കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ; കൊച്ചിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ റോഡിടിഞ്ഞ് താഴ്ചയിലേയ്ക്ക് മറിഞ്ഞു

കൊച്ചിയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശ്ശേരിയിലെ വട്ടേക്കുന്നിലാണ് അപകടമുണ്ടായത്. കനത്ത മഴയ്ക്കിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേയ്ക്ക് മറിയുകായിരുന്നു.
അതേസമയം മണ്ണിടിയുമ്പോള്‍ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല. മൂന്ന് കാറുകളാണ് താഴേക്ക് മറിഞ്ഞത്. കാറുകള്‍ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
എറണാകുളം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് തുടരുന്നത്. കൊച്ചി നഗരത്തിലും ആലുവയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളില്‍ വെള്ളം കയറി. കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി,കമ്മട്ടിപാടം, പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.
കർഫ്യൂ ആയതിനാൽ വ്യാപാരികൾക്ക് കടകൾ തുറന്ന് സാധനങ്ങൾ മാറ്റാനും കഴിയാത്ത സ്ഥിതിയാണ്. പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ വാഹനയാത്രയും ദുഷ്കരമായി.
https://www.facebook.com/Malayalivartha
























