Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

21 OCTOBER 2026 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...

ആയിരക്കണക്കിന് യാത്രക്കാരുടെ ജീവനെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ട് പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം. ഒറ്റപ്പാലത്തിനും ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള പാളത്തില്‍ വന്‍തോതില്‍ ഭാരമുള്ള വസ്തുക്കള്‍ വെച്ച് ട്രെയിന്‍ പാളം തെറ്റിക്കാന്‍ നീക്കം നടന്നതായി കണ്ടെത്തി. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവ സ്ഥലത്തുനിന്നും സംശയകരമായ സാഹചര്യത്തില്‍ ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) കസ്റ്റഡിയിലെടുത്തു.

ഇയാളെ നിലവില്‍ അതീവ രഹസ്യമായി ചോദ്യം ചെയ്തുവരികയാണ്.ഒറ്റപ്പാലത്തിനും ഷൊര്‍ണ്ണൂരിനുമിടയില്‍ മൂന്ന് വെവ്വേറെ സ്ഥലങ്ങളിലാണ് കനത്ത ഭാരമുള്ള വസ്തുക്കള്‍ പാളത്തില്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ക്രീറ്റ് സ്ലാബുകള്‍, ഇരുമ്പ് റെയില്‍ കഷണങ്ങള്‍, കൂടാതെ ഒരു ചാക്കില്‍ കട്ടപിടിച്ച നിലയിലുള്ള സിമന്റും പാളത്തിന് കുറുകെ വെച്ചിട്ടുണ്ടായിരുന്നു. ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോകുമ്പോള്‍ പാളം തെറ്റിച്ച് വലിയ ദുരന്തമുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് ഈ വസ്തുക്കള്‍ പാളത്തില്‍ സ്ഥാപിച്ചതെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.

 

കൃത്യസമയത്ത് ട്രാക്ക് പരിശോധന നടത്തുന്ന റെയില്‍വേ ജീവനക്കാരുടെ (ഗാംഗ്മാന്‍) ശ്രദ്ധയില്‍പ്പെട്ടതിനാലാണ്വന്‍ അപായം ഒഴിവായത്. ഉടന്‍തന്നെ വിവരം ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സ്റ്റേഷന്‍ അധികൃതരെ അറിയിക്കുകയും ഈ വഴി വരേണ്ടിയിരുന്ന ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകള്‍ക്കകം ആര്‍.പി.എഫും ലോക്കല്‍ പോലീസും സ്ഥലത്തെത്തുകയും പാളത്തില്‍ നിന്ന് വസ്തുക്കള്‍ നീക്കം ചെയ്ത് ഗതാഗതം സുരക്ഷിതമാക്കുകയും ചെയ്തു.സംഭവസ്ഥലത്തിന് സമീപത്തുനിന്നാണ് ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയയെ ആര്‍.പി.എഫ് സംഘം കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ തനിച്ചാണോ ഈ കൃത്യം ചെയ്തത്, അതോ ഇതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢസംഘങ്ങളോ വിഘടനവാദ പ്രസ്ഥാനങ്ങളോ ഉണ്ടോയെന്ന കാര്യം പോലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ട്. ഇയാളുടെ പശ്ചാത്തലവും മുന്‍കാല ചരിത്രവും പരിശോധിക്കുന്നതിനായി ബീഹാര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്.ട്രെയിന്‍ ഗതാഗതം കല്‍പ്പിച്ചുകൂട്ടി തടസ്സപ്പെടുത്താനും അപായപ്പെടുത്താനും നടന്ന നീക്കത്തെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (39 minutes ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (43 minutes ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (45 minutes ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (49 minutes ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (1 hour ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (1 hour ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (1 hour ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (1 hour ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (9 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (9 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

Malayali Vartha Recommends