Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉള്ളറകള്‍ തേടി.... സുഹൃത്തിന്റെ ഭാര്യയും വലയില്‍... സ്വപ്നയ്ക്ക് പങ്കാളിത്തമുള്ളതായി കരുതുന്ന കാര്‍ബണ്‍ ഡോക്ടര്‍ കമ്പനി ഉടമ സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്, ചോദ്യം ചെയ്യല്‍ തുടരുന്നു, 'കാര്‍ബണ്‍ ഡോക്ടര്‍' കുടുങ്ങും സ്വപ്നയ്ക്കടുത്തേക്ക് ഉടന്‍ ?

08 JULY 2020 09:47 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ ഒരു സ്ത്രീയെ കൂടി തിരുവനന്തപുരത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. യുഎഇ കോണ്‍സുലേറ്റ് ബാഗേജില്‍ 13.5 കോടി രൂപ വില വരുന്ന 30 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. സ്വപ്നയ്ക്ക് പങ്കാളിത്തമുള്ളതായി കരുതുന്ന കാര്‍ബണ്‍ ഡോക്ടര്‍ കമ്പനി ഉടമ സന്ദീപ് നായരുടെ ഭാര്യയെ ആണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സന്ദീപ് നായര്‍ ഒളിവിലാണ്.

സ്വപ്നയുടെ സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ഇന്നലെ പകലുടനീളം റെയ്ഡ് നടത്തി. ഇതേസമയം, ഒളിവില്‍ തുടരുന്ന സ്വപ്നയെ കണ്ടെത്താന്‍ ഇന്നലെ കാര്യമായ തിരച്ചിലൊന്നും ഉണ്ടായില്ല.
കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് കാര്‍ബണ്‍ ഡോക്ടര്‍. നെടുമങ്ങാട് അടക്കം വിവിധയിടങ്ങളില്‍ വര്‍ക്ക് ഷോപ്പുകളുള്ള കാര്‍ബണ്‍ ഡോക്ടര്‍ കമ്പനിയില്‍ സ്വപ്നയ്ക്കും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനും പങ്കാളിത്തമുള്ളതായി കസ്റ്റംസ് സംശയിക്കുന്നു. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് കസ്റ്റംസിന്റെ സംശയം. അടുത്തിടെ ആഡംബര കാര്‍ വാങ്ങിയ സന്ദീപിന്റെ പെട്ടെന്നുള്ള സാമ്പത്തികവളര്‍ച്ചയില്‍ ദുരൂഹതകളുള്ളതായുള്ള നിഗമനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ക്കായി സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ, അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാര്‍ സ്വന്തം ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് വിവരങ്ങള്‍ നശിപ്പിച്ചതായി സൂചന. പിടിയിലാകുമെന്ന് ഉറപ്പായപ്പോഴായിരുന്നു ഇത്. സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചനയുമുണ്ട്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമതീരുമാനമുണ്ടാവുക.

സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ പ്രതിസന്ധിയിലായി രാഷ്ട്രീയ വിവാദം കത്തിക്കയറുകയാണ്. സ്വര്‍ണക്കടത്തിന്റെ ഉള്ളറകള്‍ തേടി കസ്റ്റംസും പരക്കം പായുന്നു. ഇതിനെല്ലാം ഉത്തരം പറയേണ്ട സ്വപ്ന സുരേഷ് ഈ മൂന്നാം പകലും കാണാമറയത്താണ്. സ്വര്‍ണം പിടികൂടിയതിന്റെ തലേദിവസം, ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ നിന്ന് സ്വപ്ന പോയെന്നാണ് കണ്ടെത്തല്‍.
കൊച്ചിയിലോ തിരുവനന്തപുരത്തോ ഒളിവിലുണ്ടാകാമെന്നാണ് ഒരു നിഗമനം. അതേസമയം ചെന്നൈയിലെത്തിയെന്ന വിവരവും ലഭിക്കുന്നുണ്ട്. അവിടെ നിന്ന് നടത്തിയ രണ്ട് ഫോണ്‍ ഇടപാടുകളുടെ വിവരം കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. സ്വപ്ന ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നെങ്കില്‍ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടാനും ആലോചനയുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പൊലീസിന്റെ തീരുമാനം.
അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. എന്തായാലും സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഈ സ്വര്‍ണക്കടത്ത് കേസിലും സര്‍ക്കാരിനെതിരായ ആരോപണങ്ങളിലും നിര്‍ണായകമാണ്. ഉന്നതരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തുകയോ കസ്റ്റംസിന് തെളിവ് ലഭിക്കുകയോ ചെയ്താല്‍ മാത്രമേ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം എത്തു. രണ്ട് ദിവസമായി നടന്ന റെയ്ഡില്‍ സ്വപ്നയുടെ ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും പെന്‍ഡ്രൈവിലുമുള്ള വിവരങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends