രോഗവ്യാപനം കുറയുന്നു; തൃശൂരില് ബുധനാഴ്ച 19 പോസിറ്റീവ് കേസുകള്

രോഗവ്യാപനം കുറയുന്നു; തൃശൂരില് ബുധനാഴ്ച 19 പോസിറ്റീവ് കേസുകള്
തൃശൂര് ജില്ലയില് ഇന്ന് 19 പേര്ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 55 പേര് രോഗമുക്തരായി. ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂര് സ്വദേശികളായ 10 പേര് മറ്റു ജില്ലകളില് ചികിത്സയില് കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1661 ആണ്.
ജില്ലയിലെ പോസിറ്റീവ് കേസുകള്
1. ചാലക്കുടി ക്ലസ്റ്റര് കൊരട്ടി 43 പുരുഷന്.
2. അമല ആശുപത്രി ആരോഗ്യ പ്രവര്ത്തക അവണ്ണൂര് 27 സ്ത്രീ.
3. അമല ആശുപത്രി ആരോഗ്യ പ്രവര്ത്തക കൈപ്പറന്പ് 29 സ്ത്രീ.
4. ആരോഗ്യ പ്രവര്ത്തക കണ്ടാണശ്ശേരി 50 സ്ത്രീ.
5. സന്പര്ക്കംകൈപ്പമംഗലം 1 ആണ്കുട്ടി.
6. സന്പര്ക്കം മുരിയാട് 28 പുരുഷന്.
7. സന്പര്ക്കം കൈപ്പമംഗലം 2 മാസം പെണ്കുട്ടി.
8. സന്പര്ക്കംകൈപ്പറന്പ് 4 ആണ്കുട്ടി.
9. സന്പര്ക്കം കൈപ്പമംഗലം 8 പെണ്കുട്ടി.
10. സന്പര്ക്കം തിരുവില്വാമല 26 പുരുഷന്.
11. സന്പര്ക്കം അഷ്ടമിചിറ 22 സ്ത്രീ.
12. കെ.എസ്.ഇ ക്ലസ്റ്റര് പുത്തന്ച്ചിറ 50 സ്ത്രീ.
13. അബുദാബിയില് നിന്ന് വന്ന എസ്.എന് പുരം സ്വദേശി 52 പുരുഷന്.
14. ബീഹാറില് നിന്ന് വന്ന 33 പുരുഷന്.
15. ബംഗളുരുവില്നിന്ന് വന്ന വെളളാങ്കല്ലൂര് സ്വദേശി 42 പുരുഷന്.
16. ഉറവിടമറിയാത്ത വെളളാങ്കല്ലൂര് സ്വദേശി 49 പുരുഷന്.
17. ഉറവിടമറിയാത്ത പറപ്പൂകര സ്വദേശി 20 പുരുഷന്.
18. ഉറവിടമറിയാത്ത ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 48 സ്ത്രീ.
19. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി 42 പുരുഷന്.
കോവിഡ് സംശയിച്ച് 57 പേരേയാണ് ബുധനാഴ്ച ആശുപത്രിയില് പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 531 പേരെ ബുധനാഴ്ച നിരീക്ഷണത്തില് പുതിയതായി ചേര്ത്തു. 535 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്ന്ന് നിരീക്ഷണ പട്ടികയില് നിന്നും ഒഴിവാക്കി.
ബുധനാഴ്ച 1194 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 50468 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില് 49698 സാന്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 770 സാന്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല് സര്വൈലന്സിന്റെ ഭാഗമായി 11299 പേരുടെ സാന്പിളുകള് ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha