Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് അണക്കെട്ടുകളില്‍ അപായ സൂചന... മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ ഏതു നിമിഷവും തുറക്കാം... തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്

08 AUGUST 2020 02:42 PM IST
മലയാളി വാര്‍ത്ത

മഴ കനത്തതോടെ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്ടുകളിലാണ് കെഎസ്‌ഇബി അപായ സൂചന സന്ദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ ഏതു നിമിഷവും തുറക്കാം. തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി.

തമിഴ്‌നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയില്‍ ആയതിനെ തുടര്‍ന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 3000 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി 8.15നാണ് ഷട്ടറുകള്‍ തുറന്നത്. പെരിങ്ങല്‍ക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാര്‍ ഡാമില്‍ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോള്‍ ജലം സംഭരിച്ചിട്ടുള്ളത്.

2635 അടിയാണ് ഇന്ന് രാവിലത്തെ ജലനിരപ്പ്. പൂര്‍ണ സംഭരണ നില 2663 അടിയാണ്. അതിനാല്‍ തമിഴ്‌നാട് ഷോളയാറില്‍ നിന്ന് എത്തുന്ന വെള്ളം സംഭരിക്കാന്‍ കേരള ഷോളയാറിന് കഴിയുമെന്നതിനാല്‍ പെരിങ്ങല്‍ക്കുത്തില്‍ ആശങ്കയില്ലെന്നാണ് നിരീക്ഷണം. 95 ശതമാനം വരെ കേരള ഷോളയാറില്‍ ജലം സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് കെഎസ്‌ഇബി അറിയിച്ചു.

അതേസമയം കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമുണ്ടായില്ല. കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒന്‍പത് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. മണിക്കൂറില്‍ 66 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്കയം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാം സൈറ്റിലേക്കുള്ള റോഡും പാലവും തകർന്നിട്ടുണ്ട്.

വൈദ്യുതി വിതരണവും തകരാറിലായിരിക്കുകയാണ്. അതേസമയം കോഴിക്കോട് വാണിമേൽ, വിലങ്ങാട്, മരുതോങ്കര മേഖലകളിൽ ശക്തമായ മഴയാണ് ഇപ്പോഴും. മൂന്ന് മണിക്കൂറായി മഴ തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ ഇരുന്നൂറിലേറെ വീടുകൾക്ക് കേടുപാടുണ്ടായി. 37 വീടുകൾ പൂർണമായും 182 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്ക്നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽ.എഫ്.എം.എസ്.സി എൽ.പി സ്‌കൂൾ, ബഡ്സ് സ്‌കൂൾ, സെന്‍റ് ജോസഫ് ഹയർസെക്കന്‍ററി സ്‌കൂൾ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

154 കുടുംബങ്ങൾ ഉൾപ്പടെ 582 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ശംഖുമുഖത്ത് ഇന്നുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. മഴക്കെടുതിയിൽ 5,348 ഹെക്ടർ കൃഷിനാശം സംഭവിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ഇന്ന് റെഡ് അല‍ർട്ട് പ്രഖ്യാപിച്ചതോടെ അതീവജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. അട്ടപ്പാടി മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുളള ഉണ്ണിമല ഉൾപ്പെടെയുളള മേഖലളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുളള നടപടികൾക്ക് തുടക്കമായി.

മഴ ശക്തമായാൽ അഗളി എൽ പി സ്കൂൾ, മുക്കാലി എം ആർ എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാംപുകളിലേക്ക് ഇവരെ മാറ്റും. കഴിഞ്ഞ വർഷം ഉരുൾ പൊട്ടിയ ഇരുമ്പകച്ചോല ഭാഗത്തെ ആളുകളെ മാറ്റിപ്പാർച്ചു. അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ 22 അംഗ എൻഡിആർഫ് സംഘം പാലക്കാട്ടുണ്ട്. മണ്ണിടിഞ്ഞ ഗതാഗതം തടസപ്പെട്ട നെല്ലിയാമ്പതി ചുരം, പറമ്പിക്കുളം തൂണക്കടവ് എന്നിവിടങ്ങളിലെ തടസ്സം നീക്കി. ആലത്തൂർ ഉൾപ്പെടെ 4 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പാലക്കാട് തുറന്നിട്ടുള്ളത്. തൃശ്ശൂർ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടത്തോടുകളും നിറഞ്ഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി. കടലിനോട് ചേർന്നുള്ള നൂറു കണക്കിന് വീടുകൾ തകർച്ചാഭീഷണിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ  (36 minutes ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (41 minutes ago)

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!  (44 minutes ago)

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ  (57 minutes ago)

ഏത്തവാഴ കർഷകർ ദുരിതത്തിൽ...  (1 hour ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (1 hour ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (2 hours ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (2 hours ago)

18ന് കേസ് പരിഗണിക്കും  (2 hours ago)

26ന് വൈകിട്ട്‌ സന്നിധാനത്തെത്തും.  (2 hours ago)

തൂങ്ങി മരിച്ച നിലയിൽ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കാൻ എസ്ഐടി  (2 hours ago)

വയനാട് തുരങ്കപാതയ്ക്ക് എതിരായ ഹർജി തള്ളി ഹൈക്കോടതി ...  (2 hours ago)

.മലേഷ്യക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം    (3 hours ago)

ഷോക്കടിച്ച് സതീഷ്..! ചാണ്ടിയെ കണ്ട് പേടിച്ച് പിണറായി THE REAL KING MAKER....! ഉമ്മൻ ചാണ്ടി RELOADED  (3 hours ago)

Malayali Vartha Recommends