കേരളത്തിൽ ഇന്ന് 903 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി

കേരളത്തിൽ ഇന്ന് 903 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ജില്ലയിലാണ് രണ്ട് മരണവും റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന് (72) എന്നിവരാണ് മരിച്ചത്. ഇരുവരും ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി..കോഴിക്കോട് കീം പരീക്ഷയഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
തിരുവനന്തപുരത്തും എറണാകുളത്തും സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ചതോടെ ആശങ്ക ശക്തമാകുകയാണ്. തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണം തുടരുന്നു
എറണാകുളത്തും സാഹചര്യം മോശമായി തുടരുകയാണ്. കൊവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്നതിനിടെ മഴ ശക്തമായതോടെ ജില്ലയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്
https://www.facebook.com/Malayalivartha
























