കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മരിച്ചു

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മരിച്ചു. മുരുക്കുംവയല്‍ കല്ലുക്കുന്നേല്‍ കെ. ആര് രഞ്ജിത്ത് (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 7 മണിയോടെ സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് മുന്നില്‍ ബത്തേരി-പുല്‍പ്പളളി റോഡിലാണ് രഞ്ജിത്തിനെ കാറിടിച്ച് തെറിപ്പിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് ക്വാട്ടേഴ്സിലേക്ക് മടങ്ങുന്നതിന്നിടെ സാധനം വാങ്ങാന്‍ കടയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. അപകടത്തില്‍ തലക്ക് സാരമായി പരുക്കേറ്റ രഞ്ജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച രഞ്ജിത്തിനെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡിപ്പോ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























