Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കണ്ണുണ്ടായാൽ പോരാ കാണണം മുഖ്യാ ഈ പാവങ്ങളുടെ ദുരിത ജീവിതം ; മുഖ്യമന്ത്രിയെ കാണാനായി കാത്തു നിന്ന എസ്റ്റേറ്റ് തൊഴിലാളികളെ പോലീസ് തടഞ്ഞു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു പിന്നാലെ ജീപ്പിൽ തൊഴിലാളികൾ മൂന്നാറിലെത്തിയെങ്കിലും അവിടേയും കാണാനായില്ല

14 AUGUST 2020 09:40 AM IST
മലയാളി വാര്‍ത്ത

കണ്ണുണ്ടായാൽ പോരാ കാണണം. ഇല്ലെങ്കിൽ കാണാൻ ശ്രമിക്കണം. അതിപ്പോൾ ഏത് കൊമ്പത്തിരുന്നാലും കാണേണ്ടത് കണ്ടില്ലെങ്കിൽ ആ സ്ഥാനത്തിന് എന്താണ് പ്രസക്തി? ചോദ്യം സാധാരണ ജനങ്ങളുടേതാണ്. ദുരന്തം പെയ്തിറങ്ങിയ മൂന്നാർ, പെട്ടിമുടി ലയങ്ങളിലെ ദുരിതങ്ങളും തങ്ങളുടെ ജീവിത’വും മുഖ്യമന്ത്രിയോടു വിവരിക്കാൻ രാജമലയിൽ കാത്തുനിന്ന എസ്റ്റേറ്റ് തൊഴിലാളികൾക്ക് മടങ്ങേണ്ടി വന്നത് കണ്ണീരുണങ്ങാത്ത കണ്ണോടുകൂടെയും വിശക്കുന്ന വയറോടുകൂടെയുമാണ്.

മുഖ്യമന്ത്രിയെ കാണാനായി കാത്തു നിന്ന എസ്റ്റേറ്റ് തൊഴിലാളികളെ പോലീസ് തടഞ്ഞു. തങ്ങളെ കാണാതെ, കൈപോലും വീശാതെ കടന്നുപോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു പിന്നാലെ ജീപ്പിൽ തൊഴിലാളികൾ മൂന്നാറിലെത്തിയെങ്കിലും അവിടേയും കാണാനായില്ല. ഒടുവിൽ മാധ്യമപ്രവർത്തകരോട് കണ്ണീരോടെ ദുരിതങ്ങൾ വിവരിച്ച് അവർ തിരികെ പോയി.

മുഖ്യമന്ത്രിയും ഗവർണറും തിരികെ പോകുമ്പോഴാണ് തൊഴിലാളികൾ കാത്തുനിന്നത്. അൻപതിലധികം തൊഴിലാളികളുണ്ടായിരുന്നു. വാഹനവ്യൂഹം എത്തിയപ്പോൾ പോലീസ് കൈകോർത്തുപിടിച്ച് തൊഴിലാളികളെ ബലമായി തടഞ്ഞുവെച്ചു. ഇവരെ ഗൗനിക്കാതെ വാഹനനിര കടന്നുപോയി. ഇതിന്റെ പേരിൽ യൂണിയൻ നേതാക്കളും സ്ത്രീകളും പോലീസിനോട് കയർത്തു. ബഹളം രൂക്ഷമായപ്പോൾ ജീപ്പിൽ കയറ്റി മൂന്നാറിലെത്തിച്ച് മുഖ്യമന്ത്രിയെ കാണാൻ അവസരം കൊടുക്കാമെന്നു പറഞ്ഞ് പോലീസ് അനുനയിപ്പിച്ചു.

ഒടുവിൽ മൂന്നാറിലെത്തിയപ്പോൾ വനിതാ പഞ്ചായത്തംഗം ശാന്തയെയും മറ്റൊരു സ്ത്രീയെയും കാണാൻ അനുവദിക്കാമെന്ന് പോലീസ് പറഞ്ഞു. പത്രസമ്മേളനം കഴിയുംവരെ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ ഓടിയിട്ടും ആ സ്ത്രീകൾക്ക് കാണാൻ അവസരം കിട്ടിയില്ല. പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്തിയപ്പോഴും അവിടെ നാട്ടുകാരെയോ മാധ്യമപ്രവർത്തകരെയോ അടുപ്പിച്ചില്ല. എന്നാൽ, മുഖ്യമന്ത്രിക്കു തൊട്ടുമുമ്പ് പെട്ടിമുടിയിലെത്തിയ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ എസ്റ്റേറ്റ് ഓഫീസിനു മുമ്പിൽ വാഹനം നിർത്തി തങ്ങളുടെ ദുരിതങ്ങൾ കേട്ടെന്ന് തൊഴിലാളികൾ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (23 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (29 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (32 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (36 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (39 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (45 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (53 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (59 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends