Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

20 രൂപയ്ക്ക് ഉച്ചയൂണ്‍ ലഭിക്കുന്ന കുടുംബശ്രീ ഹോട്ടലുകള്‍ കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്

14 JULY 2020 11:55 AM IST
മലയാളി വാര്‍ത്ത

ഓണത്തിനു മുന്‍പ് കണ്ണൂരിലെ എല്ലാ പഞ്ചായത്തുകളിലും 20 രൂപയ്ക്ക് ഉച്ചയൂണ്‍ ലഭിക്കുന്ന കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങും. ഇതിനകം 30 സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി ജനകീയ ഹോട്ടലുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത് വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യവുമായാണ്.

പഞ്ചായത്തിലും നഗരസഭകളിലും ഒന്നു വീതവും വലിയ നഗരസഭകളില്‍ 10 വാര്‍ഡുകള്‍ക്ക് ഒന്നെന്ന തോതിലുമാണ് പദ്ധതി. ദിവസം 200 പേര്‍ക്കുള്ള ഭക്ഷണമെങ്കിലും ചെലവായാല്‍ മാത്രമേ സംരംഭം പിടിച്ചു നിര്‍ത്താന്‍ കഴിയുകയുള്ളുവെന്നാണു വിലയിരുത്തല്‍. ഊണിനു 30 രൂപ കുടുംബശ്രീക്കു ലഭിക്കും. 10 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. കഴിഞ്ഞ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉള്‍പ്പെടുത്തിയിരുന്നു.


ജില്ലയില്‍ മാലൂര്‍, കൊളച്ചേരി, പിണറായി, മുഴക്കുന്ന്, ചപ്പാരപ്പടവ്, ഇരിട്ടി, ധര്‍മടം, പെരളശ്ശേരി, കടന്നപ്പള്ളി-പാണപ്പുഴ, ആന്തൂര്‍, ചെറുതാഴം, പേരാവൂര്‍, കല്യാശ്ശേരി, പന്ന്യന്നൂര്‍, കണ്ണപുരം, ശ്രീകണ്ഠപുരം, തലശ്ശേരി, ചൊക്ലി, ഉദയഗിരി, കരിവെള്ളൂര്‍-പെരളം, മുഴപ്പിലങ്ങാട്, നാറാത്ത്, പയ്യന്നൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, നടുവില്‍, കൂത്തുപറമ്പ്, കുറ്റിയാട്ടൂര്‍, കതിരൂര്‍, പാനൂര്‍, മുഴക്കുന്ന് എന്നിവിടങ്ങളിലാണ് കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങുന്നത്.

സാധാരണക്കാരായ ജനങ്ങള്‍ക്കു ന്യായമായ നിരക്കില്‍ ഭക്ഷണത്തിന് ആശ്രയിക്കാവുന്ന സ്ഥിരം സംവിധാനമാണിതെന്നും സര്‍ക്കാരിന്റെ മികച്ച സംരംഭങ്ങളില്‍ ഒന്നായതിനാല്‍ ഇത് കൂടുതല്‍ ജനകീയമാകും എന്നുറപ്പുണ്ടെന്നും കുടുംബശ്രീയുടെ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത് പറഞ്ഞു.

കൂത്തുപറമ്പിലെ ജനകീയ ഹോട്ടലില്‍ ദിവസവും 175- മുതല്‍ 220 ഊണ്‍ വരെ പോകുന്നുണ്ട്. ആവശ്യക്കാര്‍ക്കു മിതമായ നിരക്കില്‍ സ്‌പെഷലും നല്‍കുന്നുണ്ട്. ജനങ്ങളില്‍ നിന്നു നല്ല പ്രതികരണവും സഹകരണവുമാണ്. നേരത്തേ സമൂഹ അടുക്കള നടത്തിയിരുന്നതും ഞങ്ങളുടെ സ്വരലയ കുടുംബശ്രീ യൂണിറ്റ് തന്നെയാണ്. 8 പേര്‍ ചേര്‍ന്നുള്ള സംഘമാണിത്. കെ.പി.രജില (സെക്രട്ടറി, സ്വരലയ കുടുംബശ്രീ കൂത്തുപറമ്പ്) വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (54 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends