24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..

മാനസിക വിഷമത്തില്‍ ഗുജറാത്ത് സ്വദേശിയായ 24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ഭാവ്‌നഗര്‍ സ്വദേശിയും തപാല്‍ വകുപ്പ് ജീവനക്കാരനുമായ വിശ്വരാജ്‌സിംഗ് മയൂര്‍സിംഗ് ഗോഹിലാണ് 1,700 അടി ഉയരമുള്ള കൊങ്കണ്‍കടാ മലയിടുക്കില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു. തന്റെ മുന്‍ഭാര്യയും അവരുടെ കുടുംബവുമാണ് മരണത്തിന് കാരണക്കാരെന്ന് ഇയാള്‍ വീഡിയോയില്‍ ആരോപിക്കുന്നു.
ഈ വര്‍ഷം ഫെബ്രുവരി എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ വെറും എട്ട് മാസങ്ങള്‍ക്കുള്ളില്‍ ബന്ധം തകരുകയായിരുന്നു. സെപ്റ്റംബര്‍ 12-ന് ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഒക്ടോബര്‍ ഒന്‍പതിന് വിശ്വരാജ്‌സിംഗ് കോടതിയില്‍ ഹാജരായിരുന്നു. ദാമ്പത്യ തര്‍ക്കങ്ങളും വിചാരണ നടപടികളും കാരണം താന്‍ കടുത്ത മാനസിക പ്രയാസത്തിലാണെന്ന് വിശ്വരാജ്‌സിംഗ് അവസാന വീഡിയോയില്‍ പറഞ്ഞു. ജീവിതത്തില്‍ പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോഴാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് ആളുകള്‍ പോകുന്നതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.വിവാഹം എന്നത് ആയുഷ്‌കാലം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട പവിത്രമായ ബന്ധമാണ്.
എന്നാല്‍ ആശയങ്ങളും ശീലങ്ങളും യോജിച്ചുപോകാതെ വരുമ്പോള്‍ ഇന്നത്തെ കാലത്ത് ആളുകള്‍ വേര്‍പിരിയുകയാണെന്ന് ഇയാള്‍ സങ്കടത്തോടെ ഓര്‍ത്തെടുത്തു. ദിവസേനയുള്ള നിസ്സാര അഭിപ്രായവ്യത്യാസങ്ങളെ പോലും ഭാര്യയും കുടുംബവും ചേര്‍ന്ന് 'ഗാര്‍ഹിക പീഡനമായി' ചിത്രീകരിക്കുകയായിരുന്നുവെന്ന് വിശ്വരാജ്‌സിംഗ് ആരോപിച്ചു. തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് താരം പരാതിപ്പെട്ടു.താനും അമ്മയും സഹോദരനും ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചുവെന്നാണ് കേസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വിശ്വരാജ്‌സിംഗ് ഉറപ്പിച്ചുപറയുന്നു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോലീസ് തെളിവുകളോ മെഡിക്കല്‍ റിപ്പോര്‍ട്ടോ ചോദിക്കുന്നില്ലെന്നും ഇയാള്‍ വിമര്‍ശിച്ചു.മാനസികവും സാമ്പത്തികവും സാമൂഹികവുമായ കടുത്ത സമ്മര്‍ദ്ദം കാരണം താന്‍ മരിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്ന് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെട്ടു. മുന്‍ഭാര്യയുടെ മാതാപിതാക്കള്‍ അവളെ വീട്ടില്‍നിന്ന് ബലമായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഭാര്യ തങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചാണ് പോയതെന്നും എന്നാല്‍ ആഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇയാള്‍ ആരോപിക്കുന്നു.
എല്ലാ നിയമപരമായ സമ്മര്‍ദ്ദങ്ങളും ആണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ മാത്രമാണ് ഉണ്ടാകുന്നത്.16 വയസ്സുള്ള തന്റെ ഇളയ സഹോദരനെതിരെ പോലും വ്യാജ ഗാര്‍ഹിക പീഡന കേസ് ചുമത്തിയിട്ടുണ്ടെന്ന് ഇയാള്‍ സങ്കടത്തോടെ പറഞ്ഞു. താന്‍ മരിക്കുന്നതോടെ തന്റെ മാതാപിതാക്കളുടെയും അനിയന്റെയും ഭാവി എന്താകുമെന്നും ഇയാള്‍ ചോദിക്കുന്നു. രാജ്യത്തെ ഗാര്‍ഹിക പീഡന നിരോധന നിയമത്തെ (സെക്ഷന്‍ 498A) ഇയാള്‍ ശക്തമായി ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha

























