സിനിമ സെറ്റ് തകർത്ത പ്രതിയെ പോലീസ് തൂക്കി ; കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു

ടൊവിനോ തോമസ് ചിത്രമായ 'മിന്നല്‍ മുരളി'യുടെ സെറ്റ് സംഘം ചേര്‍ന്ന് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കമാലിയില്‍ നിന്നുമാണ് രതീഷിനെ പിടികൂടിയത്. സംഭവത്തില്‍ കുറ്റവാളികളായ മറ്റ് നാല് പേര്‍ക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.
കേസ് പ്രത്യേക സംഘമാകും അന്വേഷിക്കുകയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ആലുവ റൂറല്‍ എസ്.പി അറിയിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.
സംഭവത്തിൽ അഞ്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ക്രിസ്ത്യൻ പള്ളിയുടെ രൂപമാണെന്ന് ആരോപിച്ചാണ് സ്വാഭിമാനം സംരക്ഷിക്കാനെന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന് കീഴിലെ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ സെറ്റ് തകർത്തത്.
35 ലക്ഷം രൂപയോളം മുടക്കിയാണ് മിന്നൽ മുരളി സിനിമയുടെ പ്രധാന ലോക്കേഷനായി സെറ്റിട്ടതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ലോക്ഡൗൺ കാരണമാണ് ഷൂട്ടിങ് പൂർത്തിയാവാതിരുന്നത്.
സെറ്റ് തകർത്ത സംഭവം ചിത്രങ്ങൾ സഹിതം എ.എച്ച്.പി ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാജിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം എന്ന കുറിപ്പോടെയാണ് സെറ്റ് തകർത്ത ചിത്രങ്ങൾ ഇയാൾ പങ്കുവെച്ചത്.
മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. സെറ്റ് പൊളിച്ചത് നിർഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി. സംഭവത്തില്‍ നിർമാതാക്കൾക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആലുവ റൂറൽ എസ്.പി കെ. കാർത്തിക്കിന് പരാതി നല്‍കിയിരുന്നു.
സംഭവത്തിൽ സിനിമാരംഗത്തും സാംസ്കാരിക രംഗത്തും വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍ ഷൂട്ടിംഗിനായി നിര്‍മിച്ച സെറ്റായിരുന്നു രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ഇവര്‍ സെറ്റ് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ഇവരുടെ ആരോപണം. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്.
https://www.facebook.com/Malayalivartha