ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കിയ രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ കോവിഡ് മുക്തരായെന്ന് കണ്ടെത്തൽ! സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് ഫലപ്രദമായെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് ഫലപ്രദമായെന്ന് റിപ്പോര്‍ട്ട്. ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കിയ രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ കോവിഡ് മുക്തരായെന്നാണ് കണ്ടെത്തല്‍.
ഈ മരുന്നിന്റെ ഉപയോഗം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ കോവിഡ് ബാധിച്ച 500 രോഗികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്.
ഹൈഡ്രോക്സിക്ലോറോക്വിനും അസിത്രോമൈസിനും നല്‍കിയ രോഗികളെയും നല്‍കാത്ത രോഗികളെയും വേര്‍തിരിച്ചുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍. ഈ മരുന്നുകള്‍ നല്‍കിയ രോഗികള്‍ ശരാശരിയിലും വേഗത്തില്‍ രോഗമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹൈഡ്രോക്സിക്ലോറോക്വിനും അസിത്രോമൈസിനും നല്‍കിയ രോഗികളുടെ ടെസ്റ്റ് റിസള്‍ട്ട് 12 ദിവസം കൊണ്ട് നെഗറ്റീവായി. മരുന്ന് നല്‍കാത്തവര്‍ക്ക് പരിശോധനാഫലം നെഗറ്റിവാകാന്‍ രണ്ട് ദിവസം കൂടിയെടുത്തു.
കോവിഡ് രോഗികളിലെ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗം നിര്‍ത്തിവെക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഈ മരുന്നുകള്‍ ഇപ്പോഴും കേരളത്തില്‍ ചികിത്സയുടെ ഭാഗമാണ്.
https://www.facebook.com/Malayalivartha