Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

05 OCTOBER 2026 05:55 PM IST
മലയാളി വാര്‍ത്ത

ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നൊവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിനെ 2026 ലെ, സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 10 ജോലിസ്ഥലങ്ങളില്‍ (മിഡ്-സൈസ്) ഒന്നായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ (ജിപിടിഡബ്ല്യു) തിരഞ്ഞെടുത്തു. തൊഴിലിടങ്ങളില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവര്‍ക്കും അനുയോജ്യമായ തൊഴിലിടമാക്കി ഇന്ത്യയെ മാറ്റുക എന്ന കാഴ്ചപ്പാടിന് സംഭാവന നല്‍കുന്നതും പരിഗണിച്ചാണ് അംഗീകാരം.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ നേടുന്നത്. ഈ വിഭാഗത്തില്‍ 2025-ലെ മികച്ച 50 സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് 2026-ല്‍ മികച്ച 10-ലേക്ക് സ്ഥാനം മെച്ചപ്പെടുത്തി. കൂടാതെ, ജിപിടിഡബ്ല്യുവിന്‍റെ ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ 24-ാം സ്ഥാനവും കമ്പനി നേടി. കഴിഞ്ഞ വര്‍ഷം 39-ാം സ്ഥാനത്തായിരുന്നു കമ്പനി.

എല്ലാവരെയും ഉള്‍ക്കൊള്ളുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും കഴിവുകള്‍ അംഗീകരിക്കുന്നതുമായ ഒരിടം സൃഷ്ടിക്കുകയെന്നതില്‍ ഊന്നിയാണ് റിഫ്ളക്ഷന്‍സ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനിയുടെ പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ വിഭാഗം മേധാവി ജിതിന്‍ ചക്കാലക്കല്‍ പറഞ്ഞു. കമ്പനിയുടെ വനിതാ ജീവനക്കാരില്‍ 60 ശതമാനവും കുട്ടികളുള്ളവരാണ്. ഇവരെ പിന്തുണയ്ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതും ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ സഹായിക്കുന്നതും പ്രധാനമാണ്.

ഈ അംഗീകാരം കമ്പനി ഒന്നിച്ച് കെട്ടിപ്പടുക്കുന്ന തൊഴില്‍ സംസ്കാരത്തിനുള്ള അര്‍ത്ഥവത്തായ സാക്ഷ്യപത്രമാണ്. അതിലുപരി നിരന്തരം കേള്‍ക്കാനും പഠിക്കാനും മെച്ചപ്പെടാനുമുള്ള ഉത്തരവാദിത്തത്തെയും ഇത് ശക്തിപ്പെടുത്തുന്നു. എല്ലാവര്‍ക്കും ബഹുമാനവും പിന്തുണയും ലഭിക്കുന്നതും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും വളരാനും പ്രാപ്തമാകുന്നതുമായ തൊഴിലിടം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷന്‍സിന് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന സര്‍വേ രീതിയായ ട്രസ്റ്റ് ഇന്‍ഡക്സ് സ്കോര്‍ ഇതിനായി പരിഗണിച്ചു. ട്രസ്റ്റ് ഇന്‍ഡക്സ് വിലയിരുത്തലില്‍ വനിതാ ജീവനക്കാര്‍ കുറഞ്ഞത് 70 ശതമാനം പോസിറ്റീവ് ഫീഡ്ബാക്ക് പങ്കിട്ടതിനെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷന്‍സിന് ബഹുമതി ലഭിച്ചത്. സ്ത്രീകളുടെ തൊഴിലിട അനുഭവം, തുല്യനീതി, പ്രവര്‍ത്തനങ്ങളിലെ പ്രാതിനിധ്യം എന്നിവയും പരിഗണിച്ചു.

2025 ലെ ഐടി ആന്‍ഡ് ഐടി-ബിപിഎം ഇന്ത്യയിലെ മുന്‍നിര 100 മികച്ച തൊഴിലിടങ്ങളുടെ പട്ടികയിലും ഇടത്തരം വിഭാഗത്തില്‍ മില്ലേനിയലുകള്‍ക്കായുള്ള ഇന്ത്യയിലെ മുന്‍നിര 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയിലും റിഫ്ളക്ഷന്‍സ് ഇടംനേടിയിരുന്നു. തൊഴിലിടത്തില്‍ വൈവിധ്യമാര്‍ന്ന കഴിവുകളെ പ്രോത്സാഹിപ്പിച്ചതിന് ദി അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെ 2024 ലെ ചെറുകിട വിഭാഗത്തില്‍ (500ല്‍ താഴെ ജീവനക്കാരുള്ള) 'വനിതകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ദാതാവ്' എന്ന അംഗീകാരവും കമ്പനിക്ക് ലഭിച്ചിരുന്നു.

ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, നിര്‍മ്മിതബുദ്ധി, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയില്‍ വൈദഗ്ധ്യമുള്ള ആഗോള സാങ്കേതികവിദ്യാ നവീകരണ സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. നൂതനവും സുരക്ഷിതവുമായ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ഗുണനിലവാരം, സുരക്ഷ, മാനദണ്ഡ പാലനം എന്നിവയിലെ ഉയര്‍ന്ന ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്. നൂതനവും ഉത്തരവാദിത്തമുള്ളതും വിശ്വസനീയവുമായ സാങ്കേതിക പരിഹാരങ്ങളിലൂടെ ഡിജിറ്റല്‍ മേഖലയില്‍ മുന്നേറാന്‍ കമ്പനി വിവിധ സ്ഥാപനങ്ങളുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

മികച്ച തൊഴിലിട സംസ്കാരമുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ആഗോള അതോറിറ്റിയാണ് ജിപിടിഡബ്ല്യു. ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കാന്‍ ജിപിടിഡബ്ല്യുവിന്‍റെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലൂടെ സാധിക്കും. സുവ്യക്തമായ തൊഴിലാളി പ്രതികരണം, തത്സമയ വിവരശേഖരണം എന്നിവയെല്ലാം കൊണ്ട് ആഗോളതലത്തില്‍ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (4 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (6 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (12 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (17 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (18 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (22 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (23 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (27 minutes ago)

ബ്രാന്‍ഡ് വയനാട്' പ്രഖ്യാപനം നാളെ കല്‍പ്പറ്റയില്‍  (30 minutes ago)

കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം  (34 minutes ago)

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (41 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു  (44 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (49 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (51 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (1 hour ago)

Malayali Vartha Recommends