വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയി; ഫാം ഉടമയെ പിന്നെ കണ്ടെത്തിയത് ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് നെഞ്ച് പൊട്ടി പറഞ്ഞ് ഭാര്യ

വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയ ഫാം ഉടമയെ കണ്ടെത്തിയത് ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍. അരീയ്ക്കക്കാവ് പടിഞ്ഞാറേചരുവില്‍ മത്തായി(പൊന്നു-39) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആളുകള്‍ കൂടിയതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന വനപാലകര്‍ രക്ഷപ്പെട്ടിരുന്നു. വീട്ടുമുറ്റത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ഈ സംഭവത്തില്‍ വനംവകുപ്പിനെതിരേ ആരോപണവുമായി കുടുംബം. മത്തായിയെ വനപാലകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ഷീബ ആരോപിച്ചുക്കുകയുണ്ടായി . അരീയ്ക്കക്കാവിലെ വീട്ടില്‍നിന്ന് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു ചിറ്റാര്‍ സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ കൊണ്ടുപോയത്. ഏതാനും ദിവസം മുമ്പ് മത്തായിയും മറ്റൊരാളും ചേര്‍ന്ന് ഫാമിലെ വേസ്റ്റ് വനത്തില്‍ നിക്ഷേപിച്ചതായി പറയുന്നു. ഇത് ചോദ്യം ചെയ്യാനാണ് വനപാലകര്‍ മത്തായിയെ കൊണ്ടുപോയതെന്നാണ് പറയുന്നത്. ഫാം സ്ഥിതിചെയ്യുന്ന കുടപ്പന വനമേഖലയിലെ വീട്ടില്‍ താമസക്കാരില്ല.
ആറുമണിയോടെ സമീപവാസിയായ ഒരാളിനെ വിളിച്ച് കയറുമായി ഇവിടെയെത്താന്‍ വനപാലകര്‍ ആവശ്യപ്പെടുകയായിരുന്നു . പന്നി കിണറ്റില്‍ വീണതായിരിക്കാമെന്ന് കരുതി ഇദ്ദേഹം എത്തിയപ്പോഴാണ് മത്തായി കിണറ്റിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. നാട്ടുകാരെത്തിയതോടെ വനപാലകര്‍ സ്ഥലംവിട്ടു. വീട്ടുമുറ്റത്തുള്ള വശം കെട്ടി ഉയര്‍ത്തിയ കിണറ്റില്‍ മത്തായി വീഴാനിടയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മര്‍ദിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാത്രമല്ല കേസ് ഒതുക്കി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ 75,000 രൂപ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ കേസ് എന്താണെന്ന് അറിയില്ലെന്നും ഷീബ പറഞ്ഞു. കാമറ നശിപ്പിച്ചെന്ന് ആരോപണവും വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാര്‍ കുടപ്പനപടിഞ്ഞാറ്റേതില്‍ ടി.ടി. മത്തായിയുടെ പേരിൽ ആരോപിക്കുന്നുണ്ട്. . ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റില്‍ വീണതാണെന്നാണ് സംഭവത്തില്‍ വനം വകുപ്പ് നല്‍കുന്ന വിശദീകരണം.
സംഭവത്തിന് ശേഷം കുറേ സമയം കഴിഞ്ഞാണ് മത്തായി കിണറ്റില്‍ വീണുവെന്ന് വനംവകുപ്പ് പ്രദേശവാസികളോടു പറയുന്നത്. തുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും വാഹനം ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു.പിന്നീട് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുക്കാന്‍ വന്ന അഗ്നിശമനസേനയെയും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലം എംഎല്‍എയും ഡിവൈഎസ്പിയും സ്ഥലത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ശാന്തരായത്.
https://www.facebook.com/Malayalivartha
























