Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കേരളത്തിൽ ‘സ്ലീപ്പർ സെൽ’ സാന്നിധ്യം; അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള വ്യക്തികളില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ പരിശോധന; സ്വർണ്ണാന്വേഷണം പോകുന്ന പോക്കേ

13 AUGUST 2020 12:48 PM IST
മലയാളി വാര്‍ത്ത

കേരളത്തിലും ‘സ്ലീപ്പർ സെൽ’ സാന്നിധ്യം ....... വേരോടെ പിഴുത് മാറ്റാൻ എന്‍ഐഎ പുലികുട്ടികൾ ..... ആ നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു....ഇനി നടക്കാൻ പോകുന്നത് .....സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നടന്ന അന്വേഷണത്തിനൊടുവിൽ പുറത്ത് വന്ന സത്യങ്ങളിൽ പകച്ചിരിക്കുകയാണ് കേരളം . ആ അന്വേഷണം പുരോഗമിക്കുകയാണ് . എന്നാൽ അതോടൊപ്പം തന്നെ കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നു കാര്യവും സംശയിക്കുന്നുണ്ട് .അത്തരത്തിൽ സംശയമുള്ള തീവ്രവാദ സംഘടനകളുടെ വേരറുക്കാനും ലക്ഷ്യമിട്ട് എന്‍ഐഎ പുറപ്പെട്ട് കഴിഞ്ഞിരിക്കുന്നു. . വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള വ്യക്തികളില്‍നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ പരിശോധന ശക്തമാക്കി കഴിഞ്ഞു . സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ അസാധാരണമായ നീക്കങ്ങളാണ് എന്‍ഐഎ കേരളത്തില്‍ നടത്തുന്നത് എന്ന കാര്യവും ശ്രദ്ധേയം .

കഴിഞ്ഞ ദിവസം കൊച്ചിയിലുള്ള എന്‍ഐഎ സംഘത്തിന് പെട്ടെന്നു തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം കിട്ടിയിരുന്നു . പോകുന്ന വഴി നെയ്യാറ്റിന്‍കരയിലെത്താന്‍ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു . എന്നാല്‍ പിന്നീട് നെടുമങ്ങാട്ടേക്കു വഴി മാറ്റാനുള്ള നിര്‍ദേശം വരികയായിരുന്നു . ഒടുവില്‍ കൊച്ചിയില്‍നിന്നുള്ള സംഘം നെടുമങ്ങാട്ട് എത്തുമ്പോള്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്ത മറ്റൊരു സംഘം അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു . കസ്റ്റഡിയിലുള്ള മൂന്നു പേരെ കൊച്ചിയിൽ നിന്നെത്തിയവര്‍ക്കു കൈമാറി അവര്‍ മടങ്ങി. കൊച്ചിയിലേക്കു കൊണ്ടുവന്ന മൂന്നു പേരെ ചോദ്യം ചെയ്യുന്നത് ഹൈദരാബാദില്‍നിന്നെത്തിയ സംഘമാണെന്നാണു പുറത്ത് വരുന്ന സൂചന.

കേരളത്തില്‍ ഐഎസ് സാന്നിധ്യം സജീവമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് വരെ പുറത്തുവന്ന സാഹചര്യത്തിലാണ് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഏകോപിച്ച് തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. ബെംഗളൂരുവില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയുമായ തന്‍വീര്‍ സേട്ടിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആബിദ് പാഷയില്‍ നിന്നുള്‍പ്പെടെ കേരളത്തിലെ തീവ്രവാദബന്ധത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നു. . തന്‍വീറിനെ വെട്ടിയ ഫര്‍ഷാന്‍ പാഷയ്ക്ക് കേരളത്തിലാണു പരിശീലനം കിട്ടിയതെന്നും കര്‍ണാടക പൊലീസ് വ്യക്തമാക്കി കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നതിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിച്ചിരുന്നതെന്ന നിഗമനത്തിലാണ് എന്‍ഐഎ അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതി മുഹമ്മദലി എന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസില്‍നിന്ന് ഇയാള്‍ സ്വര്‍ണം വാങ്ങിയതായി എന്‍ഐഎ കണ്ടെത്തി.

കൈവെട്ട് കേസില്‍ മുഹമ്മദലിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടിരുന്നു. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് മുഹമ്മദലിയാണെന്ന് എന്‍ഐഎ വാദിച്ചെങ്കിലും കോടതി കാര്യമാക്കിയില്ല . മറ്റു ജോലികളൊന്നും ഇല്ലാത്തയാള്‍ എങ്ങിനെയാണു സാമ്പത്തിക സഹായം നല്‍കുക എന്ന ചോദ്യമായിരുന്നു ഉയര്‍ന്ന് വന്നത് . അന്ന് മുഹമ്മദലിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തെളിവുകള്‍ എന്‍ഐഎയ്ക്കു നല്‍കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താൽ കോടതി അയാളെ വെറുതേ വിടുകയും ചെയ്തു . എന്നാല്‍ ഇത്തവണ കൃത്യമായ അന്വേഷണത്തിലൂടെ മുഹമ്മദലിയുടെ സാമ്പത്തിക സ്രോതസുകള്‍ പുറത്തുകൊണ്ടുവരാന് ശ്രമിക്കുകയാണ് എന്‍ഐഎ ഇപ്പോൾ.

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റു പലര്‍ക്കും തീവ്രസംഘടനകളുമായുളള ബന്ധവും എന്‍ഐഎ സ്ഥിരീകരിച്ച് കഴിഞ്ഞു . കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെ പിടിക്കൂടുകയാണ് എന്‍ഐഎ സംഘത്തിന്റെ യുഎഇ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമെന്നും പറയുന്നു. മുഹമ്മദലിയെ ചോദ്യം ചെയ്തതി ല്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം നേടിയത് . ഇയാള്‍ ദുബായില്‍ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ സംരക്ഷണത്തിലാണെന്നാണു പുറത്ത് വരുന്ന സൂചന. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരില്‍നിന്ന് കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെക്കുറിച്ചു നിര്‍ണായകവിവരം കിട്ടുമെന്നാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത് . ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടിസും ഇയാള്‍ക്കെ തീരെ പുറപ്പെടുവിച്ചിട്ടുണ്ട്. ഏതായാലൂം ഇത്തരത്തിൽ ഉള്ള തീവൃവാദ ബന്ധങ്ങളെയും അറുത്ത് മാറ്റാനുള്ള തീവ്ര ശ്രത്തിലാണ് എൻ ഐ എ ഇപ്പോൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (59 seconds ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (27 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (44 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (52 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (58 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends