Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

മറഞ്ഞിരിക്കുന്ന നിഗൂഢതകള്‍ ... നൂറ്റാണ്ടുകളുടെ ചരിത്രവും ഐതിഹ്യങ്ങളും ഇഴചേര്‍ത്തതാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം... 30 ലക്ഷം ഓലകളില്‍ തെളിഞ്ഞു നില്‍ക്കുന്ന ചരിത്രം, 8 ഏക്കറിലെ വാസ്തു വിസ്മയം അറിയാം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ കുറിച്ച്

14 JULY 2020 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു

നൂറ്റാണ്ടുകളുടെ ചരിത്രവും ഐതിഹ്യങ്ങളും ഇഴചേര്‍ത്തതാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തശായിയായ ശ്രീപത്മനാഭ പ്രതിഷ്ഠയുള്ള രാജ്യത്തെ ചുരുക്കം ക്ഷേത്രങ്ങളിലൊന്ന്. തലസ്ഥാന നഗരിയില്‍ 8 ഏക്കര്‍ ഭൂമിയിലായി പരന്നു കിടക്കുന്ന വാസ്തു വിസ്മയം. മുന്നൂറു വര്‍ഷം മുന്‍പ് തീര്‍ത്ത ശ്രീ പത്മനാഭന്റെ കടുശര്‍ക്കര വിഗ്രഹത്തിലെ സ്വര്‍ണ്ണത്തിളക്കം അലങ്കാരപ്രിയന്റെ ഭക്തര്‍ക്ക് വിസ്മയത്തിലുപരി വിശ്വാസത്തിന്റെ സാക്ഷാത്കാരമാണ്.

അഭിഷേകം പോലും നിഷിദ്ധമായ ശ്രീപത്മനാഭ വിഗ്രഹത്തെ പരിപാലിച്ചിരുന്നത് മയില്‍പ്പീലികൊണ്ടായിരുന്നു. അതി സങ്കീര്‍ണ്ണമായ കടുശര്‍ക്കര വിഗ്രഹത്തില്‍ അസ്ഥികൂടവും സന്ധികളും 64 നാഡികളുമടങ്ങുന്നുണ്ട് .പതിറ്റാണ്ടുകളായി നിലനിന്ന മിത്തിനെ ശരിവച്ചുകൊണ്ട് ഏറ്റവും പുറമേയുള്ള കല്‍ക്കം എന്ന മരുന്നുകൂട്ടിനുള്ളില്‍ ഒളിച്ചിരുന്ന സ്വര്‍ണ്ണം പുറത്തുവന്നത് അടുത്ത കാലത്താണ്.

ഈ ക്ഷേത്ര സമുച്ചയം ആര്, എപ്പോള്‍ നിര്‍മിച്ചു എന്നതിനു കൃത്യമായ ചരിത്രരേഖകളില്ല. സംഘകാല കൃതികളിലും ഹിന്ദു പുരാണങ്ങളിലും ക്ഷേത്രത്തെ കുറിച്ച് പല പരാമര്‍ശങ്ങളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കലിയുഗത്തിന്റെ ആദ്യ ദിനമാണ് അതായത് അയ്യായിരം വര്‍ഷം മുമ്പാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് എന്ന് വിശ്വസിക്കുന്നവരുണ്ട്.30 ലക്ഷത്തോളം ഓലകളിലായുള്ള മതിലകം രേഖകളാണു ക്ഷേത്രചരിത്രം സംബന്ധിച്ച് ആശ്രയിക്കാവുന്നത്. ഇതില്‍ നിന്നു കണ്ടെടുത്തതില്‍ ഏറ്റവും പഴക്കമുള്ള ചരിത്രസൂചനകള്‍ 1304 മുതലുള്ളതാണ്.

