Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പിണറായീ... കാലം നിങ്ങളെ കഴിവ് കെട്ടവനെന്നു തന്നെ വിളിക്കും! കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പത്മരാജന് ജാമ്യം; മുഖ്യമന്ത്രിയുടെ എഫ്​.ബി പേജിൽ പ്രതിഷേധം

16 JULY 2020 08:03 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പത്മരാജന് ജാമ്യം. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

എന്നാൽ പാലത്തായി പീഡന കേസിൽ പോക്​സോ ഒഴിവാക്കിയതിനാൽ പ്രതി പത്മരാജന്​ ജാമ്യം ലഭിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ എഫ്​.ബി പേജിൽ പ്രതിഷേധപ്പെരുമഴ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയ​ൻ നേരിട്ട്​ ഭരിക്കുന്ന ആഭ്യന്തരവകുപ്പി​​െൻറ കഴിവുകേടും സ്​ഘ്​പരിവാർ വിധേയത്വവുമാണ്​ ഇതിലൂടെ തെളിഞ്ഞതെന്നാണ് ഉയരുന്ന​ പ്രധാന വിമർശനം.

‘‘പരമാവധി വൈകി അറസ്റ്റ് ചെയ്യുക, ഏറ്റവും നേരത്തെ ജാമ്യത്തിന് വഴിയുണ്ടാക്കുക, ഇടത് പക്ഷ അനുഭാവി / പ്രവർത്തകരായ അലനും താഹക്കും പോലും കിട്ടാത്ത പ്രിവിലേജാണ് ഒരു കുഞ്ഞി​​െൻറ ദേഹത്ത് കൈ വെച്ച സംഘി നരാധമന് പിണറായി പോലീസ് നൽകുന്നത്. കാലം ഇതിനൊക്കെ പകരം ചോദിക്കുക തന്നെ ചെയ്യും. പ്രതിഷേധങ്ങൾ കനക്കട്ടേ...’’ എന്നാണ്​ ഒരാൾ എഴുതിയത്​. ‘‘ഒരു പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നിട്ട് ആർജവത്തോടെ നടപടി എടുക്കാതെ, പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുകയും രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കി കൊടുക്കുകയും ചെയ്ത ഈ സർക്കാരും കടന്നു പോകും.. കാലം നിങ്ങളെ കഴിവ് കെട്ടവനെന്നു തന്നെ വിളിക്കും..’’ എന്നും കമൻറിലുണ്ട്​. ‘ജസ്​റ്റിസ്​ ഫോർ പാലത്തായി’ എന്ന ഹാഷ്​ടാഗും മുഖ്യമന്ത്രിയുടെ പോസ്​റ്റുകൾക്ക്​ കീ​ഴിൽ നിറഞ്ഞു.

‘‘കുഞ്ഞുങ്ങളെ മഹാമാരിക്ക് മാത്രമല്ല മഹാദുഷ്ടന്‍മാര്‍ക്കും വിട്ടുകൊടുക്കരുത്’’​, ‘‘ലാൽസലാം സഖാവേ എന്ന് തന്നെയാണ് പാലത്തായിലെ പെൺകുട്ടിയുടെ അമ്മയും വിളിച്ചിരുന്നത്. ഇനി അവർ നിങ്ങളെ എന്ത് പേരിട്ടു വിളിക്കണം, പീഡക സംരക്ഷകനായ ആഭ്യന്തര മന്ത്രീ?’’, ‘‘സങ്കികളുടെ വോട്ടിനു വേണ്ടി പാലത്തായിയിലെ പിഞ്ചു കുഞ്ഞിന് നീതി നിഷേധിച്ച നരാധമൻ എന്ന് ചരിത്രം തങ്ങളെ വിശേഷിപ്പിക്കും’’, ‘‘വത്സൻ തില്ലങ്കേരിയെ പോലുള്ളവർ പോലീസിനെ നിയന്ത്രിക്കുന്ന നാട്ടിൽ ഒരു ആർ.എസ്​.എസുകാരന് ജാമ്യം കിട്ടിയതിൽ എന്താണ് ഹേ അതിശയം..’’ തുടങ്ങി രൂക്ഷവിമർശനമാണ്​ ഭൂരിഭാഗവും.

പ്രതിക്കെതിരെ പോക്സോ വകുപ്പ് ഒഴിവാക്കി നിസ്സാര കുറ്റം ചുമത്തിയാണ്​ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്​. ഇതേ തുടർന്നാണ് ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് തലശ്ശേരി ജില്ല കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഇയാളെ ആദ്യം അറസ്​റ്റ്​ ചെയ്യാൻ തന്നെ പൊലീസ്​ മടികാണിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോഴാണ്​ അറസ്​റ്റ്​ നടന്നത്​.

എന്നാൽ, കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന ദിവസമായ 90ാം ദിവസമാണ്​ ക്രൈംബ്രാഞ്ച്​ കുറ്റപത്രം സമർപ്പിച്ചത്​. നിരവധി സംഘടനകളുടെ രൂക്ഷപ്രതിഷേധത്തിന്​ ശേഷമാണ്​ ​േപാക്​സോ ഒഴിവാക്കി നിസ്സാരവകുപ്പുകൾ മാത്രം ചേർത്ത്​ കുറ്റപത്രം നൽകിയത്​. റിമാൻഡ്​ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇത്​. താരതമ്യേന നിസാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് മാത്രമാണ്​ ക്രൈംബ്രാഞ്ച് കണ്ടെത്തൽ​. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച്‌ പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.

നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത് കഴിഞ്ഞ മാർച്ച് പതിനേഴിനാണ്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകി. ഒരുമാസത്തിന് ശേഷമാണ് പാനൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു. ഐജി ശ്രീജിത്തിനായിരുന്നു മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (18 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (39 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (56 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends