മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ

മരുന്ന് ക്ഷാമത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ നിർബന്ധമായി എഴുതണമെന്നും നിര്‍ദേശമുണ്ട്.
ലാബ് പരിശോധനകള്‍ക്കുള്ള റീഏജന്റുകളുടെ ലഭ്യത ഉറപ്പാക്കണം. റീഏജന്റുകളുടെ സ്റ്റോക്ക് , ക്ഷാമം ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കേണ്ടതാണ്.
റീഏജന്റുകള്‍ ഇല്ലെങ്കില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്നും നിർദേശം നല്കി. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കം സർക്കുലർ നൽകി.
"
https://www.facebook.com/Malayalivartha

























