Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ

02 OCTOBER 2026 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...

ആരോഗ്യപരിപാലനം, ക്യാമ്പസ് സേവനങ്ങൾ, കൃഷി, നാവിഗേഷൻ തുടങ്ങിയ മേഖലകളിലെ പ്രായോഗിക വെല്ലുവിളികൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾക്ക് സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ഐഇഡിസി ഉച്ചകോടി 2026-ലെ സ്റ്റാർട്ടപ്പ് എക്സ്പോ. കേരള സ്റ്റാർട്ടും മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാർത്ഥി–യുവജന സംരംഭകത്വ സംഗമങ്ങളിലൊന്നായ ഈ ഉച്ചകോടിയിൽ, സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോളേജുകളിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ആശയങ്ങളും മാതൃകകളുമാണ് പ്രദർശിപ്പിച്ചത്. തൃശ്ശൂർ സഹൃദയ എൻജിനീയറിംഗ് ആൻഡ് ടെക്നോളജി കോളജിൽ ആയിരുന്നു ഐഇഡിസി ഉച്ചകോടി

യു.കെ.എഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച 'ക്യാമ്പസ് മിത്ര' എന്ന വഴികാട്ടി സംവിധാനം എക്സ്പോയിൽ ശ്രദ്ധ നേടി. ഗൂഗിൾ മാപ്പ് അധിഷ്ഠിതമായി ക്യാമ്പസിലെ വിവിധ ഡിപ്പാർട്ട്‌മെൻ്റുകൾ, അഡ്മിഷൻ വിവരങ്ങൾ തുടങ്ങിയവ സന്ദർശകർക്ക് എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഈ സംവിധാനത്തിൽ, ശബ്ദ നിർദ്ദേശങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന 'ലില്ലി' എന്ന റോബോട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് രൂപ നാണയം നിക്ഷേപിച്ചാൽ സാനിറ്ററി പാഡ് ലഭ്യമാകുന്ന വെൻഡിങ് മെഷീനും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ക്യാമ്പസ് മിത്ര ടീമംഗം അക്ഷയ് അനിൽ വ്യക്തമാക്കി.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ക്യാമ്പസ് കോമ്പസ്' എന്ന നാവിഗേഷൻ സംവിധാനം വലിയ ക്യാമ്പസുകളിൽ കൃത്യമായ ദിശാസൂചനകൾ നൽകാൻ സഹായിക്കുന്നതാണെന്ന് ടീമംഗം മരിയ ഷിജു ചൂണ്ടിക്കാട്ടി. ഐഇഡിസി ഉച്ചകോടിയുടെ മൊബൈൽ ആപ്പുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി വേദി, സമയം, ഫുഡ് കോർട്ട്, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാകും.

ആരോഗ്യ സംരക്ഷണ രംഗത്തെ ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളും എക്സ്പോയിൽ ഇടംപിടിച്ചു. കൊടകര സഹൃദയ കോളേജ് വിദ്യാർത്ഥികളുടെ 'ലൈഫോറ ഡയഗ്നോസിസ്' എന്ന സംരംഭം പെരിറ്റോണിയൽ ഡയാലിസിസ് നിരീക്ഷിക്കാനുള്ള നൂതന ഉപകരണം അവതരിപ്പിച്ചു. ഡയാലിസിസ് ദ്രാവകത്തിന്റെ ടർബിഡിറ്റി, പിഎച്ച്, ഒഴുക്ക് എന്നിവ അളന്ന് വിവരങ്ങൾ ക്ലൗഡിലേക്ക് അയക്കുന്നതിലൂടെ ഡോക്ടർമാർക്ക് മറ്റ് സ്ഥലങ്ങളിൽ ഇരുന്നും അണുബാധയുടെ സാധ്യതകൾ കണ്ടെത്താനാകുമെന്ന് ടീമംഗം പി. ഐശ്വര്യ പറഞ്ഞു. ശ്വാസതടസ്സം നേരിടുന്ന നവജാതശിശുക്കൾക്കായുള്ള ബബിൾ സി-പാപ് ഉപകരണങ്ങളും ഹൈ-ഫ്ലോ നേസൽ കാൻയുല തെറാപ്പിക്ക് ആവശ്യമായ ഉപകരണങ്ങളുമാണ് 'ഹെക ഫ്ലോ' എന്ന സ്റ്റാർട്ടപ്പ് പ്രദർശിപ്പിച്ചത്.

കൃഷി, ഉപഭോക്തൃ ഉൽപ്പന്ന മേഖലയിൽ തൃശ്ശൂർ കൊരട്ടിയിൽ നിന്നുള്ള 'ആഡംസ് മഷ്റൂംസ്' അവതരിപ്പിച്ച 'ഗ്രോ ദി ഫംഗൈ' എന്ന സംരംഭവും സന്ദർശകരെ ആകർഷിച്ചു. ഫ്രഷ് കൂണുകൾ, കൂൺ പൊടി, ടിങ്ക്‌ചർ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പുറമെ, കൃഷിക്ക് ആവശ്യമായ വിത്ത്, പെല്ലറ്റ്, കവറുകൾ എന്നിവയും പുതിയ കർഷകർക്കായി കൂൺ കൃഷി മുറികൾ സജ്ജീകരിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകിവരുന്നതായി ടീമംഗം ശ്രീലക്ഷ്മി സി.എസ് വ്യക്തമാക്കി.

ഡിജിറ്റൽ സേവനങ്ങൾ, ആരോഗ്യ സാങ്കേതികവിദ്യ, കൃഷി എന്നീ വൈവിധ്യമാർന്ന മേഖലകളിൽ ഐഇഡിസി ആവാസവ്യവസ്ഥയിലൂടെ ഉയർന്നുവരുന്ന വിദ്യാർത്ഥികളുടെ ശേഷി തെളിയിക്കുന്നതായിരുന്നു എക്സ്പോയിലെ പ്രദർശനങ്ങൾ. വിദ്യാർത്ഥി ഇന്നൊവേറ്റർമാർ, വളർന്നുവരുന്ന സംരംഭകർ, മെന്റർമാർ, വ്യവസായ പ്രമുഖർ എന്നിവരെ ഒരൊറ്റ വേദിയിൽ അണിനിരത്തിക്കൊണ്ട് കൊടകര സഹൃദയ എൻജിനീയറിങ് കോളേജിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഐഇഡിസി ഉച്ചകോടിയുടെ പ്രധാന ആകർഷണമായി സ്റ്റാർട്ടപ്പ് എക്സ്പോ മാറിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends