കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്

തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അതില്‍ ദുഃഖമുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് എം.പി. അടിപതറി തകര്‍ന്ന് തരിപ്പണമായി നിന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ താന്‍ കെ.പി.സി.സി പ്രസിഡന്റായ ശേഷം കരകയറ്റാന്‍ ശ്രമിച്ചു. അന്നത്തെ ദുഷ്കരമായ ചുറ്റുപാടില്‍ നിന്നും കോണഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചതും തിരഞ്ഞെടുപ്പില്‍ വന്‍ വിജയങ്ങള്‍ വെട്ടിത്തുറന്നതും ചരിത്രമാണെന്ന് കെ. സുധാകരന് പറയുന്നു.
യാതൊരു കാരണവുമില്ലാതെ ഒരു ന്യായനുമില്ലാതെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുവാന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ നീക്കങ്ങള്‍ അറിഞ്ഞപ്പോള്‍ അതിയായ ദുഃഖം തോന്നി. പാര്‍ട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടെയും കൂടെനിന്നവരുടെയും വിയര്‍പ്പിനെ വിലകുറച്ച് കാണുന്ന ഇത്തരം പ്രവൃത്തികള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല. ഭരണപക്ഷത്തിനുള്ളിലും തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം ഉണ്ടാകണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
സര്‍ക്കാരിന് ആവശ്യമുള്ളത് സ്തുതി പാഠകരെയല്ല, തെറ്റു ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളണം. അധികാരമല്ല, ആദര്‍ശമാണ് വലുത്. നിലപാടുകളുടെ പേരില്‍ തന്നോട് വിയോജിപ്പുള്ളവര്‍ ഉണ്ടാകാം. സ്ഥാനങ്ങളല്ല, പ്രസ്ഥാനമാണ് തനിക്ക് വലുത്. അക്രമ രാഷ്ട്രീയത്തോടുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സുധാകരന് പറഞ്ഞു.
https://www.facebook.com/Malayalivartha

























