Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!


മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുകൾ ഏറ്റുവാങ്ങിയ ബാല്യത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ജീവിതം വിവാദങ്ങളിൽ തകർന്നതെങ്ങനെ?


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമം...ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിൽ .


റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി... ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ...

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

09 OCTOBER 2026 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ

ആശുപത്രി സംവിധാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും പരീക്ഷണങ്ങള്‍ക്കായി ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരുന്നതും രാജ്യത്ത് ബയോളജിക് മരുന്ന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് 'ബയോ കണക്ട് 4.0' അന്താരാഷ്ട്ര സമ്മേളനത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'നെക്സ്റ്റ്-ജെന്‍ ബയോളജിക്സ്: കണ്ടെത്തല്‍ മുതല്‍ വിപണി വരെ' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ബയോളജിക് മരുന്ന് വികസനം, ഉല്‍പ്പാദന വിപുലീകരണം, നിയന്ത്രണ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കവെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി അവര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായാണ് രണ്ടുദിവസത്തെ അന്താരാഷ്ട്ര ലെഫ് സയന്‍സസ് എക്സ്പോയും സമ്മേളനവും സംഘടിപ്പിച്ചത്.

ഭാവിയിലെ ആരോഗ്യപരിപാലന-കാന്‍സര്‍ ചികിത്സാ മേഖലകളില്‍ ബയോളജിക് മരുന്ന് വികസനവുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികള്‍, ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, നഴ്സുമാര്‍ എന്നിവരടങ്ങുന്ന സംവിധാനത്തിന് പ്രോത്സാഹനം നല്‍കണമെന്ന് അമിക്കസ് പ്രിന്‍സിപ്പല്‍ ലോയര്‍ മുരളി നീലകണ്ഠന്‍ പറഞ്ഞു. എത്ര ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നതിനപ്പുറം എത്ര പരീക്ഷണങ്ങള്‍ നടത്തി എന്നതിനെ അടിസ്ഥാനമാക്കിയാകും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒരു ഫേസ് 1 പരീക്ഷണം ആരംഭിച്ചാല്‍ അതില്‍നിന്നുള്ള വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ അംഗീകരിക്കുമോ എന്നതാണ് നിര്‍ണ്ണായക ചോദ്യമെന്ന് ലക്സ്മാത്ര ഇന്നൊവേഷന്‍സ് കോ-ഫൗണ്ടറും സിഇഒയുമായ ഡോ. ഗീരീഷ് ചുണ്ടയില്‍ മഠത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിലവിലെ ക്ലിനിക്കല്‍ പരിശോധനാ രീതികളെയും പരീക്ഷണ വികസനത്തെയും ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കണം.

ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ച് നയരൂപകര്‍ത്താക്കള്‍, ഡെവലപ്പര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാനത്ത് ക്ലിനിക്കല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ അതില്‍ പങ്കെടുപ്പിക്കുന്നതും പ്രയോജനകരമാകുമെന്ന് ഗീരീഷ് ചുണ്ടയില്‍ ചൂണ്ടിക്കാട്ടി.

ഈ മേഖലയില്‍ വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത കാനഡയിലെ സസ്കാച്ചെവന്‍ സര്‍വകലാശാലയിലെ പാത്തോളജി ആന്‍ഡ് ലബോറട്ടറി മെഡിസിന്‍ വിഭാഗം പ്രൊഫസറായ റോണ്‍ ഗെയര്‍ ഊന്നിപ്പറഞ്ഞു. അക്കാദമിക് വിദഗ്ധര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി ചികിത്സാ മാര്‍ഗങ്ങളും രോഗനിര്‍ണ്ണയ സംവിധാനങ്ങളും വികസിപ്പിക്കാനുള്ള ശേഷി കൈവരിക്കാന്‍ സഹായിക്കുക എന്നത് തങ്ങളുടെ സ്ഥാപനത്തിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. സ്വന്തം ചികിത്സാ ഉല്‍പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുന്ന 'സെമിസ്കോ', അടുത്ത തലമുറയിലെ ആന്‍റിബോഡി-അധിഷ്ഠിത രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന 'മെഡ്സ്കേപ്പ്' എന്നിവ ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രൊഫ. ഗെയര്‍ പറഞ്ഞു.

ആശുപത്രികള്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങള്‍ നല്‍കുന്നത് ജീവനക്കാര്‍ക്ക് ലാഭം നേടിക്കൊടുക്കുന്നതിനും അതുവഴി പ്രവര്‍ത്തനഫലം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളത്തെ കേരള കാന്‍സര്‍ കെയര്‍ മെഡിക്കല്‍ സെന്‍ററിലെ ഓങ്കോളജിസ്റ്റ് ഡോ. അജു മാത്യു മോഡറേറ്ററായി.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി(ബ്രിക്-ആര്‍ജിസിബി)യുടെ പ്രവര്‍ത്തന സംവിധാനത്തെക്കുറിച്ച് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ബീന പിള്ള സംസാരിച്ചു. കാന്‍സര്‍ ഗവേഷണം, പാത്തോജന്‍ ബയോളജി, ട്രാന്‍സ്-ഡിസിപ്ലിനറി ബയോളജി എന്നിവയില്‍ ആര്‍ജിസിബിക്ക് മികച്ച പ്രവര്‍ത്തനശേഷിയുണ്ടെന്നും  ഈ മേഖലകളിലാണ് കൂടുതല്‍ പേര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബീന പിള്ള ചൂണ്ടിക്കാട്ടി.

ഹൃദയ-രക്തക്കുഴല്‍ രോഗങ്ങള്‍, പ്രമേഹവുമായി ബന്ധപ്പെട്ട ജീവശാസ്ത്രം, ന്യൂറോബയോളജി, ഡീജനറേറ്റീവ് ബയോളജി, സസ്യശാസ്ത്രം എന്നിവയിലും ആര്‍ജിസിബി ഗവേഷണം നടത്തുന്നുണ്ട്. ഈ മേഖലകളില്‍ വിദഗ്ധര്‍ ഉണ്ടെങ്കിലും അവരുടെ എണ്ണം കുറവാണ്. അതിനാല്‍ കൂടുതല്‍ ആളുകളെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നു. പ്രവര്‍ത്തന, ഗവേഷണ മേഖലയിലെ മികവ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്ഥിരം ശാസ്ത്രജ്ഞരുടെ പാനല്‍, മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം, ഡീപ് ഓഷന്‍, ഫാര്‍മ തുടങ്ങിയ മേഖലകളില്‍നിന്നുള്ള ഇന്‍ഡസ്ട്രി പാര്‍ട്ണര്‍മാര്‍, സ്റ്റാര്‍ട്ടപ് കൊളാബറേഷന്‍ എന്നിവ പരിഗണനയിലുണ്ടെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.ടി. ഉഷയുടെ തിരിച്ചുവരവ്... ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ വഴിയൊരുങ്ങി; നിർണായക നീക്കവുമായി ഐസ് ഹോക്കി ഫെഡറേഷൻ, ഇനി കണ്ണുകൾ തിരഞ്ഞെടുപ്പ് നടപടികളിലേക്ക്  (3 minutes ago)

ഇടുക്കി കുണ്ടള ഡാമിലെ അഞ്ച് ഷട്ടറുകളും ഇന്ന് രാവിലെ 11 മണി മുതൽ 50 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും  (4 minutes ago)

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനം സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി വി ഡി സതീശൻ...  (11 minutes ago)

പ്രതിഷേധിച്ച 16 വിദ്യാര്‍ഥികളില്‍ നാലുപേരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായി കാലടി സംസ്‌കൃത സര്‍വകലാശാല ഹൈക്കോടതിയിൽ  (19 minutes ago)

പാൽവില വർദ്ധിപ്പിക്കണമെന്ന് മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പ്പാദക യൂണിയൻ    (27 minutes ago)

മുൻ ഗവർണറും മുതിർന്ന ബി.ജെ.പി നേതാവുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളക്ക്​ സ്വമേധയാ സീനിയർ അഭിഭാഷക പദവി നൽകി കേരള ഹൈക്കോടതി  (35 minutes ago)

ഇന്ന് മകളുടെ ഹൽദി, ഞായറാഴ്ച കല്യാണം പക്ഷേ, വീട്ടിലെത്തിയത് കല്യാണപ്പെണ്ണിന്റെ മൃതദേഹം..! ലോറി കയറി ഇറങ്ങി..!ആ അച്ഛൻ...  (40 minutes ago)

സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!  (41 minutes ago)

കുലുങ്ങി വിറച്ച് ഭൂമി പ്രവചനം അച്ചട്ടായി..! NOV-13 ലോകാവസാനം, ഇന്ന് രാത്രിക്ക് മുൻപ്..!  (50 minutes ago)

ഫ്രഷ് മീൻ കഴിച്ചാലും മരണം...!ഇത് കാളകൂട വിഷം പേടിപ്പിക്കുന്ന സത്യം പുറത്ത്..! ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (51 minutes ago)

ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു...  (58 minutes ago)

മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുക  (1 hour ago)

എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (കീം) എഴുതുന്ന ടൈപ്പ്-1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാൻ സർക്കാർ തീരുമാനം‌  (1 hour ago)

പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴി... വിഴിഞ്ഞത്ത് യുവതിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതി; പണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലും അയയ്ക്കുമെന്ന് ഭീ  (1 hour ago)

ടീച്ചറെ കാണാതെ അന്വേഷിച്ചത്തിയപ്പോൾ... തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അഞ്ചു ദിവസത്തോളം വീട്ടിനുള്ളിൽ മൃതദേഹം; ജോലിക്ക് എത്താതിരുന്ന അധ്യാപികയെ അ  (1 hour ago)

Malayali Vartha Recommends