യൂറോപ്യന്‍മാരെ ഞെട്ടിച്ച് ഇന്ത്യ, ഐഎസ്ആര്‍ഒയുടെ വാണിജ്യ വിക്ഷേപണം ചരിത്രവിജയം,പിസ്എല്‍വി ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങളെ വഹിച്ച്

യുറോപ്യന്‍ യൂണിയനെയും അമേരിക്കയുമടങ്ങുന്ന വികസിത രാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യ. ഇന്ത്യയുടെ അഭിമാനമായ പിസ്എല്‍വി റോക്കറ്റ് ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഇതോടെ
ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിക്ഷേപണം ചരിത്രവിജയമായി മാറി. വെള്ളിയാഴ്ച രാത്രി 9.58 ന് ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പരിഷ്‌കരിച്ച ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ പി.എസ്.എല്‍.വി സി 28 റോക്കറ്റില്‍ ബ്രിട്ടനിലെ സ്വകാര്യ ഗവേഷണ സ്ഥാപനമായ സുറെ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ അഞ്ച് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇത് എ എസ് ആര്‍ ഒയുടെ എറ്റവും വലിയ വാണിജ്യ വിക്ഷേപണമാണ് ഇന്നലത്തേത്. ഐ.എസ് ആര്‍ ഒയുടെ മുപ്പതാമത്തെ ഉപഗ്രഹ വിക്ഷേപണമാണ് നടന്നത് എന്ന പ്രത്യേകതയും ഉണ്ട്.അഞ്ച് ഉപഗ്രഹങ്ങള്‍ക്കും കൂടി 1440 കിലോഗ്രാം ഭാരമുണ്ട്. കഴിഞ്ഞ ജൂണില്‍ വിക്ഷേപിച്ച 714 കിലോഗ്രാമുള്ള ഫ്രഞ്ച് ഉപഗ്രഹം സ്‌പോട്ട് 7 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഭാരമേറിയ വാണിജ്യ ദൗത്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























