3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

കേരളത്തെ നടുക്കിയ തിരുവല്ല പുളിക്കീഴ് ശിശുഹത്യക്കേസിൽ മൂന്ന് വർഷത്തിന് ശേഷം ഒടുവിൽ നിഗൂഢത നീങ്ങിയിരിക്കുകയാണ്. 2023 ഓഗസ്റ്റിൽ ചതുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹം, കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഒരു കൊടുംകൊലപാതകമാണെന്ന് പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ പാലക്കാട് സ്വദേശി മഞ്ജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകനായ ശിവയുമായി കഴിഞ്ഞ ദിവസം പാലക്കാട് വെച്ചുണ്ടായ ഒരു തർക്കമാണ് ഈ രഹസ്യം പുറത്താക്കിയത്.
https://www.facebook.com/Malayalivartha

























