Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കൊലക്കളമാകുന്ന 'ടേബിള്‍ ടോപ്പ് റൺവേ': പത്ത് വർഷം മുൻപ് മംഗളൂരു വിമാനത്താവളത്തിലുണ്ടായതും സമാന അപകടം; കരിപ്പൂരിൽ വലിയ ദുരന്തം ഒഴിവായത് കനത്ത മഴയുള്ളതിനാൽ

08 AUGUST 2020 09:07 AM IST
മലയാളി വാര്‍ത്ത

കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമാണ് ഇന്നലെ രാത്രി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാം കണ്ടത്. ദുബായ് നിന്നും വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായി കോഴിക്കൊട്ടെയ്ക്ക് എത്തിയ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് വീഴുകയായിരുന്നു. വിമാനം രണ്ടായി പിളര്‍ന്നു ഉണ്ടായ അപകടത്തില്‍ 19 പേരാണ് ഇത് വരെ മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു.

അതേസമയം കരിപ്പൂരിൽ ഇന്നലെ സംഭവിച്ചതിന് ഏതാണ്ട് സമാനമായിരുന്നു പത്ത് വർഷം മുൻപ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടം. ഇരു വിമാനത്താവളങ്ങളിലേതും 'ടേബിൾ ടോപ് റൺവേ'യാണ് എന്നതാണ് യാദൃശ്ചികം.

2010 മേയ് 21നായിരുന്നു മംഗലാപുരം വിമാനാപകടം നടന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മംഗലാപുരത്തേക്ക് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനം ലാന്‍ഡിങിന് ഒരുങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. അന്ന് 158 പേർ മരിച്ചു. ജീവനക്കാരടക്കം 166 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി മുന്നോട്ട് പോവുകയും ചിറകുകൾ കോൺക്രീറ്റ് ടവറിൽ ഇടിച്ചുമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് വിമാനം കത്തിയമർന്നു.

എന്നാൽ ഇവിടെ കോഴിക്കോട്ട് സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയെങ്കിലും വീണ്ടും ടേക്ക് ഓഫ് ചെയ്യാനുള്ള പൈലറ്റിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് വിമാനം റണ്‍വേയില്‍നിന്നു താഴേക്കു പതിച്ചത്. ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ വന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് 35 അടി താഴ്ചയിലേക്കാണു വിമാനം വീണത്. എന്നാൽ ലാന്‍ഡിങ് സമയത്ത് മഴയുള്ളതിനാൽ തീപിടിത്തമുണ്ടായില്ലെന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

മംഗലാപുരം വിമാന അപകടത്തിന് ശേഷം ടേബിള്‍ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷ ചർച്ചയായിരുന്നു. കരിപ്പൂരില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാല്‍ കുറവ് വരുത്തുകയും റണ്‍വേയുടെ ദൈര്‍ഘ്യം വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരി൮.൩൮ ക്കണമെന്ന് ഡിജിസിഎ അന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കരിപ്പൂർ വിമാന അപകടശേഷവും ഈ ടേബിള്‍ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷ സംബന്ധിച്ച വീണ്ടും ഉയരുന്നുണ്ട്.

സംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളത്തിലും ടേബിള്‍ ടോപ്പ് റണ്‍വേയാണ്. എന്നാല്‍ കണ്ണൂരിലെ റണ്‍വേയുടെ നീളം കരിപ്പൂർ, മംഗലാപുരംവിമാനത്താവളങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ദൈർഘ്യമേറിയതാണെന്നത് അവിടെ അപകട സാധ്യത കുറയ്ക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends