അന്വേഷണ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ്; സി ഐ ഉള്‍പ്പെടെയുളള മൂന്നുപേര്‍ നിരീക്ഷണത്തിൽ

സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ പേരിലുളള വ്യാജ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചുള്ള കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയ സി ഐ ഉള്‍പ്പെടെയുളള മൂന്നുപേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം ഉടന്‍ പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം അന്വേഷണ സംഘത്തിലെ ഒരാള്‍ രോഗബാധിതനായത് അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് സൂചന. തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്ന് രണ്ട് ഡോക്ര്മാര്ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സകരല്ലാത്ത ഡോക്ടര്‍മാര്‍ക്ക് രോംഗം സ്ഥിരീകരിക്കുന്നതാണ് കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്നത്. പുലയനാര്‍കോട്ട, പേരൂര്‍ക്കട ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനൊപ്പം പട്ടം വൈദ്യുതഭവനിലെ ഒരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. കിന്‍ഫ്ര പാര്‍ക്കിലെ കൂടുതല്‍ ജീവനക്കാരുള്പ്പെടുന്നു. കഴിഞ്ഞദിവസം കിന്‍ഫ്രപാര്‍ക്കിലെ എണ്‍പതോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