അതനുസരിച്ച്, സംഘകാലത്തു തെക്കന്‍ കേരള പ്രദേശങ്ങളുടെ അധികാരം ഉണ്ടായിരുന്ന ആയ് രാജവംശത്തിന്റേതായിരുന്നു ക്ഷേത്രം എന്നാണു മനസ്സിലാകുന്നത്.എഡി 10-ാം നൂറ്റാണ്ടില്‍ ആയ് രാജവംശം തകരുകയും ക്ഷേത്രം വേണാട് രാജാക്കന്‍മാരുടെ വകയാവുകയും ചെയ്തു . അറിയുന്തോറും കൂടുതല്‍ അറിയാന്‍ പ്രേരിപ്പിക്കുന്ന അത്ഭുത പ്രതിഭാസമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം.. ശില്‍പകലയുടെ അദ്ഭുതങ്ങള്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. ക്ഷേത്രത്തിലെ വിസ്മയങ്ങളിലൊന്നായ ഒറ്റക്കല്‍ മണ്ഡപ നിര്‍മാണത്തിനു തുടക്കം കുറിച്ചത് 1731 ലാണ് .

മേല്‍ക്കൂരയോടു കൂടിയ ശിവേലിപ്പുരയ്ക്ക് 365 കരിങ്കല്‍ത്തൂണുകളുണ്ട്. ഇവയ്ക്കു ദീപലക്ഷ്മിയുമുണ്ട്. വ്യാളികള്‍ കാവല്‍ നില്‍ക്കുന്നു. കിഴക്കേ നടവഴി വേണം വിശാലമായ നാടകശാലയില്‍ പ്രവേശിക്കാന്‍. ശീവേലിപ്പുരയില്‍ കടന്ന് വടക്കുഭാഗത്തേക്കു നടന്നാല്‍ പണ്ട് 2000 പേര്‍ക്കു ഭക്ഷണം പാകം ചെയ്തിരുന്ന വലിയ മടപ്പള്ളിയും കാണാം. ഇവിടെ എന്നും ഉച്ചയ്ക്ക് അന്നദാനമുണ്ട്. അതിന്റെ സ്വാദിനൊരു പ്രത്യേകതയുണ്ട്. ഭഗവാനു നേദിച്ച നിവേദ്യമാണു ലഭിക്കുന്നത്. കിഴക്കു വടക്കു കോണിലായി അഗ്രശാലഗണപതിയെയും കാണാം. ഒപ്പം വിശാലമായ കിണറും കാണാം. തെക്കുഭാഗത്തു ശ്രീധര്‍മശാസ്താവിനെയും പടിഞ്ഞാറ് തിരുവമ്പാടി ശ്രീകൃഷ്ണനെയും വടക്ക് ക്ഷേത്രപാലകനെയും കാണാം.

ശ്രീപത്മനാഭനെ തൊഴുതുനില്‍ക്കുന്ന 21 ശിലാവിഗ്രഹങ്ങള്‍ നിരന്നുനില്‍ക്കുന്ന സ്ഥലത്ത് ഒരാള്‍ പൊക്കത്തോളം വരുന്ന ഹനുമാനെ കാണാം, ഒപ്പം ഗരുഡനെയും കാണാം. ഇതിലൂടെ സഞ്ചരിച്ചു ശ്രീകോവിലിനു മുന്നിലെത്തും.

അനന്തപത്മനാഭന്റെ ശ്രീകോവിലിനു മുമ്പില്‍ നാലമ്പലത്തിലേക്കു കടന്നാല്‍ മധ്യഭാഗത്തായി ശ്രീകോവില്‍ കാണാം. മൂന്നു വാതിലുള്ള നാലമ്പലം വിശാലമാണ്. ഭീമാകാരമായ ഒരു ശിലയില്‍ ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത മണ്ഡപമാണ്. ചതുരത്തിലെ പത്തും വൃത്താകൃതിയിലെ നാലും സ്വര്‍ണം പൊതിഞ്ഞ തൂണുകളും മുകള്‍ത്തട്ടില്‍ സ്വര്‍ണതോരണ അലങ്കാരപ്പണികളാലും രാജകീയ പ്രൗഢിയോടു കൂടിയതാണീ മണ്ഡപം. ഭാവി, ഭൂത വര്‍ത്തമാന പ്രതീകമായ മൂന്നു വാതിലുകളിലൂടെയാണു ശ്രീഅനന്തപത്മനാഭന്റെ പള്ളി കൊള്ളല്‍ കണ്ടു തൊഴേണ്ടത്.
വര്‍ഷങ്ങള്‍ക്കു മുന്‍പു നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്നെടുത്ത 12,008 സാളഗ്രാമ ശിലകള്‍കൊണ്ട് പതിനെട്ടര അടി നീളത്തിലാണു വിഗ്രഹം മെനഞ്ഞെടുത്തത്. രണ്ടര കൊല്ലം കൊണ്ടാണ് ഈ സാളഗ്രാം ആനകള്‍ ഇവിടെ എത്തിച്ചത്. ഉടല്‍ മൂന്നു ചുരുളുകളാക്കിക്കിടക്കുന്ന അഞ്ചു പത്തിയുള്ള അനന്തന്റെ പുറത്ത് അര്‍ധനിമീലിത നേത്രനായി യോഗനിദ്രയില്‍ ശയിക്കുന്ന രൂപത്തിലാണു ഭഗവാന്റെ രൂപം. വലതു കൈയ്ക്കു താഴെ ശിവലിംഗവും ഇടതുകയ്യില്‍ താമരമുകുളവുമുണ്ട്. ഭഗവാന്റെ നാഭിയില്‍ നിന്നു വിടര്‍ന്ന താമരയില്‍ ബ്രഹ്മാവ് ഇരിക്കുന്നു. അങ്ങനെ ഈ മഹാക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിനുള്ളില്‍ തന്നെ പുണ്യാത്മാക്കളെ നയിക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ കുടികൊള്ളുന്നു. നാഭിയില്‍ പത്മമുള്ളതിനാല്‍ ശ്രീപത്മനാഭന്‍ ആയി. ശ്രീദേവി, ഭൂമിദേവി, ദിവാകരമുനി, മാര്‍ക്കണ്ഡേയമഹര്‍ഷി ഇവരുടെ ശക്തരായ വിഗ്രഹങ്ങള്‍ പ്രത്യേക പീഠങ്ങളാല്‍ മുഖാമുഖം രണ്ടു വരിയായുണ്ട്. മധ്യവാതിലിനു നേര്‍ക്ക് മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവീയുടെയും ഭൂമിദേവിയുടെയും വിഗ്രഹങ്ങള്‍ ഉണ്ട്.

ലോകശ്രദ്ധ നേടിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം.അതി ഗംഭീരമായ ക്ഷേത്ര നിര്‍മിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റേത്. എന്നാല്‍ ക്ഷേത്ര നിലവറയിലെ അപൂര്‍വ്വ നിധിശേഖരമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുത്തത് എന്നതാണ് വാസ്തവം.

ഒന്നേകാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ള അമൂല്യ വസ്തുക്കളാണ് ഇതുവരെയുള്ള കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുള്ളത്. ശേഷിക്കുന്ന നിലവറ കൂടി തുറന്നാല്‍ ഇതിലും എത്രയോ അധികം അമൂല്യവസ്തുക്കള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തിനെ കുറിച്ചും, ക്ഷേത്ര രഹസ്യങ്ങളെ കുറിച്ചും ഒരുപാട് അപസര്‍പ്പക കഥകളും ലോകമെമ്പാടും പ്രചരിച്ചിട്ടുണ്ട്‌കൊല്ലവര്‍ഷം 225 ല്‍ ആണ് പത്മനാഭസ്വാമി ക്ഷേത്ര ഭരണസമതിയായ 'തിരുവനന്തപുരത്ത് സഭ' രൂപീകരിക്കപ്പെടുന്നത്. 'എട്ടരയോഗം' ആയിരുന്നു ക്ഷേത്രകാര്യങ്ങളില്‍ തീരുമാനങ്ങളെടുത്തിരുന്നത്. വേണാട്/തിരുവിതാംകൂര്‍ മഹാരാജാവും എട്ട് സഭാംഗങ്ങളും ചേര്‍ന്നതാണ് എട്ടരയോഗം. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കുലദൈവമാണ് പത്മനാഭ സ്വാമി.

തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൃപ്പടിദാനം. അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തന്റെ കീഴിലുള്ള പ്രദേശങ്ങള്‍ മുഴുവന്‍ ശ്രീപത്മനാഭന് സമര്‍പ്പിച്ചതിനെയാണ് തൃപ്പടിദാനം എന്ന് വിശേഷിപ്പിക്കുന്നത്. 1750 ജനുവരിയില്‍ ആയിരുന്നു ഇത്. ശ്രീപത്മനാഭദാസന്‍ വഞ്ചിപാലക മാര്‍ത്താണ്ഡവര്‍മ കുലശേഖര പെരുമാള്‍ എന്ന നാമവും അദ്ദേഹം ഇതിന് ശേഷം സ്വീകരിച്ചു. ഇതിന് ശേഷം പത്മനാഭദാസന്‍മാര്‍ എന്നാണ് രാജകുടുംബാംഗങ്ങള്‍ അറിയപ്പെട്ടിരുന്നത്.
ആറ് നിലവറകളാണ് ക്ഷേത്രത്തിനുള്ളത്. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെയാണ് നിലവറകളെ ഇപ്പോള്‍ സൂചിപ്പിക്കുന്നത്. 2011 ല്‍ ആണ് സുപ്രീം കോടതി ഈ നിലവറകള്‍ തുറന്ന് പരിശോധിച്ച് അതിലെ നിധിയുടെ മൂല്യം നിശ്ചയിക്കാന്‍ ഉത്തരവിട്ടത്.

മറ്റ് നിലവറകള്‍ എല്ലാം തുറന്ന് പരിശോധിച്ചെങ്കിലും , ബി നിലവറ തുറന്നിരുന്നില്ല. ഇത് സംബന്ധിച്ചാണ് ഏറ്റവും അധികം അപസര്‍പ്പക കഥകള്‍ പ്രചരിക്കുന്നത്. നിലവറ തുറന്നാല്‍ സര്‍വ്വനാശം സംഭവിക്കും എന്ന് വരെ കരുതുന്നവരുണ്ട്. എന്തായാലും 2011 ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നിലവറ തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
വിവിധ നിലവറകളില്‍ നിന്നായി കണ്ടെത്തിയ അമൂല്യവസ്തുക്കളുടെ ആകെ മൂല്യം ഒന്നേകാല്‍ ലക്ഷം കോടി രൂപയോളം വരും എന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഏറ്റവും അധികം അമൂല്യ വസ്തുക്കള്‍ ഉണ്ടായിരുന്നത് എ നിലവറയില്‍ ആയിരുന്നു. കണക്കെടുത്ത് പൂര്‍ത്തിയാക്കിയതിന് ശേഷം 2015 ന് ആണ് വിദഗ്ധ സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രത്യേക മ്യൂസിയം നിര്‍മാണം ഉള്‍പ്പെടെ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം
രാജ കുടുംബത്തിനാണു എന്ന് സുപ്രീം കോടതി ശരിവെച്ചതോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.. നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ട നിധികുംഭത്തിന്റെയും ചരിത്ര വസ്തുക്കളുടെയും ഒപ്പം തന്നെ ആവൃതമായ പല രഹസ്യങ്ങളിലും മിത്തുകളിലും ചരിത്രത്തിലും കെട്ടുപിണഞ്ഞുകൊണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (6 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (7 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (8 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (11 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (12 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (12 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (12 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (13 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (16 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (16 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (16 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (16 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (16 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (16 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (17 hours ago)

Malayali Vartha Recommends