Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ബിലാൽ അതീവ ബുദ്ധിമാനെന്ന് പോലീസ്; ചോദ്യംചെയ്യലിലും തികഞ്ഞ നിസ്സംഗത ; മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദവും പോലീസ് തള്ളി ; ഇയാള്‍ മുൻപ് ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ പ്രതി; പ്രതീതിയുടെ മനസ് കൊടും കുറ്റവാളിയുടേത്

07 JUNE 2020 10:10 AM IST
മലയാളി വാര്‍ത്ത

ഇല്ലിക്കൽ പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊല്ലുകയും ഭർത്താവിനെ മാരകമായി പരുക്കേൽപിക്കുകയും ചെയ്തുവെന്ന കേസിൽ പിടിയിലായ ബിലാൽ മാനസിക അസ്വാസ്ഥ്യമുള്ള ആളല്ല. മറിച്ച്, കൂടുതൽ ബുദ്ധിമാനാണെന്ന നിലപാടിലാണു പൊലീസ്. തെളിവുകൾ നശിപ്പിക്കാനുള്ള പ്രതിയുടെ ശ്രമം വിലയിരുത്തിയാണു പൊലീസിന്റെ ഈ നിഗമനം. തലയ്ക്കടിച്ച ശേഷം ഷീബയെ കെട്ടിമുറുക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി മുറിക്കാൻ വീട്ടിൽ നിന്ന് എടുത്ത കത്തികളിലും കത്രികയിലും വിരലടയാളം പതിഞ്ഞിട്ടുള്ളതു കൊണ്ടാകാം ബിലാൽ അതൊക്കെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോയതെന്നു പൊലീസ് കരുതുന്നു.

ഷീബയുടെ വീട്ടിൽ നിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചതു തെറ്റായ ടവർ ലൊക്കേഷനിലൂടെ പൊലീസിന്റെ വഴി തിരിച്ചുവിടാനായിരിക്കാം. ഷീബയെയും അബ്ദുൽ സാലിയെയും ആക്രമിച്ചതിനു ശേഷം വീട്ടിലെ ലൈറ്റുകൾ ഓഫ് ചെയ്തതിനു ശേഷമാണു പാചകവാതക സിലിണ്ടറിൽ നിന്നു ഗ്യാസ് തുറന്നുവിട്ടത്.

ആരെങ്കിലും ലൈറ്റ് ഓൺ ചെയ്താൽ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകുമെന്നു പ്രതി കരുതിയിരിക്കാമെന്ന് അന്വേഷണ സംഘാംഗമായ കടുത്തുരുത്തി എസ്ഐ ടി.എസ്. റെനീഷ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാകണം ഇയാൾ മോഷ്ടിച്ച കാർ ആലപ്പുഴ വരെ ഓടിച്ചുകൊണ്ടുവന്നത്. ആലപ്പുഴയിൽ എത്തിയ ശേഷം കെഎസ്ആർടിസി ബസുകൾ മാറിക്കയറിയാണ് എറണാകുളത്ത് എത്തിയത്. 130 കിലോയാണു ബിലാലിന്റെ ശരീരഭാരമെന്നും പൊലീസ് പറഞ്ഞു.

കൊച്ചിയില്‍ നിന്ന് ബുധനാഴ്ച്ച വൈകിട്ടോടെയാണ് ബിലാലിനെ പൊലീസ് പിടികൂടിയത്. ഷീബയുടെയും സാലിയുടെയും കുടുംബവുമായി അടുപ്പമുള്ളയാളാണ് ബിലാല്‍. ഇയാള്‍ ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയായിരുന്നയാളാണ്. പല തവണയായി ഇയാളെ സാമ്പത്തികമായും മറ്റും സഹായിച്ചിരുന്നവരാണ് സാലിയും ഷീബയും. ആവശ്യപ്പെട്ട പണവും സ്വര്‍ണാഭരണങ്ങളും നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. മോഷണമായിരുന്നു ബിലാലിന്റെ ലക്ഷ്യം. സാലിയെ ആയിരുന്നു ആദ്യം ആക്രമിച്ചത്. ടീപ്പോയുടെ ഫ്രയിം ഉപയോഗിച്ചായിരുന്നു ആക്രമണം. ശബ്ദം കേട്ട് ഷീബ ഓടി വന്നപ്പോഴായിരുന്നു അവരെയും അടിച്ചത്. ടീപ്പോയി തകര്‍ന്നു പോയതിനു ശേഷം അതിന്റെ കാലുകള്‍ കൊണ്ടായിരുന്നു അടിച്ചത്. രാവിലെ എട്ടരയ്ക്കും ഒമ്പതരയ്ക്കും ഇടയിലാണ് കൊല നടന്നിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഷീബ മരിച്ച ശേഷമായിരുന്നു അവരുടെ ശരീരത്തില്‍ നിന്നും ആഭരണങ്ങള്‍ എടുക്കുന്നത്. ഇതിനുശേഷമാണ് കാറുമമായി ഇയാള്‍ പോകുന്നത്. കൊല നടത്തിയത് ബിലാല്‍ ഒറ്റയ്ക്കാണെന്നാണ് പൊലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (30 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (35 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (46 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends