Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാസര്‍ഗോഡ് കലക്ടറേറ്റിലേക്ക് ഗാന്ധി പ്രതിമ എത്താന്‍ ഇനിയും വൈകും

31 MAY 2020 12:55 PM IST
മലയാളി വാര്‍ത്ത

സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കാസര്‍കോട് കലക്ടറേറ്റ് അങ്കണത്തില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും 2 പതിറ്റാണ്ടോളം ആ തീരുമാനം നടപ്പായില്ല. ഇക്കഴിഞ്ഞ ജനുവരി 28-ന് താല്‍ക്കാലികമായി പ്രതിമ സ്ഥാപിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും യഥാര്‍ഥത്തില്‍ സ്ഥാപിക്കേണ്ട പ്രതിമ ഇപ്പോഴും ശില്‍പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ പുരോഗമിക്കുകയാണ്. കോവിഡ് തീര്‍ത്ത പ്രതിസന്ധിയാണ് പ്രതിമ നിര്‍മാണം വൈകാന്‍ കാരണം.

സ്വാതന്ത്ര്യ സമരസേനാനി ആയിരുന്ന പരേതനായ എ.അച്യുതന്‍ ആണ് ആദ്യം ശിലാസ്ഥാപനം നിര്‍വഹിച്ചത്. വെങ്കലപ്രതിമ സ്ഥാപിക്കാനാണു തീരുമാനിച്ചതെങ്കിലും ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രതിമാസ്ഥാപനം നടത്തണം എന്ന നിശ്ചയത്തെ തുടര്‍ന്ന് ഫൈബര്‍ ഗ്ലാസ് മെറ്റലില്‍ തീര്‍ത്ത പ്രതിമ തല്‍ക്കാലത്തേയ്ക്കു സ്ഥാപിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നു. 2 ലക്ഷമായിരുന്നു ഇതിന്റെ ചെലവ്. യഥാര്‍ഥ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകാന്‍ 3 മാസം കൂടി വേണ്ടി വന്നേക്കുമെന്ന് ഉണ്ണി കാനായി പറഞ്ഞു.

ലോക്ഡൗണ്‍, നിര്‍മാണം വൈകാന്‍ ഇടയാക്കിയെന്ന് ഉണ്ണി വ്യക്തമാക്കി. പുതിയ പ്രതിമയ്ക്ക് 22 ലക്ഷമാണ് ചെലവ്. ഇതില്‍ 16 ലക്ഷം ലഭിച്ചിട്ടുണ്ട്. ഫണ്ട് കിട്ടാത്തത് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ വൈകിയ പ്രതിമ സ്ഥാപിക്കല്‍ കലക്ടര്‍ ഡി.സജിത്ബാബു ചുമതലയേറ്റതോടെയാണ് സജീവമായതെന്നു കോണ്‍ഗ്രസ് നേതാവും പ്രതിമ നിര്‍മാണ കമ്മിറ്റി ചെയര്‍മാനുമായ കെ.പി.കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (7 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (5 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (5 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (6 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

കുംഭം രാശി: വിഷുഫലം 2026  (10 hours ago)

Malayali Vartha Recommends