Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

സൂരജിന്റെ സഹോദരിക്കും പങ്ക് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നു; കൊന്ന പാപം തിന്നു തീര്‍ക്കാന്‍ ഇന്‍ഷുറന്‍സിനും അപേക്ഷിച്ചിരുന്നു

31 MAY 2020 08:12 AM IST
മലയാളി വാര്‍ത്ത

അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള നടപടി വരുമ്പോള്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകളാണ് സൂരജ് വീണ്ടും നടത്തിയിരിക്കുന്നത്. ഈ കൊലപാതകത്തില്‍ സൂരജിന്റെ പങ്ക് ഇതോടെ വെളിവാവുകയാണ്. ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട മൂര്‍ഖന്‍ പാമ്പിനെ ചെറിയ വടികൊണ്ടടിച്ച് നോവിച്ചാണ് കൊത്തിച്ചതെന്ന് പ്രതി സൂരജിന്റെ വെളിപ്പെടുത്തലിനൊപ്പം പാമ്പിനെ വാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചിരിക്കുകയാണ്.


കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൂരജിന്റെയും സഹോദരിയുടെയും വാട്‌സ്ആപ്പ് കോളുകളുടെ വിശദാംശങ്ങളെടുക്കാന്‍ ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ഉത്ര കൊല്ലപ്പെട്ടശേഷം സൂരജ് ആദ്യം ഫോണ്‍ ചെയ്തത് പാമ്പ് പിടിത്തക്കാരാനായ സുരേഷിനെയാണ്.സുഹൃത്ത് എല്‍ദോയുടെ ഫോണില്‍ നിന്നാണ് വിളിച്ചത്.

കൊലയ്ക്കു ശേഷം സഹോദരിയുടെ ഫോണില്‍ നിന്ന് വാട്‌സ് ആപ്പ് കാള്‍ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരമടക്കം ഒരുക്കിയതായും സൂരജ് പറഞ്ഞു.നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം സൂരജ് മൊഴി നല്‍കിയത്. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ പറഞ്ഞു. സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പത്തനംതിട്ട പൊലീസ് കേസെടുത്തു.

അതുപോലെതന്നെ കൊന്ന് അതിന്റെ പങ്കുപറ്റാനും സൂരജ് മടിച്ചില്ല എന്നതാണ്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൂടിയാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതെന്നും പോലീസ് സംശയിക്കുന്നു. ഉത്രയുടെ പേരില്‍ ഭീമമായ തുകയ്ക്ക് സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നുവെന്ന് സൂചന. എന്നാല്‍ ഇതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞിരുന്നു.

പോലീസ് സംശയിക്കുന്നത് പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് . മരിക്കുന്നതിന് ഒരു മാസം മുമ്പാണ് ഇന്‍ഷുറന്‍സ് എടുത്തതെന്നാണ് സൂചന. പ്രതികളുടെ കസ്റ്റഡി നീട്ടാന്‍ പോലീസ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. 5 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെടും.

അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജൂണ്‍ നാലാം തീയതി വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി പ്രതികളെ വീണ്ടും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മെയ് 25 നാണ് പുനലൂര്‍ കോടതി പ്രതികളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് അന്വേഷണ സംഘം പ്രതികളുമായി വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ അഞ്ചലിലെ വീട്ടിലും സൂരജിന്റെ അടൂരിലെ വീട്ടിലും പാമ്പുകളെ കൈമാറിയ ഏനാത്തും പോലീസ് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി.

സൂരജിനെ ചോദ്യംചെയ്തതില്‍നിന്ന് പല സുപ്രധാന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടാമത് പാമ്പ് കടിയേറ്റ ദിവസം ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയിരുന്നതായി പ്രതി സമ്മതിച്ചിരുന്നു. ഉത്രയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും പ്രതി ലക്ഷ്യമിട്ടിരുന്നു. കേസില്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം അടക്കം നടത്തി പരമാവധി ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. പോലീസിന്റെ ഈ അപേക്ഷ പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (10 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (16 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (33 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (3 hours ago)

Malayali Vartha Recommends