം പ്രാപിച്ചതോടെ കേരളം രോഗമുക്തമായി. ഇറ്റലിയില്‍നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവര്‍ വഴി 2 ബന്ധുക്കള്‍ക്കും മാര്‍ച്ച് 8നു രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ രണ്ടാം വരവായി. പിന്നീട് വിദേശത്തുനിന്നെത്തിയ നൂറുകണക്കിനു പേര്‍ക്കും അവര്‍ വഴി കേരളത്തിലെ 99 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതാണ് ഇപ്പോള്‍ ഏറെക്കുറെ പൂര്‍ണമായി നിയന്ത്രണത്തിലാകുന്നത്.ഇന്നലെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്രം ഏപ്രില്‍ 15 തന്നെ ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള മൂന്നാംവരവാണ് ഇനി വെല്ലുവിളി. ഏപ്രില്‍ 3 മുതല്‍ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്.

മറ്റു സംസ്ഥാനങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴാണ് കേരളത്തില്‍ രോഗികള്‍ കുറയുന്നത്. ക്വാറന്റീന്‍ കാലാവധി തീരുന്നതോടെ നിരീക്ഷണത്തിലുള്ളവര്‍ കുറഞ്ഞുവരുന്നതിനാല്‍ ഇനി രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനിടയില്ലെന്നാണു വിലയിരുത്തല്‍. ഇതേസമയം, കൊറോണ വൈറസ് 5% ആളുകളില്‍ 20 ദിവസം വരെ സജീവമായി നിലനില്‍ക്കുമെന്നതിനാല്‍ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. ഇതിനു കൂടി പരിഹാരം കണ്ടെത്തിയാല്‍ പടി പടിയായുള്ള പ്രവര്‍ത്തനം കേരളത്തിലെ സമസ്ത മേഖലയിലും പുനരാരംഭിക്കാന്‍ കഴിയും ഒരു രോഗിയില്‍ നിന്ന് 2.6 പേര്‍ക്ക് വരെ രോഗം പകരാമെന്നതാണ് രാജ്യാന്തര ശരാശരി. കേരളത്തില്‍ പുറത്തുനിന്നെത്തിയത് 254 രോഗികലും എന്നാല്‍ രോഗം പകര്‍ന്നത് 91 പേരിലേക്ക് മാത്രവുമാണ് .

സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത് .മാത്രമല്ല ലോകത്തെയും ഇന്ത്യയിലേയും മരണനിരക്കുമായി താരതമ്യം ചെയ്താല്‍ കേരളത്തില്‍ കേവലം ഒരു ശതമാനത്തില്‍ താഴെ എന്നതാണ് റിപ്പോര്‍ട്ട് .സമ്പര്‍ക്കത്തിലൂടെ രോഗം വന്നവര്‍ പുതുതായി ആര്‍ക്കും രോഗം പകര്‍ന്നുനല്‍കിയിള്ള എന്നതും കേരളത്തിലെ പൊതുസ്ഥലങ്ങളില്‍ നിന്ന് രോഗം പകര്‍ന്നതായി ഇതുവരെ തെളിവില്ല എന്നതും മൂന്നാം ഘട്ട പ്രതിരോധം വര്‍ധിപ്പിക്കാനുള്ള ആത്മവീര്യം സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (4 minutes ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (39 minutes ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (54 minutes ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (1 hour ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (1 hour ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (1 hour ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (2 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (2 hours ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (2 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (3 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (3 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (3 hours ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (3 hours ago)

Malayali Vartha Recommends