എസ്എസ്എല്‍സി ഫലം ലഭ്യമാകുന്ന എളുപ്പ വഴികള്‍; വിദ്യാര്‍ത്ഥികള്‍ക്ക് നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍; സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം; പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവിലും ഫലം ലഭ്യമാകും

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. തിരുവനന്തപുരത്തെ പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ആറ് സൈറ്റുകളിലൂടെയും പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം. 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എല്‍സി ഫലം ഇതോടൊപ്പം പുറത്തുവരും.
മൂന്ന് പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ് കൊവിഡ് വ്യാപനവും ലോക്ഡൗണും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയായി മാറിയത്. ഒടുവില്‍ മാര്‍ച്ചും ഏപ്രിലും പിന്നിട്ട് മെയ് 26,27,28 തീയതികളില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി.കൊവിഡ് നിരക്ക് കൂടുമ്പോള്‍ കുട്ടികളെ സ്‌കൂളിലേക്ക് എത്തിച്ചാലുള്ള പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയപ്പോഴും സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ല.
4,22,450 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും കൊവിഡ് ബാധിക്കാത്തതും സര്‍ക്കാര്‍ മറുപടിയായി ഉയര്‍ത്തിക്കാട്ടി. ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സി ഫലം വരുമ്പോഴും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ എപ്പോള്‍ തുടങ്ങുമെന്നതില്‍ വ്യക്തതയായിട്ടില്ല. പത്താംക്ലാസ് സിബിഎസ്ഇ ഫലം പുറത്തുവരുന്നതും ഒപ്പം കേന്ദ്ര നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താകും നടപടികള്‍.
'സഫലം 2020' എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഫലം അറിയുന്നത് എന്നതിനാല്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ഇപ്പോള്‍ ലഭ്യമാണ്. സഫലം 2020 എന്ന ആപിലാണ് ഫലം ലഭ്യമാകുന്നത്. ഇപ്പോള്‍ തന്നെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് വെക്കാവുന്നതാണ്. മൊബൈല്‍ ആപ്പ് നേരത്തെ തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കുന്നത് അവസാന നിമിഷത്തിലെ തടസങ്ങള്‍ ഒഴിവാന്‍ എളുപ്പമാക്കുമെന്ന് കൈറ്റ് അധികൃതര്‍ അറിയിച്ചു. കാരണം റസള്‍ട്ടിനായി ആ സമയത്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇടിച്ചു കയറുമ്പോള്‍ സര്‍വ്വര്‍ ഡൗണാകാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ഥികളുടെ ഫലത്തിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപോര്‍ട്ടുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ് ' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ ലഭിക്കും.
മാര്‍ച്ച് പത്തിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. പിന്നീട് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്. നാലുലക്ഷത്തില്‍ അധികം പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 2019ല്‍ മെയ് ആറിനായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം നടന്നത്. 97.84 ശതമാനമായിരുന്നു വിജയം. എറണാകുളം ജില്ലയായിരുന്നു വിജയശതമാനത്തില്‍ മുന്നില്‍- 98.9 ശതമാനം.
എസ്എസ്എല്‍സി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവില്‍ ലഭിക്കും. ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പിആര്‍ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ റജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആര്‍ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം 41 ലക്ഷത്തിലധികം പേരാണ് പിആര്‍ഡി ലൈവ് വഴി ഫലം അറിഞ്ഞത്.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha