പുത്രനേയും വിടില്ല... ആന്‍ജിയോഗ്രാമില്‍ സ്വപ്നയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടതോടെ സ്വപ്ന ആശുപത്രി വിട്ടു; വെളിപ്പെടുത്താത്ത മൂന്നു പ്രമുഖരുമായി സ്വപ്നയ്ക്ക് ബന്ധമെന്ന് കണ്ടെത്തല്‍; മന്ത്രിപുത്രനുമായി സ്വപ്നയുടെ സൗഹൃദത്തിന് തെളിവ്; അന്വേഷണം കടുപ്പിച്ച് എന്‍ഐഎ

നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സ്വപ്ന സുരേഷിന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തല്‍. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തി. ഇതോടെ ഇന്നലെ വൈകിട്ടോടെ സ്വപ്നയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വൈകാതെ സ്വപ്നയെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് എന്‍.ഐ.എ കരുതുന്നത്. റമീസിനും യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തിയതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. അതേസമയം എന്‍ഐഎ അന്വേഷണം കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇന്നലെ കൂട്ടുപ്രതികള്‍ക്കൊപ്പം സ്വപ്‌നയെ എറണാകുളത്തെ പ്രത്യേക എന്‍.ഐ,എ കോടതിയില്‍ ഹാജരാക്കാനായില്ല. മറ്റു പ്രതികളെ ചോദ്യംചെയ്യാന്‍ എന്‍.ഐ.എയ്ക്ക് വിട്ടുനല്‍കി. സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കസ്റ്റഡിയില്‍ വിടുന്നത് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം സ്വപ്നയുടെ പഴയ മൊഴികള്‍ പലതും കല്ലുവച്ച നുണയാണെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിലെ കമ്മിഷന്‍ ഇടപാടില്‍ ആരോപണ വിധേയനായ മന്ത്രി പുത്രനുമായുള്ള സ്വപ്‌ന സുരേഷിന്റെ ആശയവിനിമയം സൈബര്‍ ഫോറന്‍സിക് പരിശോധനയിലൂടെ എന്‍.ഐ.എ വീണ്ടെടുത്തതായാണ് വിവരം. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് എന്‍.ഐ.എ സൂചിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യാനിടയുണ്ട്.
സ്വപ്ന, സന്ദീപ് നായര്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്ന് തിരുവനന്തപുരം സിഡാക്കിലെ വിദഗ്ദ്ധരാണ് നിര്‍ണായക വിവരങ്ങള്‍ വീണ്ടെടുത്തത്. സ്വപ്‌ന നേരത്തെ നല്‍കിയ മൊഴികളില്‍ പലതും വ്യാജമാണെന്ന് എന്‍.ഐ.എയ്ക്ക് ബോദ്ധ്യമായി. സ്വപ്‌ന ഒരിക്കലും വെളിപ്പെടുത്താതിരുന്ന മൂന്നു പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയങ്ങളും വീണ്ടെടുത്തിട്ടുണ്ട്. ഇതോടെയാണ് സ്വപ്ന, സന്ദീപ് നായര്‍ ഉള്‍പ്പെടെ അഞ്ചുപ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സ്വപ്നയെ ചോദ്യംചെയ്തശേഷം മൂന്നു പ്രമുഖരെയും നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. സ്വര്‍ണക്കടത്തിലെ രഹസ്യങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
നെഞ്ചുവേദനയെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്ക്ക് മറ്റൊരു പ്രതി റമീസിനും ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയതില്‍ അന്വേഷണ സംഘം ദുരൂഹത ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫിസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം.
റമീസിന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് വലിയ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റമീസിന് ഇതുവരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ റമീസിന് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
നേരത്തെ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അതിന് പിന്നാലെയാണ് സ്വപ്നയും റമീസും ഒരുമിച്ചെത്തിയത്. ഇതോടെ നിരീക്ഷണം ശക്തമാക്കുകയും അന്വേഷണം കടുപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha